നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • കോവിഡ് ബാധിച്ച് മരിച്ച വയനാട് സ്വദേശിനിയുടെ ഖബറടക്കം കോഴിക്കോട് കണ്ണമ്പറമ്പ് ശ്മശാനത്തില്‍

    കോവിഡ് ബാധിച്ച് മരിച്ച വയനാട് സ്വദേശിനിയുടെ ഖബറടക്കം കോഴിക്കോട് കണ്ണമ്പറമ്പ് ശ്മശാനത്തില്‍

    ആമിനയുടെ മരണത്തോടെ സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. ​

    ആമിന

    ആമിന

    • Share this:
    കോഴിക്കോട്: കോവിഡ് ബാധിച്ച് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വയനാട് സ്വദേശിനി ആമിന(53)യുടെ ഖബറടക്കം കണ്ണമ്പറമ്പ് ശ്മശാനത്തില്‍ നടത്തും. നാല് ദിവസം മുൻപാണ് ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
    TRENDING:സംസ്ഥാനത്ത് ഇന്ന് 53 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 322 പേര്‍ [NEWS]ഉത്രയെ കൊലപ്പെടുത്തിയ സൂരജ് അറസ്റ്റിൽ; വിചിത്രമായ കൊലപാതക ശൈലിയെന്ന് എസ്.പി [NEWS]Strange Case of Covid 19 തലയിൽ ചക്ക വീണു; ആശുപത്രിയിൽ പരിശോധിച്ചപ്പോൾ കോവിഡ് [NEWS]
    അർബുദ ബാധിതയായിരുന്ന ആമിന 20ന് ദുബായിൽനിന്ന് നെടുമ്പാശേരി വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്രവം പരിശോധനയ്ക്ക് അയച്ചു. രോഗം സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ എത്തിക്കുമ്പോൾ തന്നെ ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

    അബുദം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാധിച്ചിരുന്നു. കോവിഡ് ബാധ കൂടി ആയതോടെ ആരോഗ്യനില കൂടുതൽ വഷളായി. വെന്റിലേറ്ററിലേക്ക് മാറ്റി ചികിത്സ തുടങ്ങിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    മൃതദേഹം കോഴിക്കോട് തന്നെ സംസ്കരിക്കാൻ ബന്ധുക്കള്‍ സമ്മതിച്ചതോടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കോഴിക്കോട് കണ്ണമ്പറമ്പ് ശ്മശാനത്തില്‍ ഖബറടക്കം നടത്താൻ തീരുമാനിക്കുകയായിരുന്നു. ആമിനയുടെ മരണത്തോടെ സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. ​
    Published by:Aneesh Anirudhan
    First published:
    )}