നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 Deaths | സംസ്ഥാനത്ത് നാല് കോവിഡ് മരണം കൂടി; ആകെ മരണം 49ആയി

  Covid 19 Deaths | സംസ്ഥാനത്ത് നാല് കോവിഡ് മരണം കൂടി; ആകെ മരണം 49ആയി

  കാസർഗോഡും കണ്ണൂരും കോഴിക്കോടും കൊല്ലത്തും മരണം സ്ഥിരീകരിച്ചു.

  കണ്ണൂരിൽ മരിച്ച സദാനന്ദൻ

  കണ്ണൂരിൽ മരിച്ച സദാനന്ദൻ

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് നാലുപേർ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 49 ആയി. കാസർഗോഡ്, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. ഇന്നലെ മരിച്ച കണ്ണൂർ, കൊല്ലം സ്വദേശികളുടെ മരണം കോവിഡ് ബാധ കാരണമാണെന്ന് കണ്ടെത്തി.

   കാർസർഗോഡ് അണങ്കൂർ സ്വദേശിയായ ഹൈറുന്നിസ (48) ആണ് മരിച്ചത് ന്യൂമോണിയയെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ ആയിരുന്നു ഇവർ പുലർച്ച 4.30 ഓടെയാണ് മരണം സംഭവിച്ചത്. ഇവരുടെ രോഗം ഉറവിടം വ്യക്തമല്ല . കാസർഗോഡ് ജില്ലയിലെ രണ്ടാമത്തെ കോവിഡ് മരണമാണ് ഹൈറുന്നിസയുടേത് രണ്ടു ദിവസം മുൻപാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.

   കണ്ണൂർ വിളക്കോട്ടൂർ സ്വദേശി സദാനന്ദൻ (60) മരിച്ചത് ഇന്നലെയാണ്. സ്രവ പരിശോധനയിൽ ആണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ രോഗഉറവിടം വ്യക്തമല്ല. ഹൃദയ സംബന്ധമായ അസുഖത്തിന് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

   TRENDING:അനുജിത്തിന്‍റെ ഹൃദയം തോമസിൽ മിടിച്ചു തുടങ്ങി; ഹൃദയമാറ്റ ശസ്ത്രക്രിയ ആദ്യഘട്ടം വിജയകരം [NEWS]Covid 19| KEAM: കൊല്ലം സ്വദേശിക്കും കോവിഡ്; ഇതുവരെ രോഗം സ്ഥിരീകരിച്ചത് പരീക്ഷ എഴുതിയ അഞ്ചുപേർക്ക് [PHOTOS]COVID 19| പത്തനംതിട്ടയിൽ മാമോദിസ ചടങ്ങിൽ ഭക്ഷണം വിളമ്പിയ യുവാവിന് രോഗം സ്ഥിരീകരിച്ചു; ഏഴ് വൈദികർ നിരീക്ഷണത്തിൽ [NEWS]

   covid 19 deaths, covid deaths, covid deaths in kerala, total death toll, കോവി‍ഡ് 19 മരണം, കേരളത്തിലെ കോവിഡ് മരണം

   (കാസർഗോഡ് അണങ്കൂർ സ്വദേശിനി ഹൈറുന്നിസ, കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത്)

   കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന കോഴിക്കോട് കല്ലായി സ്വദേശിയായ കോയ (57) ആണ് മരിച്ചത് ഇന്ന് പുലർച്ച 5.30 ആണ് മരണം സംഭവിച്ചത് രണ്ടാമത്തെയാൾ കോവിഡ് ക്ഷേണങ്ങൾ ഉണ്ടായിരുന്നില്ല. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു ആന്റിജ‌ൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്.

   കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുര സ്വദേശിനി റഹിയാനത്ത് (55) ആണ് ഇന്നലെ മരിച്ചത്. ഇന്നലെ രാവിലെ വീട്ടിൽ കുഴഞ്ഞു വീണ് മരണ കാരണം. സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
   Published by:Rajesh V
   First published:
   )}