മുംബൈ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കോവിഡ് ചികിത്സയ്ക്ക് ഉപയോഗിച്ച ആന്റിബോഡി മിശ്രിതം ഇന്ത്യയിലുമെത്തി. മുംബെയിലെ അഞ്ച് രോഗികൾക്ക് ഈ മരുന്ന് നൽകിയത്. സ്വിസ് മരുന്ന് കമ്പനിയായ റോച്ചെ വികസിപ്പിച്ചെടുത്ത ഈ മരുന്നിന്റെ ഒരു ഡോസിന് 60,000 രൂപയാണ് വില. സിപ്ലയാണ് ഇന്ത്യയിൽ വിതരണം ചെയ്യുന്നത്. കാസിരിവിമാബ്, ഇംഡെവിമാബ് എന്നീ രണ്ട് ആന്റിബോഡികൾ ചേർത്താണ് ഈ മിശ്രിതം ഉണ്ടാക്കുന്നത്.
ഡൊണാൾഡ് ട്രംപിന് കോവിഡ് ബാധിച്ചപ്പോൾ ഈ മരുന്നാണ് നൽകിയത്. അദ്ദേഹം വേഗത്തിൽ ആശുപത്രി വിട്ടിരുന്നു. ഈ മാസം ആദ്യമാണ് മരുന്നിന് ഇന്ത്യ അനുമതി നൽകിയത്. മനുഷ്യകോശങ്ങളിലേക്ക് കൊറോണ വൈറസിന്റെ പ്രവേശനം തടയുന്നതിനാണ് ഈ മരുന്ന് ഉപയാഗിക്കുന്നത്.
Also Read
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും കാമുകി ക്യാരി സിമണ്ട്സും വിവാഹിതരായി; വിവാഹം നടത്തിയത് അതീവ രഹസ്യമായിഉയർന്ന അപകട സാധ്യതയുള്ളവരുടെ രോഗം മൂർച്ഛിക്കുന്നത് തടയാനാണ് ഈ മരുന്ന് ഉപയോഗിക്കുന്നതെന്ന് ലീലാവതി ആശുപത്രിയിലെ ഡോ. വസന്ത് നഗ്വേകർ പറഞ്ഞു. ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ച കോവിഡ് രോഗിക്ക് അദ്ദേഹം ഈ മരുന്ന് നൽകി. അമിതഭാരമുള്ള രോഗിക്ക് പ്രമേഹം കൂടിയുള്ളതിനാൽ മരുന്ന് നൽകുകയായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു. ലീലാവതി ആശുപത്രിയിൽത്തന്നെ മറ്റൊരു രോഗിക്കും ഈ മരുന്ന് നൽകി. ചെമ്പൂരിലെ സുരാന ഹോസ്പിറ്റിലെ മൂന്ന് രോഗികളും ഈ മരുന്ന് കഴിച്ചു. ഒ.പി. വിഭാഗത്തിലാണ് ഈ മരുന്ന് നൽകുന്നത്.
Also Read
വയലാര്‍ രാമവര്‍മ്മയുടെ മകള്‍ കോവിഡ് ബാധിച്ച് മരിച്ചുരാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 1,65,553 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. തുടർച്ചായ മൂന്നാം ദിവസമാണ് രണ്ടു ലക്ഷത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതുവരെ ആകെ 2.78 കോടി പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
21,14,508 സജീവ രോഗികളാണുള്ളത്. ഒറ്റ ദിവസം 3460 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 3,25,972 ആയി. 2,76,309 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തർ 2,54,54,320 ആയി.
Also Read കോവിഡ് 19 പ്രോട്ടോക്കോൾ പുറത്തിറക്കി ഐസിസി; ജൂൺ 3ന് ഇന്ത്യൻ ടീം ഇംഗ്ലണ്ടിലെത്തും
മേയ് 29 വരെ 34,31,83,748 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസം മാത്രം 20,63,839 സാപിംളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് ഐസിഎംആർ അറിയിച്ചു. തുടർച്ചയായ ആറാം ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെ തുടരുകയാണ്.
ഇതിനിടെ പുതിയ വെല്ലുവിളിയായി വീണ്ടും വൈറസിന് ജനിതകമാറ്റം. ഇന്ത്യയിലും യുകെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമായ കൊറോണ വൈറസ് വിയറ്റ്നാമിൽ കണ്ടെത്തി.
വിയറ്റ്നാം ആരോഗ്യമന്ത്രിയാണ് ഇത് സ്ഥിരീകരിച്ചത്. മറ്റ് വഭദേദങ്ങളേക്കാൾ വേഗത്തിൽ പടരുന്നതാണ് പുതിയ വൈറസിന്റെ രീതി. 6856 പേർക്കാണ് ഇതുവരെ വിയറ്റ്നാമിൽ കോവിഡ് ബാധിച്ചത്. ഇതുവരെ ഇവിടെ 47 പേർ മരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.