നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • വിദേശത്ത് നിന്നെത്തുന്നവർക്ക് സര്‍ക്കാര്‍ ക്വാറന്‍റീന്‍ 7 ദിവസം മതി; സംസ്ഥാന നിർദ്ദേശം അംഗീകരിച്ച് കേന്ദ്രം

  വിദേശത്ത് നിന്നെത്തുന്നവർക്ക് സര്‍ക്കാര്‍ ക്വാറന്‍റീന്‍ 7 ദിവസം മതി; സംസ്ഥാന നിർദ്ദേശം അംഗീകരിച്ച് കേന്ദ്രം

  വിദേശങ്ങളിൽ നിന്നെത്തുന്നവർക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമവകുപ്പാണ് പുറത്തിറക്കിയത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: വിദേശത്തുനിന്ന് വരുന്നവര്‍ക്കുള്ള സര്‍ക്കാര്‍ ക്വാറന്‍റീന്‍ ഏഴുദിവസം മതിയെന്ന് കേന്ദ്ര സർക്കാർ. അത് കഴിഞ്ഞുള്ള ഏഴു ദിവസം ഹോം ക്വാറന്‍റീനില്‍ കഴിയണം. ഇതു സംബന്ധിച്ച കേരളത്തിന്‍റെ ആവശ്യം കേന്ദ്ര സർക്കാർ. അംഗീകരിക്കുകയായിരുന്നു. ഗര്‍ഭിണികള്‍ക്ക് 14 ദിവസം ഹോം ക്വാറന്‍റീന്‍ മതിയെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
   TRENDING:ഭാര്യയെ കൊല്ലാൻ 10000 രൂപയ്ക്ക് കരിമൂർഖനെ വാങ്ങി; ചുരുളഴിഞ്ഞത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലക്കേസ് [NEWS]പാമ്പിനെ വാങ്ങി ഭാര്യയെ കടിപ്പിച്ചു; ഭർത്താവും രണ്ടു കൂട്ടാളികളും പിടിയിൽ [NEWS]Strange Case of Covid 19 തലയിൽ ചക്ക വീണു; ആശുപത്രിയിൽ പരിശോധിച്ചപ്പോൾ കോവിഡ് [NEWS]
   ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര വിമാന/കപ്പല്‍/കര യാത്രികര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമവകുപ്പാണ് പുറത്തിറക്കിയത്. മറ്റു നിർദ്ദേശങ്ങൾ ഇങ്ങനെ;

   • യാത്രക്കാർ ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം.

   • 14 ദിവസം നിർബന്ധിത ക്വാറന്റീന്‍. 7 ദിവസം സ്വന്തം ചെലവില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനും, 7 ദിവസം ഹോം ക്വാറന്റീനും.

   • ഗര്‍ഭിണികള്‍, അടുത്തബന്ധുക്കളുടെ മരണം, ഗുരുതര രോഗങ്ങള്‍, പത്ത് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുള്ളവര്‍ തുടങ്ങിയവര്‍ക്ക് 14 ദിവസം ഹോം ക്വാറന്റൈന്‍ അനുവദിക്കും.

   • യാത്രാടിക്കറ്റിനൊപ്പം യാത്രയെ സംബന്ധിച്ച് ചെയ്യാവുന്നതും/ ചെയ്യരുതാത്തുമായ കാര്യങ്ങള്‍ ടിക്കറ്റ് ഏജന്‍സികള്‍ നല്‍കണം.

   • തെര്‍മല്‍ സ്‌ക്രീനിങിന് ശേഷം ലക്ഷണങ്ങളില്ലാത്ത ആളുകള്‍ക്ക് മാത്രമേ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് അനുമതി നല്‍കുകയുള്ളൂ.

   • കരമാര്‍ഗം രാജ്യത്തിന്റെ അതിര്‍ത്തി കടന്നെത്തുവരും എല്ലാ പ്രോട്ടോക്കോളും പാലിക്കണം. ലക്ഷണങ്ങളില്ലാത്തവരെ മാത്രമേ അതിര്‍ത്തി കടക്കാന്‍ അനുവദിക്കുകയുള്ളൂ.

   • സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കും നല്‍കണം.

   • എയര്‍പോര്‍ട്ടിലും വിമാനത്തതിലും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അണുനശീകരണവും ശുചീകരണവും നടത്തണം.

   • യാത്രയില്‍ സാമൂഹിക അകലം ഉറപ്പാക്കണം.

   • എയര്‍പോര്‍ട്ടുകളിലും തുറമുഖങ്ങളിലും വിമാനങ്ങളിലും കപ്പലുകളിലും കോവിഡ് സുരക്ഷാമുന്‍കരുതലുകള്‍ ഇടവിട്ട് അനൗണ്‍സ് ചെയ്യണം.

   • യാത്രയില്‍ മാസ്‌ക് ധരിക്കല്‍, കൈകള്‍ ശുചീകരിക്കുക, തുടങ്ങിയവ ഉറപ്പുവരുത്തണം.

   • യാത്ര പൂര്‍ത്തിയായി എയര്‍പോര്‍ട്ട്/സീപോര്‍ട്ടില്‍ എത്തുന്നവര്‍ക്ക് തെര്‍മല്‍ സ്‌ക്രീനിങ് നടത്തണം. തെര്‍മല്‍ സ്‌ക്രീനിങില്‍ ലക്ഷണങ്ങള്‍ കാണിക്കുന്നവരെ പ്രോട്ടോക്കോള്‍ പ്രകാരം ഐസൊലേറ്റ് ചെയ്യണം. മറ്റുള്ളവരെ സര്‍ക്കാര്‍ സജ്ജീകരിച്ച ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റണം. ഇവരെ 7 ദിവസം ക്വാറന്റൈന്‍ ചെയ്യണം. ഐസിഎംആര്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള കോവിഡ് പരിശോധന നടത്തണം.

   • ക്വാറന്റൈനില്‍ കഴിയുന്ന മറ്റുള്ളവര്‍ 14 ദിവസത്തിനുള്ളില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കണം.


   First published:
   )}