ഇന്റർഫേസ് /വാർത്ത /Corona / Covid 19: കേരളത്തിൽ ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ നാലുപേർ നിസാമുദ്ദീനിൽനിന്ന് വന്നവർ

Covid 19: കേരളത്തിൽ ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ നാലുപേർ നിസാമുദ്ദീനിൽനിന്ന് വന്നവർ

News18 Malayalam

News18 Malayalam

Covid 19 | കേരളത്തില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ച 8 പേരിൽ നാലുപേർ തബ്ലീഗി ജമാഅത്ത് കൂട്ടായ്മയിൽ പങ്കെടുത്ത് മടങ്ങിയവർ. കോഴിക്കോട് ജില്ലയിൽ രോഗം സ്ഥിരീകരിച്ച അഞ്ചുപേരിൽ നാലുപേരാണ് ഇത്തരത്തിൽ നിസാമുദ്ദീനിൽനിന്ന് മടങ്ങിയവർ.

  • Share this:

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ച 8 പേരിൽ നാലുപേർ തബ്ലീഗി ജമാഅത്ത് കൂട്ടായ്മയിൽ പങ്കെടുത്ത് മടങ്ങിയവർ. കോഴിക്കോട് ജില്ലയിൽ രോഗം സ്ഥിരീകരിച്ച അഞ്ചുപേരിൽ നാലുപേരാണ് ഇത്തരത്തിൽ നിസാമുദ്ദീനിൽനിന്ന് മടങ്ങിയവർ. ഇതുവരെ നിസാമുദ്ദീനില്‍ നിന്നും വന്ന 10 പേര്‍ക്കാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ നാലുപേർ കോഴിക്കോടും രണ്ടുപേർ കൊല്ലത്തുമുള്ളവരാണ്.

കേരളത്തിൽ എട്ടുപേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ നിന്നും 5 പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. കോഴിക്കോട് ജില്ലയില്‍ രോഗം ബാധിച്ചവരില്‍ ഒരാള്‍ ദുബായില്‍ നിന്നും വന്നതാണ്. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ ഡല്‍ഹിയില്‍ നിന്നും വന്നതാണ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.

You may also like:പതിനഞ്ചു കിലോ സൗജന്യ റേഷനരി വാങ്ങി; അതിലൊരു നാണക്കേടും ഇല്ലെന്ന് മണിയൻപിള്ള രാജു [PHOTO]കാസർഗോഡ് ചികിത്സ കിട്ടാതെ വീണ്ടും മരണം; ഇന്നു മരിച്ചത് രണ്ടുപേർ [NEWS]ലോക്ക്ഡൗൺ ആഘോഷിക്കാൻ ഇറങ്ങിയ നായാട്ടു സംഘത്തിന്റെ തോക്കുകൾ പിടിച്ചെടുത്തു [NEWS]

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

കേരളത്തില്‍ 314 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 6 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നും 4 പേരുടെയും തിരുവനന്തപുരം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളില്‍ നിന്നും ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 256 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 56 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.

207 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,58,617 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,57,841 പേര്‍ വീടുകളിലും 776 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

188 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 10,221 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 9,300 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

First published:

Tags: Breaking news, Corona, Corona Death, Corona Gulf, Corona India, Corona Kerala, Corona News, Corona outbreak, Corona Patient, Corona Quarantine, Corona UAE, Corona virus, Coronavirus, Coronavirus in India Live, Coronavirus Latest, Coronavirus News, Coronavirus symptoms, Coronavirus update, Covid 19, Virus, കൊറോണ, കൊറോണ ആശങ്ക, കൊറോണ വൈറസ്, കോവിഡ് 19