ടെക്‌നോപാര്‍ക്ക് ഐടി ജീവനക്കാര്‍ക്ക് വാങ്ങുന്ന കോവിഡ് വാക്‌സിന്‍ ആദ്യ ബാച്ച് ജൂൺ എട്ടിന്

രണ്ടു ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് വാങ്ങുന്നത്.

News18 Malayalam

News18 Malayalam

 • Share this:
  തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനികളിലെ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിതരണം ചെയ്യാനായി ടെക്‌നോപാര്‍ക്ക് എംപ്ലോയീസ് കോഓപറേറ്റീവ് ഹോസ്പിറ്റല്‍ പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് നേരിട്ട് വാങ്ങുന്ന കോവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ബാച്ച് എട്ടിന് എത്തും. രണ്ടു ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് വാങ്ങുന്നത്. വിമാന മാര്‍ഗം എട്ടിന് തിരുവനന്തപുരത്തെത്തുന്ന ആദ്യ ബാച്ചില്‍ 25,000 ഡോസുകളാണ്. ഒരു ഡോസിന് 790 രൂപാ നിരക്കിലാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ആശുപത്രി വാക്‌സിന്‍ വാങ്ങിയത്. ഇവ ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ക്ക് സൗജന്യമായാണ് വിതരണം ചെയ്യുക. ചെലവ് അതത് കമ്പനികള്‍ വഹിക്കും.

  Also Read- Covid 19 | കോവിഡ് രണ്ടാം തരംഗത്തിന് കാരണം ഡെല്‍റ്റ വകഭേദം; ആല്‍ഫയെക്കാള്‍ അപകടകാരി

  ഈ മാസം 10 മുതല്‍ വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്ന് ടെക്‌നോപാര്‍ക്ക് എംപ്ലോയീസ് കോഓപറേറ്റീവ് ഹോസ്പിറ്റല്‍ പ്രസിഡന്റ് ബിനു ആര്‍ പറഞ്ഞു. ഐടി ജീവനക്കാര്‍ക്ക് കോവിഡ് ചികിത്സയ്ക്കും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കുമായി ആശുപത്രി വിപുലമായ സൗകര്യങ്ങളാണ് ടെക്‌നോപാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. ടെക്‌നോപാര്‍ക്ക് ക്ലബ്ഹൗസ് 35 കിടക്കകളുള്ള കോവിഡ് ഒന്നാംതല ചികിത്സാ കേന്ദ്രമാക്കി മാറ്റിയിരുന്നു. ഇവിടെ ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സേവനം മുഴുവൻ സമയവും ലഭ്യമാണ്.

  സംസ്ഥാനത്ത് ഇന്ന് 16,229 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  കേരളത്തില്‍ ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂര്‍ 621, പത്തനംതിട്ട 493, ഇടുക്കി 474, കാസര്‍ഗോഡ് 392, വയനാട് 272 എന്നിങ്ങനെയാണ് ജില്ലകളിലെ പ്രതിദിന കണക്ക്.

  Also Read- വാക്‌സിന്‍ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവരില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; പഠനം

  കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,520 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9510 ആയി.

  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,160 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 913 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2245, തിരുവനന്തപുരം 1845, പാലക്കാട് 1323, കൊല്ലം 1708, എറണാകുളം 1510, തൃശൂര്‍ 1489, ആലപ്പുഴ 1191, കോഴിക്കോട് 1111, കോട്ടയം 606, കണ്ണൂര്‍ 559, പത്തനംതിട്ട 481, ഇടുക്കി 458, കാസര്‍ഗോഡ് 382, വയനാട് 252 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

  Also Read- ഏത് കോവിഡ് വാക്സിനുകളാണ് കുട്ടികൾക്ക് ലഭിക്കുക? കുത്തിവയ്പ്പാണോ നേസൽ സ്പ്രേയാണോ നല്ലത്?

  67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, തിരുവനന്തപുരം 8, തൃശൂര്‍, വയനാട് 6 വീതം, കൊല്ലം, എറണാകുളം, പാലക്കാട്, കാസര്‍ഗോഡ് 5 വീതം, പത്തനംതിട്ട, കോഴിക്കോട് 4 വീതം, കോട്ടയം 3, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
  Published by:Rajesh V
  First published:
  )}