Covid 19 | കോവിഡ് വ്യാപനം നിയന്ത്രിക്കാൻ തലസ്ഥാനത്ത് നാല് കണ്ടെയ്ൻമെന്റ് സോണുകൾ കൂടി

Four more containment zones announced in Thiruvananthapuram | ഈ പ്രദേശങ്ങളിൽ ലോക്ക്ഡൗൺ ഇളവുകളൊന്നും ബാധകമായിരിക്കില്ല

News18 Malayalam | news18-malayalam
Updated: August 22, 2020, 10:35 PM IST
Covid 19 | കോവിഡ് വ്യാപനം നിയന്ത്രിക്കാൻ തലസ്ഥാനത്ത് നാല് കണ്ടെയ്ൻമെന്റ് സോണുകൾ കൂടി
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: തലസ്ഥാനത്തെ നാലു പ്രദേശങ്ങൾകൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. വെള്ളനാട് പഞ്ചായത്തിലെ കടുക്കാമൂട് (14), കാഞ്ഞിരംകുളം പഞ്ചായത്തിലെ ചീനിവിള (06), തിരുവനന്തപുരം കോർപ്പറേഷൻ കരമന വാർഡിലെ (45) തെലുഗു ചെട്ടി ലൈൻ, മണക്കാട് വാർഡിലെ (72) മണക്കാട് മാർക്കറ്റ് എന്നീ പ്രദേശങ്ങളെയാണു ജില്ലാ കളക്ടർ ഡോ: നവ്‌ജ്യോത് ഖോസ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്.

ഈ പ്രദേശങ്ങളിൽ ലോക്ക്ഡൗൺ ഇളവുകളൊന്നും ബാധകമായിരിക്കില്ല. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഇവിടങ്ങളിൽ പൊതുപരീക്ഷകൾ നടത്താൻ പാടില്ല. ഈ പ്രദേശങ്ങളോടു ചേർന്നു കിടക്കുന്ന പഞ്ചായത്ത് വാർഡുകളും പ്രത്യേക നിരീക്ഷണത്തിലായിരിക്കും.



കോവിഡ് രോഗപ്പകർച്ച നിയന്ത്രണവിധേമായതിനെത്തുടർന്ന് കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ ഇനിപ്പറയുന്നവയാണ്. അഴൂർ പഞ്ചായത്തിലെ കോലിച്ചിറ (05), അഴൂർ എൽ പി എസ്‌ (06), മണമ്പൂർ പഞ്ചായത്തിലെ കണ്ണാരിക്കര (09), പൂവത്തുമൂല (12), വിളപ്പിൽ പഞ്ചായത്തിലെ പുളിയറക്കോണം (20), വെമ്പായം പഞ്ചായത്തിലെ കുറ്റിയാണി (15), ബാലരാമപുരം പഞ്ചായത്തിലെ ടൗൺ വാർഡിൽ (07) ശലിഗോത്ര തെരുവ്, പെരുങ്ങുമല പഞ്ചായത്തിലെ വെങ്കോല (01), ചിപ്പാൻഞ്ചിറ(16), ഇളവുപാലം (17), കൊല്ലയിൽ (18) എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.
Published by: meera
First published: August 22, 2020, 10:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading