HOME » NEWS » Corona »

COVID 19| സംസ്ഥാനത്ത് രണ്ട് മാസം കൊണ്ട് നാല് ലക്ഷം രോഗികൾ; ആകെ രോഗബാധിതര്‍ 5 ലക്ഷം

ഇന്നലെ വരെ 5,02,719 പേരാണ് ചികിത്സയിലുള്ളത്. സെപ്റ്റംബർ 11 നാണ് ആകെ രോഗികൾ ഒരു ലക്ഷം പിന്നിട്ടത്.

News18 Malayalam
Updated: November 11, 2020, 10:59 PM IST
COVID 19| സംസ്ഥാനത്ത് രണ്ട് മാസം കൊണ്ട് നാല് ലക്ഷം രോഗികൾ; ആകെ രോഗബാധിതര്‍ 5 ലക്ഷം
COVID 19
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 5 ലക്ഷം കടന്നു. രണ്ട് മാസം കൊണ്ട് നാല് ലക്ഷത്തിലധികം രോഗികളാണ് സംസ്ഥാനത്ത് ഉണ്ടായത്. നാലെകാൽ ലക്ഷത്തോളം പേർ രോഗമുക്തരായപ്പോൾ 78,420 പേർ ഇനി ചികിത്സയിലുണ്ട്.
ഇന്നലെ വരെ 5,02,719 പേരാണ് ചികിത്സയിലുള്ളത്. സെപ്റ്റംബർ 11 നാണ് ആകെ രോഗികൾ ഒരു ലക്ഷം പിന്നിട്ടത്.

രണ്ട് മാസം കൊണ്ട് നാല് ലക്ഷം കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. രോഗബാധിതർ അഞ്ച് ലക്ഷമാണെങ്കിലും 4,22,410 പേരും ഇന്നലെ വരെ രോഗമുക്തി നേടി. ഇനി ചികിത്സയിലുള്ളത് 78,420 പേരാണ്. ഇക്കാലയളവിൽ 1771 മരണങ്ങളാണ് സംസ്ഥാനത്ത് ആകെ റിപ്പോർട്ട് ചെയ്തത്.

Also Read ഗര്‍ഭിണിയായ യുവതി മകളേയും കൊണ്ട് കിണറ്റില്‍ ചാടി; തിരൂരിൽ അമ്മയും കുഞ്ഞും മരിച്ച നിലയിൽ

ഇന്ത്യയിലാദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലായിരുന്നു. ജനുവരി 30ന് ചൈനയിലെ വുഹാനില്‍ നിന്നെത്തിയ വിദ്യാർഥിക്കാണ് കോവിഡ് ആദ്യമായി സ്ഥിരീകരിച്ചത്. കേരളത്തില്‍ ആദ്യ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത ശേഷം നാല് മാസം വേണ്ടിവന്നു ആകെ കേസുകള്‍ 1000 കടക്കാന്‍. മെയ് 27 നാണ് കോവിഡ് കേസുകള്‍ 1000 കടന്നത്.

ജൂലൈ 16 ന് അത് 10000 ആയി. 1000 ല്‍ നിന്ന് 10, 000 എത്താന്‍ 50 ദിവസം എടുത്തു. ഓഗസ്റ്റ് 19 ന് 50000 കടന്നു. തുടർന്ന് 22 ദിവസം കൊണ്ടാണ് സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 50,000 ത്തില്‍ നിന്ന് ഒരു ലക്ഷം കടന്നത്. സെപ്ടംബർ 11 ന് ഒര് ലക്ഷവും, ഒക്ടോബർ 1ന് രണ്ട് ലക്ഷവും കടന്നു.

ആദ്യ ഘട്ടത്തില്‍ 3 കേസുകളാണ് സംസ്ഥാനത്തുണ്ടാത്. സമ്പർക്കപ്പടർച്ചയോ മറ്റ് അപായ സാഹചര്യങ്ങളോ ഇല്ലാത്തെ ആദ്യഘട്ട വ്യാപനത്തെ പൂർണമായി വിജയകരമായി പ്രതിരോധിക്കാനായി. മേയ് 3 വരെയുള്ള രണ്ടാം ഘട്ടത്തില്‍ 496 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. മേയ് 3ന് ചികിത്സയിലുള്ളവരുടെ എണ്ണം 95 ആയി കുറയുകയും രോഗമുക്തി നേടിയവരുടെ എണ്ണം 401 ആയി ഉയരുകയും ചെയ്തിരുന്നു. പിന്നീടാണ് കാര്യങ്ങൾ കൈവിട്ടതും സമ്പർക്കവ്യാപന പരിധി വിട്ട് സൂപ്പർ സ്പ്രഡിലേക്കും തലസ്ഥാനത്ത് സാമൂഹ്യവ്യാപനം സ്ഥിരീകരിക്കുന്നതിലേക്കും കാര്യങ്ങളെത്തിയത്.
Published by: user_49
First published: November 11, 2020, 10:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories