Covid 19 | പരിശോധന സമയത്ത് നൽകിയത് വ്യാജവിവരങ്ങൾ; ബംഗളൂരുവിൽ മൂവായിരത്തിലധികം കോവിഡ് രോഗികളെ 'കാണാനില്ല'

സാഹചര്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് കോവിഡ് പരിശോധനയ്ക്കായി എത്തുന്നവരുടെ തിരിച്ചറിയിൽ കാർഡ് പരിശോധിക്കാനും മൊബൈൽ നമ്പർ കൃത്യമാണോയെന്ന് ഉറപ്പാക്കാനും തീരുമാനിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്.

  • Share this:
    ബംഗളൂരു: കോവിഡ് വ്യാപനം തുടരുന്നതിനിടെ ബംഗളൂരുവിൽ രോഗം സ്ഥിരീകരിച്ച മൂവായിരത്തിലധികം ആളുകളെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് റിപ്പോർട്ട്. സാമ്പിൾ പരിശോധന സമയത്ത് വ്യാജ വിലാസവും ഫോൺ നമ്പറുകളും നൽകിയ 3,338 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് അധികൃതരെ ഉദ്ധരിച്ച് എൻഡിറ്റിവി റിപ്പോർട്ട് ചെയ്യുന്നത്.

    നഗരത്തിലെ ആകെ കോവിഡ് രോഗികളിൽ ഏഴ് ശതമാനം വരും ഇവരുടെ കണക്കുകൾ. കര്‍ണാടകയിലെ ആകെ കോവിഡ് കേസുകളിൽ‌ പകുതിയിലധികവും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഐടി നഗരമായ ബംഗളൂരുവിൽ നിന്നാണ്. രോഗവ്യാപന സാഹചര്യത്തിൽ ഇവിടെ പരിശോധനകൾ വ്യാപകമാക്കിയിരുന്നു. ഇത്തരത്തിൽ പരിശോധനയ്ക്കിടെ പലരും വ്യാജ മേൽവിലാസവും ഫോൺ നമ്പറുകളും നൽകിയതാണ് അധികൃതരെ വലച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

    പരിശോധനഫലത്തിൽ കോവിഡ് സ്ഥിരീകരിച്ചതോടെ ആളുകളെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് ഇത്രയും അധികം ആളുകൾ വ്യാജവിവരങ്ങളാണ് നൽകിയതെന്ന കാര്യം വ്യക്തമാക്കുന്നത്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 'രോഗം സ്ഥിരീകരിച്ച കുറച്ച് ആളുകളെ പൊലീസ് സഹായത്തോടെ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്.. എന്നാൽ 3338 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.. കോവിഡ് പോസിറ്റീവ് റിസൾട്ട് വന്നതോടെ അവർ അപ്രത്യക്ഷരാവുകയായിരുന്നു.. ' ബൃഹത് ബംഗളൂരു മഹാനഗര പാലികെ (BBMP) കമ്മീഷണർ എൻ.മഞ്ജുനാഥ് പറയുന്നു.
    TRENDING:COVID 19 | അതിർത്തി കടന്നു വന്ന് വൈറസ്; തുരത്താൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് കിം ജോങ് ഉൻ‌‌‌[NEWS]ബക്രീദിന് പശുക്കളെ ബലി നൽകുന്നത് ഒഴിവാക്കണം; തെലങ്കാന ആഭ്യന്തര മന്ത്രി മഹമ്മൂദ് അലി[PHOTOS]#CourageInKargil | കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്; വിജയ സ്മരണയിൽ രാജ്യം[NEWS]
    നിലവിലെ ഗുരുതരമായ സാഹചര്യത്തിൽ വൈറസ് വാഹകരായ എല്ലാവരെയും കണ്ടെത്താൻ മാർഗ്ഗങ്ങളില്ലെന്നും അധികൃതർ പറയുന്നു... ഈ രോഗികൾ ക്വറന്‍റീനിൽ കഴിയുകയാണോ അല്ലയോ എന്ന് പോലും ഉറപ്പില്ല എന്നും ഇവർ പറയുന്നു. അതേസമയം കോവിഡ് സ്ഥിരീകരിച്ച എല്ല ആളുകളെയും കണ്ടെത്തി ക്വറന്‍റീൻ ചെയ്തുവെന്ന് ഉറപ്പാക്കമെന്നാണ് ഉപ മുഖ്യമന്ത്രി ഡോ.അശ്വത് നാരായൺ പറയുന്നത്.

    സാഹചര്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് കോവിഡ് പരിശോധനയ്ക്കായി എത്തുന്നവരുടെ തിരിച്ചറിയിൽ കാർഡ് പരിശോധിക്കാനും മൊബൈൽ നമ്പർ കൃത്യമാണോയെന്ന് ഉറപ്പാക്കാനും തീരുമാനിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്.
    Published by:Asha Sulfiker
    First published:
    )}