Covid 19 | കോവിഡ് കാലത്ത് ദുബായിലേക്കു പോകുന്നതെങ്ങനെ?

ദുബായ് യാത്രയ്ക്ക് ആവശ്യമായ ഒരുക്കങ്ങൾ, വിമാനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ദുബായിൽ ഇറങ്ങിയശേഷം ചെയ്യേണ്ട കാര്യങ്ങൾ എന്നിവ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: August 19, 2020, 9:21 PM IST
Covid 19 | കോവിഡ് കാലത്ത് ദുബായിലേക്കു പോകുന്നതെങ്ങനെ?
Flying To Dubai
  • Share this:
കോവിഡ് ഭീതിയിൽനിന്ന് പതുക്കെ കരകയറുകയാണ് ദുബായ്. മറ്റു രാജ്യങ്ങളിൽനിന്നുള്ളവർക്ക് ദുബായിലേക്ക് വരുന്നതിനുള്ള അനുമതി അവിടുത്തെ ഭരണകൂടം നൽകി കഴിഞ്ഞു. ദുബായിലേക്കു പോകുന്നവർക്ക് ഏറെ ഉപകാരപ്രദമായ വിവരങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് പ്രവാസിയായ ബാബു ഫ്രാൻസിസ്. കേരളത്തിൽനിന്ന് എത്തി ബുർ ദുബായിലെ ഗ്രാൻഡ് എക്സെൽസിയർ ഹോട്ടലിൽ ക്വറന്‍റീനിൽ കഴിയവെയാണ് ബാബു ഫ്രാൻസിസ് ഇത്തരമൊരു കുറിപ്പ് എഴുതിയത്. ദുബായ് യാത്രയ്ക്ക് ആവശ്യമായ ഒരുക്കങ്ങൾ, വിമാനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ദുബായിൽ ഇറങ്ങിയശേഷം ചെയ്യേണ്ട കാര്യങ്ങൾ എന്നിവ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

ബാബു ഫ്രാൻസിസന്‍റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം

ഉറക്കം വരാതെ ഇരുന്നപ്പം ചുമ്മാ എഴുതിയതാണു. ആർക്കെങ്കിലും ഉപകാരപ്പെടുന്നെങ്കിൽ ആവട്ടെ 😀
ദുബായ്‌ യാത്ര - ഞാൻ ചെയ്ത കാര്യങ്ങൾ
ആദ്യമായി ചെയ്യണ്ടത്‌ ദുബായി ഇമിഗ്രേഷന്റെ എൻട്രി പെർമ്മിറ്റ്‌ എടുക്കുക എന്നുള്ളതാണു. താഴെയുള്ള ലിങ്കിൽ ക്ലിക്ക്‌ ചെയ്താൽ അതുകിട്ടും
https://smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitServiceForm.aspx
പ്രത്യേകം ശ്രദ്ധിക്കുക, മുകളിലെ ലിങ്കിൽ ക്ലിക്ക്‌ ചെയ്യുമ്പോൾ കിട്ടുന്ന ആദ്യ പേജിൽ എന്റർ ചെയ്യാനാവശ്യപ്പെടുന്ന residence number നമ്മുടെ റസിഡന്റ്‌ വിസായിൽ രേഖപ്പെടുത്തിയിരിക്കുന്ന file number ആണു.
പത്ത്‌ ഡൊക്യുമെന്റുകൾ വരെ ആപ്ലിക്കേഷനിൽ അപ്‌ലോഡ്‌ ചെയ്യാം. വിസാ പേജ്‌, പാസ്പോർട്ട്‌, എമിറേറ്റ്സ്‌ ഐഡി എന്നിവ മിനിമം അപ്‌ലോഡ്‌ ചെയ്തിരിക്കണം.

നിങ്ങളുടെ ആപ്ലിക്കേഷൻ സബ്മിറ്റ്‌ ചെയ്ത ശേഷം അധികാരികൾ അതു വേരിഫൈ ചെയ്ത ശേഷം റിസൽറ്റ്‌ നിങ്ങൾ ആപ്ലിക്കെഷനിൽ എന്റർ ചെയ്ത ഇമെയിൽ ഐഡിയിൽ കിട്ടും. എൻട്രി പെർമ്മിറ്റിന്റെ സോഫ്റ്റ്‌ കോപ്പി ഇമെയിലിൽ നിന്ന് ഡൗൺലോഡ്‌ ചെയ്യാം.
അതിനു ശേഷം എയർ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാം.

അടുത്തതായി കോവിഡ്‌ ടെസ്റ്റ്‌ ചെയ്യണം. നിർബന്ധമായും RTPCR Test തന്നെ ചെയ്യണം, ICMR approved labsൽ നിന്നും. ലാബുകളുടെ ലിസ്റ്റ്‌ താഴെ ഉള്ള ലിങ്കിൽ ലഭ്യമാണു.
www.icmr.gov.in/pdf/covid/labs/COVID_Testing_Labs_10072020.pdf
സ്വകാര്യ ലാബുകളിൽ DDRCക്ക്‌ ടെസ്റ്റിംഗ്‌ കൊച്ചിയിൽ ആണെങ്കിലും, സാമ്പിൾ കളക്ഷൻ സെന്ററുകൾ മേജർ സിറ്റികളിൽ എല്ലാം തന്നെ ഉണ്ട്‌. അവിടെ ചെയ്താലും മതിയാവും. കോവിഡ്‌ ടെസ്റ്റ്‌ യാത്ര ആരംഭിക്കുന്നതിനു 96 മണിക്കൂർ മുൻപ്‌ ചെയ്തിരിക്കണം. റിസൽറ്റ്‌ 24 മണിക്കൂറിനുള്ളിൽ ലഭിക്കും.

എയർപ്പോട്ടിലേക്ക്‌ പോവുമ്പോൾ, എയർ ടിക്കറ്റ്‌, കോവിഡ്‌ ടെസ്റ്റ്‌ നെഗറ്റീവ റിപ്പോർട്ട്‌, എൻട്രി പെർമ്മിറ്റ്‌ കോപ്പി ഫിൽ ചെയ്ത്‌ ഒപ്പിട്ടത്‌ എന്നിവ കൈയ്യിൽ കരുതണം. എയർപ്പോർട്ടിലേക്ക്‌ മൂന്ന് മണിക്കൂർ മുൻപെങ്കിലും എത്തുന്നതാണു സേയ്ഫ്‌. സാമാന്യം നല്ല ക്യൂ ഉണ്ടാവും. കാരണം എയർപോർട്ടിലേക്ക്‌ പ്രവേശിക്കുന്നതിനു മുൻപ്‌, ടെമ്പറേച്ചർ ചെക്കപ്പ്‌ ഉണ്ട്‌, കൂടാതെ യാത്രാ രേഖകളുടെ സെക്യൂരിറ്റി ചെക്ക്‌ കാമറയിലൂടെ ആണു ചെയ്യുന്നത്‌. ഇതൊക്കെ പ്രവേശനത്ത്‌ അൽപം താമസം വരുത്തുന്നത്‌ കൊണ്ട്‌, തിരക്ക്‌ കൂടും.

അകത്തേക്ക്‌ പ്രവേശിക്കുന്നതിനുള്ള ക്യൂവിൽ നിൽക്കുമ്പോൾ നിങ്ങൾക്ക്‌ പൂരിപ്പിക്കാനായ്‌ രണ്ട്‌ ഫോംസ്‌ കിട്ടും. ഒന്നിൽ ദുബായിലെ അഡ്രസും ഡീറ്റെയ്‌ൽസും കോവിഡ്‌ ലക്ഷണങ്ങൾ ഇല്ലാ എന്നുള്ള സെൽഫ്‌ ഡിക്ലറേഷനും, അടുത്തതിൽ നാട്ടിലെ അഡ്രസും സെൽഫ്‌ ഡിക്ലറേഷനും. നാട്ടിലെ ഡീറ്റയ്‌ല്സ്‌ ഉള്ള ഫോമിനു രണ്ടു ഭാഗങ്ങളുണ്ട്‌, രണ്ടിലും സെയിം ഡേറ്റാ ഫിൽ ചെയ്യണം. ടെമ്പറേച്ചർ സ്കാൻ ചെയ്യുന്നവർ ഈ ഫോമിന്റെ മുകളിൽ അത്‌ രേഖപ്പെടുത്തും. അടുത്തതായി സെക്യൂരിറ്റി ചെക്കിനു കാമറയുടെ മുൻപിൽ നിങ്ങളുടെ പാസ്പോർട്ടും എയർടികറ്റും കാണിക്കണം. അതു സെക്യൂരിറ്റി വേരിഫൈ ചെയ്ത്‌ പ്രവേശനം അനുവദിക്കും.

ചെക്കിൻ കൗണ്ടറിൽ രണ്ട്‌ ഡിക്ലറേഷൻ ഫോമുകളും, എൻട്രി പെർമ്മിറ്റും, പാസ്പൊർട്ടും കൊടുക്കണം. നാട്ടിലെ ഡീറ്റയ്‌ല്സ്‌ ഉള്ള ഡിക്ലറേഷൻ ഫോമിന്റെ ഒരു പകുതി നമുക്ക്‌ തിരിച്ച്‌ കിട്ടും. അതിന്റെ ബാക്കിലെ ബ്ലാങ്ക്‌ ആയ ഭാഗത്ത്‌ നിങ്ങളുടെ ദുബായ്‌ അഡ്രസും ഫോൺ നമ്പറും‌ രേഖപ്പെടുത്തി അടുത്തതായി പാസ്പോർട്ടിനും ബോർഡിംഗ്‌ പാസിനുമൊപ്പം ഇമിഗ്രേഷനിൽ കൊടുക്കുക.

ഫ്ലൈറ്റിനുള്ളിൽ ആവശ്യമായ മാസ്ക്‌, ഗ്ലൗ , സാനിറ്റൈസർ, ഫേസ്‌ ഷീൽഡ്‌ എല്ലാം ഒരു കിറ്റായി തരും. എമിറേറ്റ്സിൽ ഒന്നിടവിട്ട സീറ്റുകളിൽ മാത്രമേ ആളുണ്ടാവൂ. എയർ ഇൻഡ്യയിൽ നടുക്ക്‌ ഇരിക്കുന്ന ആൾക്ക്‌ കവറോൾ ഡ്രസ്‌ ഉണ്ടാവും. കഴിയുന്നതും ടൊയ്‌ലെറ്റ്‌ ഉപയോഗിക്കാതിരിക്കുക, സീറ്റിൽ തന്നെ ഇരിക്കുക.
ഫ്ലൈറ്റിനുള്ളിൽ ദുബായിൽ സബ്മിറ്റ്‌ ചെയ്യാനുള്ള ഫോം തരും. അത്‌ പൂരിപ്പിച്ച്‌ കൈയിൽ സൂക്ഷിക്കുക. ഐസൊലേഷൻ അഡ്രസ്‌ അതിൽ കൃത്യമായി എന്റർ ചെയ്യണം.

ഫ്ലൈറ്റിൽ നിന്നും ഇറങ്ങി ആദ്യമേ തന്നെ എത്തുന്ന കൗണ്ടറിൽ പാസ്പൊർട്ടും ഫോൺ നമ്പറും കൊടുക്കണം. അതു സ്കാൻ ചെയ്ത ശേഷം അവർ നിങ്ങളെ സ്വാബ്‌ എടുക്കാനായി സാമ്പിൾ കളക്ഷൻ ട്യുബുമായി കാബിനുകളിലേക്ക്‌ ഡയറക്റ്റ്‌ ചെയ്യും. അവിടെ ഒരു നഴ്സ്‌ മൂക്കിലൂടെ സാമ്പിൾ എടുക്കും. 48 മണിക്കൂറിനുള്ളിൽ PCR result നിങ്ങളുടെ മൊബൈലിലേക്ക്‌ SMS ആയി എത്തും. അതു കിട്ടുന്നത്‌ വരെ നിങ്ങൾ ഐസൊലേഷനിൽ ആവണം. അതിനു ശേഷമുള്ള കൗണ്ടറുകളിൽ, നാട്ടിൽ നിന്ന് എടുത്ത കോവിഡ്‌ ടെസ്റ്റ്‌ റിപ്പോർട്ടും, ഫ്ലൈറ്റിൽ നിന്ന് ഫില്ല് ചെയ്ത ഫോമും കൊടുക്കുക. തുടർന്ന് ബാഗേജ്‌ കളക്റ്റ്‌ ചെയ്യാൻ പോകാം.
You may also like:ഏഴുവയസുകാരിയെ ക്രയോൺസ് ഉപയോഗിച്ച് ബന്ധു പീഡിപ്പിച്ചു ; ഒന്നരമാസമായിട്ടും അറസ്റ്റില്ല [NEWS]കുഴിമതിക്കാട്ടെ പെണ്ണുങ്ങൾ തുന്നിക്കൂട്ടുന്ന പ്രതിരോധം; പിപിഇ കിറ്റുകൾ നിർമിക്കാൻ നൂറിലധികം വീട്ടമ്മമാർ [NEWS] രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഓടിയെത്തുന്ന അഷ്‌റഫ്; റോഡില്‍ കുഴിഞ്ഞുവീണപ്പോള്‍ സഹായിക്കാനാരുമില്ലാതെ മരണം [NEWS]
തുടർന്ന് നേരെ ഹോട്ടൽ, അല്ലെങ്കിൽ വീട്‌, അവിടെ റിസൽട്‌ വരുന്നത്‌ വരെ വെയ്റ്റിംഗ്‌. ഹോട്ടൽ ആണെങ്കിൽ ഗവൺമന്റ്‌ അപ്രൂവ്ഡ്‌ ക്വാരന്റൈൻ ഹോട്ടലുകളിൽ തന്നെ റൂം എടുക്കണമെന്നത്‌ നിർബന്ധമാണു.
നാട്ടിലെയും , ദുബായിലെയും കോവിഡ്‌ ടെസ്റ്റ്‌ റിസൽറ്റ്‌ എനിക്ക്‌ 12 മണിക്കൂറിനുള്ളിൽ കിട്ടിയിരുന്നു.
വീട്ടിൽ നിന്ന് പോവുമ്പോൾ രണ്ട്‌ പേനയെങ്കിലും കയ്യിൽ കരുതുക. പല ഫോമുകൾ ഫിൽ ചെയ്യാനുണ്ട്‌. പേന കൈമാറാൻ പലർക്കും വൈമനസ്യം ഉണ്ടാവും, നമുക്ക്‌ അതാണു സെയ്ഫും. കൂടാതെ, പറ്റുമെങ്കിൽ ഒരു പിപിഇ കിറ്റ്‌ വാങ്ങി ഇടുന്നത്‌ നല്ലതാണു. അല്ലെങ്കിൽ ഒരു കവറോൾ ഡ്രസ്‌ ഉപയോഗിക്കുന്നതും സേഫ്റ്റി കൂട്ടും. ഫ്ലൈറ്റിൽ നിന്ന് സേഫ്റ്റി കിറ്റ്‌ കിട്ടുമെങ്കിലും, 4 മാസ്ക്‌, രണ്ടു ജോഡി ഗ്ലൗസ്‌, ഒരു ചെറിയ കുപ്പി സാനിറ്റൈസർ എന്നിവ കയ്യിൽ വക്കുന്നത്‌ നല്ലതാണു. ഗ്ലൗസും മാസ്കും ഇടയ്ക്ക്‌ ചെയ്ഞ്ച്‌ ചെയ്യണം. സാനിറ്റൈസർ ആവശ്യം വരുമ്പോൾ എല്ലാം ഉപയോഗിക്കണം. ഒരു കുപ്പി വെള്ളം കയ്യിൽ കരുതുന്നത്‌ ഉപകാരപ്പെടും. എയർപ്പോർട്ടിൽ ലോഞ്ചോ റസ്റ്റോറന്റോ ഒന്നുമില്ല. മുഖം എപ്പഴും ചൊറിയുന്നത്‌ പോലെ തോന്നും 😂 പക്ഷെ
മുഖത്ത്‌ കഴിയുന്നതും തൊടാതിരിക്കുക. ഓർക്കുക, പത്ത്‌ മണിക്കൂർ എങ്കിലും നമ്മൾ ഈ മാസ്കിലും ഫേസ്‌ ഷീൽഡിലും ഒക്കെ ആവും, സാമാന്യം നല്ല ബുദ്ധിമുട്ടും ഉണ്ടാവും. പക്ഷെ സഹിക്കുക മാത്രമേ നിവർത്തിയുള്ളു.
Published by: Anuraj GR
First published: August 19, 2020, 7:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading