കോവിഡിനെതിരായ പോരാട്ടം; സഹകരണത്തിലൂന്നിയ ഫെഡറലിസത്തിന്റെ മികച്ച മാതൃകയെന്ന് പ്രധാനമന്ത്രി

ലോക്ക്ഡൗണിൽ ഇളവ് നൽകിയതോടെ രാജ്യത്തെ സമ്പദ് വ്യവസ്ഥ സാധാരണ നിലയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി.

News18 Malayalam | news18-malayalam
Updated: June 16, 2020, 11:42 PM IST
കോവിഡിനെതിരായ പോരാട്ടം; സഹകരണത്തിലൂന്നിയ ഫെഡറലിസത്തിന്റെ മികച്ച മാതൃകയെന്ന് പ്രധാനമന്ത്രി
Narendra Modi
  • Share this:
കൊറോണ വൈറസിനെതിരെ കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് നിന്ന് പ്രവർത്തിക്കുന്നതിലൂടെ 'സഹകരണ ഫെഡറലിസത്തിന്റെ' ഏറ്റവും മികച്ച ഉദാഹരണമാണ് കാണിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  ലോക രാജ്യങ്ങൾക്ക് മാതൃകയാണിതെന്നും പ്രധാനമന്ത്രി.

രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ 21 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും കേന്ദ്ര ഭരണപ്രദേശങ്ങളിലെ ലഫ്.ഗവര്‍ണര്‍മാരുമായും നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അതത് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ വിശദീകരിക്കുന്നതിലൂടെ ജൂണ്‍ 30-നു ശേഷം എന്തു ചെയ്യണമെന്ന് തീരുമാനിക്കാമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് പറഞ്ഞു.

You may also like:India-China Border Faceoff|സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു; 43 ചൈനീസ് സൈനികരും കൊല്ലപ്പെട്ടു?
[NEWS]
Dexamthasone| Covid-19 Medicine ഡെക്സാമെത്തസോണ്‍ കോവിഡിനുള്ള ചെലവുകുറഞ്ഞ മരുന്ന്; മരണനിരക്ക് കുറയ്ക്കുന്നുവെന്ന് ഗവേഷകര്‍
[NEWS]
SHOCKING | കോവിഡ് നിരീക്ഷണത്തിൽ ഇരുന്ന യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു
[NEWS]


ഏത് പ്രതിസന്ധിയേയും അതിജീവിക്കുന്നതില്‍ സമയം എന്നത് അതിപ്രധാനമായ കാര്യമാണ്. ഇന്ത്യയില്‍ സമയോചിതമായി സ്വീകരിച്ച തീരുമാനങ്ങള്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ഏറെ സഹായിച്ചു. നാം നടപ്പിലാക്കിയ കോവിഡ് പ്രതിരോധമാര്‍ഗങ്ങളെക്കുറിച്ചാണ് ഇന്ന് ലോകം ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യയിലെ കോവിഡ് രോഗമുക്തി നിരക്ക് 50 ശതമാനത്തില്‍ അധികമായിരിക്കുന്നു. ലോകത്ത് തന്നെ കോവിഡ് രോഗം ഭേദമാവുന്നവരുടെ കൂട്ടത്തില്‍ ഇന്ത്യ മുന്‍നിരയിലാണുള്ളത്- പ്രധാനമന്ത്രി പറഞ്ഞു.

ലോക്ക്ഡൗണിൽ ഇളവ് നൽകിയതോടെ രാജ്യത്തെ സമ്പദ് വ്യവസ്ഥ സാധാരണ നിലയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുന്ന അണ്‍ലോക്ക് 1 രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു. ഈ സാഹചര്യത്തിലെ നമ്മുടെ അനുഭവങ്ങള്‍ ഭാവിയില്‍ നമുക്ക് ഗുണകരമായിത്തീരും. ഭാവിയില്‍ ഇന്ത്യ കോവിഡിനെതിരെയുള്ള പോരാട്ടത്തെക്കുറിച്ച് പഠിക്കുമ്പോള്‍ ഈ കാലഘട്ടം നാം ഓര്‍ക്കും; കാരണം നാം കൂട്ടായി പരിശ്രമിച്ചു. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സഹകരണത്തിലൂന്നിയ ഫെഡറലിസത്തിന് ഒരു രൂപരേഖ തന്നെ നാം സൃഷ്ടിച്ചു-മോദി പറഞ്ഞു.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10, 667 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
First published: June 16, 2020, 11:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading