നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • കോവിഡ്: ചികിത്സ;വാക്സിൻ;ലോക്ഡൗൺ; മുഖ്യമന്ത്രിയ്ക്ക് 10 നിർദേശങ്ങളുമായി ഫോറം ഫോർ ഹെൽത്ത് ജസ്റ്റിസ്

    കോവിഡ്: ചികിത്സ;വാക്സിൻ;ലോക്ഡൗൺ; മുഖ്യമന്ത്രിയ്ക്ക് 10 നിർദേശങ്ങളുമായി ഫോറം ഫോർ ഹെൽത്ത് ജസ്റ്റിസ്

    നിർദ്ദേശങ്ങളിൽ അടിയന്തിരവും നീതിയുക്തവുമായ ഇടപെടലുകൾ പ്രതീക്ഷിക്കുന്നതായും ഫോറം ഫോർ ഹെൽത്ത് ജസ്റ്റിസ്

    പിണറായി വിജയൻ (ഫയൽ ചിത്രം)

    പിണറായി വിജയൻ (ഫയൽ ചിത്രം)

    • Share this:
      തിരുവനന്തപുരം: കോവിഡ് ചികിത്സയിലും മാനദണ്ഡങ്ങളിലും ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലും മുഖ്യമന്ത്രിക്ക് പത്തിന നിർദേശങ്ങളുമായി ഫോറം ഫോർ ഹെൽത്ത് ജസ്റ്റിസ്. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്ന വിഷയത്തിൽ നിലവിലെ  നയപരിപാടികളിൽ വിമർശനമുള്ളവർ മറ്റെന്താണ്  ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫോറം ഫോർ ഹെൽത്ത് ജസ്റ്റിസ് നിർദേശങ്ങൾ സമർപ്പിച്ചിരിക്കുന്നത്.

      നിർദ്ദേശങ്ങളിൽ അടിയന്തിരവും നീതിയുക്തവുമായ ഇടപെടലുകൾ പ്രതീക്ഷിക്കുന്നതായും ഫോറം ഫോർ ഹെൽത്ത് ജസ്റ്റിസ് വ്യക്തമാക്കി.

      നിർദേശങ്ങൾ:

      1.കോവിഡ് പ്രതിരോധത്തിലും ചികിത്സയുടെ എല്ലാ ഘട്ടങ്ങളിലും ആയുഷ് സമ്പ്രദായങ്ങളുടെ സേവനം പരമാവധി ഉപയോഗപ്പെടുത്തുക. ഇതിനായി, പഞ്ചായത്ത്  തലത്തിൽ പ്രവർത്തിക്കുന്ന സൗകര്യങ്ങൾ വ്യാപകമായി ലഭ്യമാക്കുക.

      2.ചികിത്സയിൽ വ്യക്തിയ്ക്ക് ഇഷ്ടമുള്ള അംഗീകൃത ചികിത്സാരീതി വ്യക്തമായ ബോധ്യത്തിൻ്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കാൻ സാധിയ്ക്കും വിധം എല്ലാ സമ്പ്രദായങ്ങളുടേയും സാധ്യതകളും പരിമിതികളും    പൊതു ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുക.

      3.ആയുഷ് സമ്പ്രദായങ്ങളുടെ പ്രതിരോധ-ചികിത്സാ സാധ്യതകളെ സർക്കാർ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുക. പ്രതിരോധ നടപടികൾക്ക് പ്രാഥമികമായ പരിഗണനയും പ്രചാരവും, ഫലപ്രദവും സുരക്ഷിതവും ചിലവു കുറഞ്ഞതുമായ ആയുഷ് മാർഗങ്ങൾക്ക്  നൽകുക.

      Also Read-ജീവനക്കാർക്ക് 7 ലക്ഷം രൂപ ടിപ്പ്; കണ്ണ് തള്ളി റസ്റ്ററന്റ് ഉടമയും ജീവനക്കാരും

      4.ജീവിതശൈലി ഉൾപ്പെടെ സ്വാഭാവികവും നിലനിൽക്കുന്നതുമായ  രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള നടപടികൾക്ക് വ്യാപക പ്രചാരം നൽകുക

      5.പൊതു ഇടങ്ങളിൽ പ്രവേശിക്കുവാൻ ഇപ്പോൾ നിർദ്ദേശിച്ചിട്ടുള്ള വാക്സിൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ അങ്ങേയറ്റത്തെ മനുഷ്യാവകാശലംഘനമാണ്. അവ റദ്ദുചെയ്യുക.

      6.വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് ധാരാളമായി കോവിഡ് പിടിപെടുകയും ചിലർക്കെങ്കിലും രോഗം ഗൗരവമാകുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ വാക്‌സിനുകളുടെ  ഫലപ്രാപ്തിയെപ്പറ്റി വസ്തുനിഷ്ഠമായ പഠനങ്ങൾ നടത്തുക

      7.വാക്സിൻ മൂലമുള്ള പാർശ്വഫലങ്ങളും മരണങ്ങളും കൃത്യമായും കാര്യക്ഷമമായും രേഖപ്പെടുത്താനും അവ സംബന്ധിച്ച വിവരങ്ങൾ സുതാര്യമായി ജനങ്ങൾക്ക് ലഭ്യമാക്കാനും നടപടികൾ സ്വീകരിക്കുക

      8.അശാസ്ത്രീയവും അയുക്തികവുമായ അടച്ചിടൽ നടപടികൾ അവസാനിപ്പിച്ച് ജനങ്ങൾക്ക് എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിവരാനുള്ള സാഹചര്യമൊരുക്കുക.

      9.ലക്ഷണങ്ങളില്ലാത്തവരെ വ്യാപകമായും സാർവത്രികമായും പരിശോധനകൾക്ക് വിധേയമാക്കുന്ന രീതി അവസാനിപ്പിക്കുക

      10.കോവിഡിനൊപ്പം ജീവിക്കുക എന്ന നയം സ്വീകരിക്കുകയും അതിനനുസരിച്ചുള്ള ജീവിതശൈലിയുടെ വ്യാപനത്തിനായി ബോധവൽക്കരണങ്ങൾ നടത്തുകയും ചെയ്യുക.
      Published by:Naseeba TC
      First published:
      )}