നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| കുറഞ്ഞ സമയം കൂടുതൽ സാമ്പിളുകൾ; തിരുവനന്തപുരത്തെ ആദ്യ മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

  COVID 19| കുറഞ്ഞ സമയം കൂടുതൽ സാമ്പിളുകൾ; തിരുവനന്തപുരത്തെ ആദ്യ മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

  കുറഞ്ഞ സമയം കൊണ്ട് കൂടുതൽ സാമ്പിളുകൾ ശേഖരിക്കാൻ ഇതിലൂടെ സാധിക്കും

  mobile testing unit

  mobile testing unit

  • Share this:
  തിരുവനന്തപുരം: കോവിഡ് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുകയെന്ന സർക്കാർ നിർദേശപ്രകാരം ജില്ലയിൽ ആദ്യമായി മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് ആരംഭിച്ചു. സ്രവം ശേഖരിക്കുന്നതിനും കൃത്യമായ ഇടവേളകളിൽ അണു വിമുക്തമാക്കുന്നതിനുമുള്ള സൗകര്യങ്ങൾ വാഹനത്തിലുണ്ട്.

  മൂന്ന് ആരോഗ്യപ്രവർത്തകരാണ് വാഹനത്തിലുണ്ടാവുക. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ സാമ്പിളുകൾ ശേഖരിക്കാൻ ഇതിലൂടെ സാധിക്കും. ജില്ലയിലെ കണ്ടെയിൻമെന്റ് സോണുകളിലാണ് ആദ്യ ഘട്ടത്തിൽ വാഹനമെത്തിച്ച് പരിശോധന നടത്തുക.
  TRENDING:'ഇങ്ങള് മലപ്പുറത്തേക്ക് വാ, ഒരു സുലൈമാനി കുടിച്ചിട്ട് പോകാം'; മനേക ഗാന്ധിയെ മലപ്പുറത്തേക്ക് ക്ഷണിച്ച് പിവി അബ്ദുൾ വഹാബ് എംപി [NEWS]'സിപിഎമ്മാണ് കോടതിയും പൊലീസും' പരാമർശം; വനിതാ കമ്മീഷന്‍ നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുന്നുവെന്ന് കെ. സുരേന്ദ്രന്‍‌‌ [NEWS]Reliance Jio| ഫേസ്ബുക്ക് മുതൽ സിൽവർ ലേക്ക് വരെ; ആറാഴ്ചക്കിടെ ജിയോയിൽ എത്തിയത് 92,202 കോടിയുടെ നിക്ഷേപം
  ജില്ലയിലെ ആദ്യ കോവിഡ്19 മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റിന്റെ ഫ്‌ളാഗ് ഓഫ് കളക്ടറേറ്റിൽ ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ നിർവഹിച്ചു. വരും ദിവസങ്ങളിൽ ഒരുവാഹനം കൂടി യൂണിറ്റിന്റെ ഭാഗമാകുമെന്ന് കളക്ടർ പറഞ്ഞു.
  Published by:user_49
  First published:
  )}