HOME » NEWS » Corona » FORMER PAKISTAN CRICKETER RIAZ SHEIKH DIES OF CORONAVIRUS

COVID 19| മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം റിയാസ് ഷെയ്ഖ് അന്തരിച്ചു

ലെഗ് സ്പിന്നറായ ഷെയ്ഖ് 43 മല്‍സരങ്ങളില്‍ നിന്നായി 116 വിക്കറ്റ് നേടിയിട്ടുണ്ട്. നിലവില്‍ മോയിന്‍ ഖാന്‍ ക്രിക്കറ്റ് അക്കാഡമിയിലെ കോച്ചായിരുന്നു

News18 Malayalam | news18india
Updated: June 3, 2020, 2:56 PM IST
COVID 19| മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം റിയാസ് ഷെയ്ഖ് അന്തരിച്ചു
Riaz Sheikh
  • Share this:
കോവിഡ് ബാധിച്ച്‌ മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം റിയാസ് ഷെയ്ഖ് അന്തരിച്ചു. 51 കാരനായ ഷെയ്ഖ് ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലാണ് തിളങ്ങിയത്.

പാകിസ്താന്റെ ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലെ നിറസാന്നിധ്യമായിരുന്നു റിയാസ് ഷെയ്ഖ്. ലെഗ് സ്പിന്നറായ ഷെയ്ഖ് 43 മല്‍സരങ്ങളില്‍ നിന്നായി 116 വിക്കറ്റ് നേടിയിട്ടുണ്ട്. നിലവില്‍ മോയിന്‍ ഖാന്‍ ക്രിക്കറ്റ് അക്കാഡമിയിലെ കോച്ചായിരുന്നു. 1987 മുതല്‍ 2003 വരെ ആഭ്യന്തര ക്രിക്കറ്റില്‍ കറാച്ചിക്ക് വേണ്ടിയാണ് റിയാസ് കളിച്ചത്.

TRENDING:Online Class |'അതിജീവനം എം.പീസ് എഡ്യുകെയർ' പദ്ധതിയിൽ പങ്കാളിയായി മഞ്ജു വാര്യർ; പഠന സൗകര്യങ്ങളില്ലാത്ത വിദ്യാർഥികളെ സഹായിക്കും [NEWS]Good News Prithviraj| കോവിഡ് പരിശോധന ഫലം പരസ്യപ്പെടുത്തി പൃഥ്വിരാജ് [NEWS]എല്ലാം സെർച്ചിനും ഉത്തരമില്ല; പ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ച് ഗൂഗിൾ [NEWS]
സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഒരു തവണ മാത്രമാണ് ദേശീയ ടീമില്‍ ഇടം നേടിയത്. 50കാരനായ മുന്‍ താരം സഫര്‍ സര്‍ഫറാസും കൊറോണ ബാധിച്ച്‌ മരിച്ചിരുന്നു. അതിനിടെ മറ്റൊരു മുന്‍ പാക് ടെസ്റ്റ് താരമായ തൗഫീഖ് ഉമര്‍ കൊറോണാ മുക്തനായി. പാകിസ്താനില്‍ 83,000 പേര്‍ക്ക് കൊറോണാ രോഗം ബാധിച്ചിട്ടുണ്ട്.


Published by: user_49
First published: June 3, 2020, 2:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories