COVID 19 | ബംഗ്ലാദേശിൽ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ വൈറസ് ബാധ; ക്യാമ്പിലുള്ളത് പത്ത് ലക്ഷത്തിലധികം പേർ
COVID 19 | ബംഗ്ലാദേശിൽ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ വൈറസ് ബാധ; ക്യാമ്പിലുള്ളത് പത്ത് ലക്ഷത്തിലധികം പേർ
രോഹിങ്ക്യരിൽ രോഗവ്യാപനമുണ്ടായാൽ വലിയ ദുരന്തത്തിനാകും ലോകം സാക്ഷിയാകേണ്ടി വരികയെന്ന് നിരവധി മനുഷ്യാവകാശ സംഘടനകൾ അടക്കം നേരത്തേ മുതൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
File Photo of Rohingya refugees
Last Updated :
Share this:
ധാക്ക: ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർത്ഥികൾ താമസിക്കുന്ന ക്യാമ്പിൽ കോവിഡ് 19 സ്ഥിരീകരിച്ചു. തെക്കൻ ബംഗ്ലാദേശിലെ ക്യാമ്പിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പത്ത് ലക്ഷത്തിലധികം പേർ കഴിയുന്ന ക്യാമ്പിലാണ് രോഗബാധ സ്ഥിരീകരിച്ചത് എന്നത് കൂടുതൽ ആശങ്കയുണ്ടാക്കുന്നു.
നിലവിൽ ക്യാമ്പിലെ രണ്ടു പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ആദ്യമായാണ് രോഹിങ്ക്യൻ അഭയാർത്ഥികൾക്കിടയിൽ രോഗം സ്ഥിരീകരിക്കുന്നത്.
ബംഗ്ലാദേശിൽ 18,863 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 283 പേർ രോഗം ബാധിച്ച് മരിച്ചു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.