ഇന്റർഫേസ് /വാർത്ത /Corona / COVID 19| നിരീക്ഷണത്തിലുള്ള MLA എൻ എ നെല്ലിക്കുന്നിന് കൊറോണ ഇല്ലെന്ന് പരിശോധനാഫലം

COVID 19| നിരീക്ഷണത്തിലുള്ള MLA എൻ എ നെല്ലിക്കുന്നിന് കൊറോണ ഇല്ലെന്ന് പരിശോധനാഫലം

എൻ എ നെല്ലിക്കുന്ന എംഎൽഎ

എൻ എ നെല്ലിക്കുന്ന എംഎൽഎ

ഉളിയത്തടുക്കയിൽ നടന്ന വിവാഹ ചടങ്ങിൽ കൊറോണ ബാധിതനായ വ്യക്തിയുമായി അടുത്തിടപഴകിയതിനെ തുടർന്നാണ് എൻഎ നെല്ലിക്കുന്ന് എംഎൽഎ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നത്.

  • Share this:

കാസർകോട്: കൊറോണ ബാധിതനായ വ്യക്തിയുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്ന് നിരീക്ഷണത്തിലായ എൻഎ നെല്ലിക്കുന്ന് എംഎൽഎയ്ക്ക് കൊറോണയില്ലെന്ന് ആദ്യ പരിശോധനാഫലം. തിങ്കളാഴ്ച വന്ന അദ്ദേഹത്തിന്റെ സ്രവ പരിശോധനാഫലത്തിലാണ് കൊറോണ നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചത്.

നിരീക്ഷണത്തിലിരിക്കുന്ന 14 ദിവസക്കാലത്തിനിടെ മൂന്ന് സ്രവ പരിശോധനകളാണ് നടത്തേണ്ടത്. എൻ എ നെല്ലിക്കുന്ന് എംഎൽഎയുടെ ആദ്യ സ്രവ പരിശോധനാ ഫലമാണിത്. ഇനി രണ്ട് തവണകൂടി സ്രവ പരിശോധന നടത്തേണ്ടതുണ്ട്.

BEST PERFORMING STORIES:കമ്മ്യൂണിസ്റ്റ് ക്യൂബയുടെ 'വെള്ളകുപ്പായക്കാർ' കൊറോണക്കെതിരെ പോരാടാൻ ഇറ്റലിയിലേക്ക് [NEWS]ഫിഷിങ് ഹാർബറുകളിൽ കയറുന്നവരുടെ ശരീര ഊഷ്മാവ് പരിശോധിക്കും; ലേലം നിർത്തി [NEWS] സംസ്ഥാനത്ത് മൂന്നു പേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ആകെ 94 രോഗബാധിതർ [NEWS]

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ഉളിയത്തടുക്കയിൽ നടന്ന വിവാഹ ചടങ്ങിൽ കൊറോണ ബാധിതനായ വ്യക്തിയുമായി അടുത്തിടപഴകിയതിനെ തുടർന്നാണ് എൻഎ നെല്ലിക്കുന്ന് എംഎൽഎ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നത്. കൊറോണ ബാധിതനായ വ്യക്തിയുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്ന് മഞ്ചേശ്വരം എംഎൽഎ എംസി ഖമറുദ്ദീനും വീട്ടിൽ നിരീക്ഷണത്തിലാണെങ്കിലും രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ അദ്ദേഹത്തിന്റെ സ്രവം പരിശോധനക്ക് അയച്ചിട്ടില്ല.

!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");

First published:

Tags: Corona India, Corona Kerala, Corona News, Corona outbreak, Corona Patient, Corona Quarantine, Corona UAE, Corona virus, Coronavirus, Coronavirus in India Live, Coronavirus Latest, Coronavirus News, Coronavirus symptoms, Coronavirus update, Covid 19