കൊച്ചി: പ്രളയ ദുരിതാശ്വാസ തട്ടിപ്പിൽ മറ്റൊരു കേസുകൂടി. ഇക്കുറി ക്യാമ്പ് നടത്തിയതിന്റെ പേരിലാണ്, പ്രതി സ്ഥാനത്തു സിപിഎം തൃക്കാക്കര ലോക്കൽ കമ്മിറ്റി അംഗം തന്നെ. പ്രളയ കാലത്ത് സ്വന്തം നിലയിൽ ദുരിതാശ്വാസ ക്യാമ്പ് നടത്തുകയും സ്വന്തം അക്കൗണ്ട് ഉപയോഗിച്ച് പണപ്പിരിവ് നടത്തിയെന്നുമാണ് പരാതി.
ക്യാമ്പിന്‍റെ പേരിൽ പണം പിരിവ് നടത്തിയ സിപിഎം നേതാവിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. എറണാകുളം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും നഗരസഭ കൗൺസിലറുമായ സി.എ നിഷാദിനെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. കാക്കനാട് മജിസ്ട്റ്റ് കോടതിയായിരുന്നു സിപിഎം നേതാവിനെതിരെ കേസ് എടുക്കാൻ ഉത്തരവിട്ടിരുന്നത്.
2018ലെ ആദ്യ പ്രളയ സമയത്ത് കൊല്ലം കുടിമുകളിൽ നടത്തിയ ക്യാമ്പിന്‍റെ പേരിൽ വിദേശത്തുള്ള സുഹൃത്തുക്കളിൽ നിന്ന് പണം പിരിച്ച സംഭവത്തിലാണ് തൃക്കാക്കര പോലീസ് നിഷാദിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. ദുരിതാശ്വാസ ക്യാമ്പിനായി വ്യക്തികൾ നേരിട്ട് പണം സ്വീകരിക്കരുതെന്ന് നിർദ്ദേശം നിലനിൽക്കെയാണ് നഗരസഭ കൗൺസിലർ കൂടിയായ നിഷാദ് വാട്സാപ് കൂട്ടായ്മ ഉണ്ടാക്കി പണം പിരിച്ചത്.
TRENDING:ചൈനീസ് നിർമ്മിത ആപ്പുകൾ കണ്ടെത്തി നീക്കം ചെയ്യുന്ന ആപ്പ് വൈറലാകുന്നു[NEWS]COVID 19 രൂക്ഷ രാജ്യങ്ങളിൽ ഇന്ത്യ ഏഴാമത്; രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് [NEWS]സംസ്ഥാനത്ത് ട്രെയിൻ സർവീസ് പുനഃരാരംഭിച്ചു; യാത്രക്കാരുടെ ശ്രദ്ധയ്ക്ക് [NEWS]
പൊതു പ്രവർത്തകനായ മാഹിൻകുട്ടി നൽകിയ പരാതിയിൽ കാക്കനാട് മജിസ്ട്രേറ്റ് കോടതി നിർദ്ദശ പ്രകാരം ഐപിസി 406, 417, 420 വകുപ്പുകൾ ചേർത്ത് തൃക്കാക്കര പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് നിഷാദ് ജില്ലാ കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടിയത്. കോവിഡ് പശ്ചാത്തലത്തിലായതിനാൽ അന്വഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കാനും ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടർന്നാണ് ചോദ്യം ചെയ്യലും അറസ്റ്റും പൂർത്തിയാക്കി പ്രതിയെ ജാമ്യത്തിൽ വിട്ടത്.
നിഷാദിന്‍റെയും ബന്ധുക്കളുടെയും അക്കൗണ്ട് വിശദാംശങ്ങൾ പോലീസ് ശേഖരിച്ച് വരികയാണ്. മാത്രമല്ല 2018 ഓഗസ്റ്റിൽ നിഷാദ് നടത്തിയ ബാങ്ക് ഇടപാടുകളുടെ മുഴുവൻ രേഖകളും പോലീസ് ശേഖരിക്കുന്നുണ്ട്. ക്യാമ്പ് തുടങ്ങുമ്പോൾ അക്കൗണ്ടുകൾ ഇല്ലാത്തതിനാൽ തന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചതാണെന്നും പണം ക്യാമ്പിനായി ചിലവഴിച്ചതിന്റെ രേഖകൾ ഉണ്ടെന്നുമാണ് നിഷാദിന്റെ അവകാശ വാദം.
സിപിഎം നേതാക്കൾ ഉൾപ്പെട്ട പ്രളയ പണ്ട് തട്ടിപ്പ് കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെയാണ് ക്യാമ്പ് നടത്തിപ്പിന്റെ പേരിൽ മറ്റൊരംഗം അറസ്റ്റിലാകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.