Covid 19 | ഭാര്യയുടെ സാമ്പിളുകൾ വീട്ടുജോലിക്കാരിയുടെ പേരിൽ പരിശോധനയ്ക്കയച്ച് ഡോക്ടര്‍; തട്ടിപ്പിന് കേസ്

സാമ്പിൾ പരിശോധനഫലം പോസിറ്റീവായതോടെ ആരോഗ്യവകുപ്പ് അധികൃതര്‍ അഡ്രസ് ഉപയോഗിച്ച് വിവരം അന്വേഷിക്കാനെത്തി. താൻ പരിശോധനയ്ക്കായി സാമ്പിളുകൾ നൽകിയിട്ടില്ലെന്ന്  അഡ്രസിലുള്ളയാൾ പറഞ്ഞതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്

News18 Malayalam | news18-malayalam
Updated: July 14, 2020, 10:37 AM IST
Covid 19 | ഭാര്യയുടെ സാമ്പിളുകൾ വീട്ടുജോലിക്കാരിയുടെ പേരിൽ പരിശോധനയ്ക്കയച്ച് ഡോക്ടര്‍; തട്ടിപ്പിന് കേസ്
covid test
  • Share this:
ഭോപ്പാൽ: കോവിഡ് പരിശോധനയ്ക്കായി ഭാര്യയുടെ സാമ്പിളുകൾ വീട്ടുജോലിക്കാരിയുടെതെന്ന പേരിലയച്ച ഡോക്ടർക്കെതിരെ കേസ്. മധ്യപ്രദേശിലെ സിഗ്രൗളി ജില്ലയിലെ ഒരു സർക്കാർ ആശുപത്രി ഡോക്ടർക്കെതിരെയാണ് ആൾമാറാട്ടത്തിന് കേസെടുത്തത്

ഖുത്തർ ജില്ലയിലെ ഹെൽത്ത് സെന്‍ററിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന ഡോക്ടർ ഇതിനിടയിൽ കഴിഞ്ഞ മാസം ഉത്തർപ്രദേശിലെ ബല്ലിയയിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി പോയിരുന്നു. അനുവാദമില്ലാതെ ലീവെടുത്ത് നടത്തിയ ഈ യാത്ര പുറത്തറിയാതിരിക്കുന്നതിന് കൂടിയാണ് ഇത്തരമൊരു തട്ടിപ്പ് നടത്തിയതെന്നാണ് സൂചന.

വിവാഹത്തിന് പോയി മടങ്ങിയെത്തിയ ശേഷം ഇദ്ദേഹത്തിന്‍റെ ഭാര്യയിൽ കോവിഡ് ലക്ഷണങ്ങൾ പ്രകടമായി. ഇതിനെ തുടർന്നാണ് ഭാര്യയുടെ സാമ്പിളുകൾ വീട്ടുജോലിക്കാരിയുടെതെന്ന പേരിൽ അവരുടെ അഡ്രസ് ഉപയോഗപ്പെടുത്തി പരിശോധനയ്ക്കയച്ചത്.
TRENDING:Covid 19 | രോഗഭീതിയിൽ ഡ്രൈവർ പിന്മാറി; കോവിഡ് രോഗിയുടെ മൃതദേഹമെത്തിക്കാൻ ട്രാക്റ്റർ ഡ്രൈവറായി ഡോക്ടർ [NEWS]Kerala Gold Smuggling| ദേശവിരുദ്ധ ശക്തികളിലേക്ക് നയിക്കുന്ന തെളിവുകളോ? സന്ദീപിന്റെ ബാഗ് കോടതിയുടെ സാന്നിധ്യത്തിൽ തുറക്കാൻ എൻഐഎ [NEWS]Nepal Prime Minister| 'ശ്രീരാമൻ ഇന്ത്യക്കാരനല്ല, യഥാർത്ഥ അയോധ്യ നേപ്പാളിൽ'; നേപ്പാൾ പ്രധാനമന്ത്രിയുടെ പരാമർശം വിവാദമായി [NEWS]സാമ്പിൾ പരിശോധനഫലം പോസിറ്റീവായതോടെ ആരോഗ്യവകുപ്പ് അധികൃതര്‍ അഡ്രസ് ഉപയോഗിച്ച് വിവരം അന്വേഷിക്കാനെത്തി. താൻ പരിശോധനയ്ക്കായി സാമ്പിളുകൾ നൽകിയിട്ടില്ലെന്ന്  അഡ്രസിലുള്ളയാൾ പറഞ്ഞതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. ഡോക്ടറുടെ യുപി യാത്ര സംബന്ധിച്ചുള്ള വിവരങ്ങളും ഇവരിൽ തന്നെയാണ് ആരോഗ്യവകുപ്പ് അധികൃതർ അറിഞ്ഞതും. തുടർന്ന് ഡോക്ടറുടെയും മറ്റ് കുടുംബാംഗങ്ങളുടെയും സാമ്പിളുകൾ പരിശോധനയ്ക്കായെടുത്തു. ഡോക്ടർക്കും രണ്ട് ബന്ധുക്കൾക്കും കൂടി കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. നിലവിൽ സർക്കാർ ആശുപത്രിയിൽ ഐസലേഷനിൽ കഴിയുകയാണിവർ.

ബ്ലോക്ക് മെഡിക്കൽ ഓഫീസര്‍ ചാർജ് മറ്റൊരാൾക്ക് കൈമാറാതിരിക്കാനാണ് ഇത്തരമൊരു തട്ടിപ്പ് നടത്തിയതെന്ന് ഡോക്ടർ സമ്മതിച്ചുവെന്നാണ് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചത്. ഉത്തർപ്രദേശ് യാത്രയെക്കുറിച്ച് വിവരം നൽകിയിരുന്നുവെങ്കിൽ ഐസലോഷനിൽ കഴിയേണ്ടി വരുമായിരുന്നു. ഇത് സ്ഥാനം നഷ്ടപ്പെടുത്താനിടയാക്കുമോയെന്ന ഭയമാണ് ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും സമ്മതിച്ചു. യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഈ ഡോക്ടർ രോഗികളെ പരിശോധിക്കുകയും സർക്കാരിന്‍റെ 'കിൽ കൊറോണ ക്യാംപെയ്നിൽ പങ്കെടുക്കകയും ചെയ്തിരുന്നു എന്നതാണ് സംഭവത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നത്.

ആൾമാറാട്ടം നടത്തി തട്ടിപ്പ് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ക്വറന്‍റീൻ കാലാവധി കഴിഞ്ഞയുടൻ തന്നെ ഇയാളെ കസ്റ്റഡിയിലെടുക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
Published by: Asha Sulfiker
First published: July 14, 2020, 10:37 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading