Keshubhai Patel Passes Away| കഴിഞ്ഞ മാസം കോവിഡ് സ്ഥിരീകരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി കേശുഭായി പട്ടേൽ അന്തരിച്ചു 

1995ലും 1998 മുതൽ 2001 വരെയും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു.

News18 Malayalam | news18-malayalam
Updated: October 29, 2020, 1:22 PM IST
Keshubhai Patel Passes Away| കഴിഞ്ഞ മാസം കോവിഡ് സ്ഥിരീകരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി കേശുഭായി പട്ടേൽ അന്തരിച്ചു 
കേശുഭായി പട്ടേൽ
  • Share this:
കഴിഞ്ഞമാസം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി കേശുഭായി പട്ടേൽ അന്തരിച്ചു. 92 വയസ്സായിരുന്നു.  ശ്വാസതടസ്സം ഉണ്ടായതോടെ ഇന്ന് രാവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹായികളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് കേശുഭായി പട്ടേലിനെ ആൻറിജൻ, ആർടി- പിസിആർ പരിശോധനകൾക്ക് വിധേയമാക്കിയത്. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ചികിത്സയിലായിരുന്നു.

Also Read- എൻഫോഴ്സ്മെന്റ് കേസിൽ എം. ശിവശങ്കർ അഞ്ചാം പ്രതി; കസ്റ്റഡിയിൽ വിട്ടു

1995ലും 1998 മുതൽ 2001 വരെയും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. ആറു തവണ ഗുജറാത്ത് നിയമസഭയിൽ അംഗമായി. 2012ൽ ബിജെപി വിട്ട പട്ടേൽ ഗുജറാത്ത് പരിവർത്തൻ പാർട്ടിക്ക് രൂപം നൽകി. എന്നാൽ 2012 ലെ തെരഞ്ഞെടുപ്പിൽ കാര്യമായ ചലനമുണ്ടാക്കാൻ പുതിയ പാർട്ടിക്ക് കഴിഞ്ഞില്ല. മഹാഗുജറാത്ത് ജനതാ പാർട്ടി പട്ടേലിന്റെ പാർട്ടിയിൽ ലയിച്ചു. 2014ൽ പാർട്ടി ബിജെപിയിൽ ലയിച്ചു. 2012ലെ തെരഞ്ഞെടുപ്പിൽ വിസാവദാർ സീറ്റിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് 2014ൽ എംഎൽഎ സ്ഥാനം രാജിവെച്ചു.

Also Read- എസ്എസ്എൽസി രണ്ടാം റാങ്ക്; ശിവശങ്കര്‍ ഐ എ എസ് എങ്ങനെയാണ് കേരളത്തിലെ ഒന്നാം നമ്പര്‍ ഉദ്യോഗസ്ഥനായത്?

ജുനഗഢിലെ വിസാവദാരിൽ 1928ലാണ് കേശുഭായി പട്ടേൽ ജനിച്ചത്. 1945ൽ ആർഎസ്എസ് പ്രചാരകനായി. ജനസംഘത്തിലൂടെ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചു. 1960ൽ ജനസംഘം രൂപീകരിക്കുമ്പോള്‍ സ്ഥാപകാംഗമായിരുന്നു കേശുഭായി പട്ടേൽ.
Published by: Rajesh V
First published: October 29, 2020, 1:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading