കർണാടക കോൺഗ്രസ് ഏർപ്പെടുത്തിയ ആദ്യ ബസ് പുറപ്പെട്ടു; കായംകുളത്തേക്കുള്ള ബസിലുള്ളത് 25 മലയാളികൾ

കെ.പി.സി.സി.യുടെ അഭ്യർത്ഥനപ്രകാരമാണ് മലയാളികളെ സഹായിക്കാനും നാട്ടിലെത്തിക്കാനുമുള്ള ബസ്‌ സൗകര്യം ഒരുക്കിയത്.

News18 Malayalam | news18-malayalam
Updated: May 12, 2020, 7:41 AM IST
കർണാടക കോൺഗ്രസ് ഏർപ്പെടുത്തിയ ആദ്യ ബസ് പുറപ്പെട്ടു; കായംകുളത്തേക്കുള്ള ബസിലുള്ളത് 25 മലയാളികൾ
ഡി.കെ ശിവകുമാർ
  • Share this:
ബംഗളൂരു: ലോക്ക് ഡൗണിൽ അകപ്പെട്ട മലയാളികളെ നാട്ടിലെത്തിക്കാൻ കർണാടക കോൺഗ്രസ് ഏർപ്പെടുത്തിയ ആദ്യ ബസ് കേരളത്തിലേക്ക് പുറപ്പെട്ടു. തിങ്കളാഴ്ച രാത്രി ബംഗളൂരുവിലെ കോൺഗ്രസ് ഭവന് മുന്നിൽ, കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഡി.കെ. ശിവകുമാർ ബസ് ഫ്ലാഗ് ഓഫ് ചെയ്തു.
TRENDING:വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുത്; ശമ്പളം വെട്ടിക്കുറയ്‌ക്കല്‍ പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ[NEWS]കോവിഡ് 19: കൂടുതൽ ഇളവുകളോടെ ലോക്ക് ഡൗൺ തുടരുമെന്ന സൂചന നൽകി പ്രധാനമന്ത്രി [NEWS]മോഹൻലാലിന്റെ 'നഴ്സസ് ദിന സർപ്രൈസ്': പ്രവാസി നഴ്സുമാരെ നേരിട്ട് വിളിച്ച് നന്ദി അറിയിച്ച് താരം [NEWS]

കുമളി വഴി കായംകുളത്തേക്ക് വരുന്ന ബസിൽ 25 യാത്രക്കാരാണുള്ളത്. കർണാടക കോൺഗ്രസാണ് യാത്രക്കാരുടെ ചിലവ് വഹിക്കുന്നത്. ചൊവ്വാഴ്ച അതിർത്തി കടക്കാനുള്ള കേരളത്തിന്റെ പാസുള്ളവരാണ് ബസിലുള്ളത്. കെ.പി.സി.സി.യുടെ അഭ്യർത്ഥനപ്രകാരം കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയാണ് മലയാളികളെ സഹായിക്കാനും നാട്ടിലെത്തിക്കാനുമുള്ള ബസ്‌ സൗകര്യം ഒരുക്കിയത്.

യാത്രയുടെ ചുമതലയുള്ള എൻ.എ. ഹാരിസ് എം.എൽ.എ, കർണാടക പ്രവാസി കോൺഗ്രസ് പ്രസിഡൻറ് സത്യൻ പുത്തൂർ, ജനറൽ സെക്രട്ടറി വിനു തോമസ്, കോൺഗ്രസ് സോഷ്യൽ മീഡിയകോ-ഒാഡിനേറ്റർ എൻ.എ മുഹമ്മദ് ഹാരിസ് നാലപ്പാട്, ബാംഗ്ലൂർ കേരള സമാജം ജനറൽ സെക്രട്ടറി റെജികുമാർ തുടങ്ങിയവർ സംബന്ധിച്ചു.

നാട്ടിലേക്കു വരാൻ ആഗ്രഹിക്കുന്നവർ എൻ.എ.ഹാരിസ് എം.എൽ.എ.യുടെ 969696 9232 എന്ന മൊബൈൽ നമ്പരിലോ infomlanaharis@gmail.com എന്ന ഇ-മെയിൽ ഐ.ഡി.യിലോ ബന്ധപ്പെടണം.
First published: May 12, 2020, 7:41 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading