നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| കൊച്ചിയിൽ രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ തീരരക്ഷാ സേന ഉദ്യോഗസ്ഥര്‍

  COVID 19| കൊച്ചിയിൽ രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ തീരരക്ഷാ സേന ഉദ്യോഗസ്ഥര്‍

  കൊച്ചി തീരരക്ഷാ സേനയിലെ ഉദ്യോഗസ്ഥരാണ് രോഗം സ്ഥിരീകരിച്ച 4 പേർ. ഇവർ ഐ.എൻ.എസ് സഞ്ജീവനയിൽ ചികിത്സയിലാണ്

  covid

  covid

  • Share this:
  കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് അഞ്ച് പേർക്ക് കോവിഡ് 19  സ്ഥിരീകരിച്ചു. മെയ് 19 ന് മഹാരാഷ്ട്രയിൽ നിന്നും കേരളത്തിലെത്തിയ അങ്കമാലി തുറവൂർ സ്വദേശിയായ 36 കാരനാണ് രോഗം സ്ഥിരീകരിച്ച ഒരാൾ. വീട്ടിൽ നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മെയ് 23 ന് സാമ്പിൾ പരിശോധനക്ക് അയച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വിവിധ ജില്ലകളിൽനിന്നുള്ള 22 പേരടങ്ങിയ സംഘത്തോടൊപ്പം മഹാരാഷ്ട്രയിൽ നിന്നും  ബസ്സിലാണ്  കേരളത്തിലെത്തിയത്.

  കൊച്ചി തീര രക്ഷാ സേനയിലെ ഉദ്യോഗസ്ഥരാണ് രോഗം സ്ഥിരീകരിച്ച മറ്റു 4 പേർ. ഇവർ ഐ.എൻ.എസ് സഞ്ജീവനയിൽ ചികിത്സയിലാണ്. ഇവർ ലക്ഷദ്വീപ്, മധ്യപ്രദേശ് , ബംഗാൾ, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർ ആണ്. മെയ് 21 നാണ് ഇവർ കൊച്ചിയിലെത്തിയത്.
  TRENDING:ലോക്ക് ഡൗൺ പരാജയപ്പെട്ടു; കേന്ദ്രത്തിന്‍റെ മുന്നോട്ടുള്ള പദ്ധതിയെന്തെന്ന് വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി[NEWS]SHOCKING: ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങൾ മരിച്ച നിലയിൽ; വെവ്വേറ മരണങ്ങളിൽ ഞെട്ടി കാസർഗോഡ് [NEWS]ഇതാണ് ഫിറ്റ്നസ്; ജിമ്മിൽ വിയർപ്പൊഴുക്കിയ ശേഷം ദുൽഖറിനെ വെല്ലുവിളിച്ച് പൃഥ്വിരാജ് [PHOTOS]
  ചെന്നൈയിൽ നിന്നും മടങ്ങിയെത്തിയ ശേഷം കോവിഡ് സ്ഥിരീകരിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 30 വയസ്സുള്ള യുവതി രോഗമുക്തയായതിനെ തുടർന്ന്  ഇന്ന് ഡിസ്ചാർജ് ചെയ്തു. മെയ് 8 നാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.

  ഇന്ന് 533 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 262 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം  7431 ആയി. ഇതിൽ 156 പേർ ഹൈറിസ്ക്ക് വിഭാഗത്തിലും, 7275  പേർ ലോ റിസ്ക് വിഭാഗത്തിലുമാണ്.

  Published by:user_49
  First published:
  )}