നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| ബിപിഎൽ വിഭാഗത്തിന് സ്വകാര്യലാബിലും സൗജന്യ ആന്റിജൻ പരിശോധന

  COVID 19| ബിപിഎൽ വിഭാഗത്തിന് സ്വകാര്യലാബിലും സൗജന്യ ആന്റിജൻ പരിശോധന

  സ്വകാര്യ ആശുപത്രികളിലും ലാബുകളിലും 625 രൂപയാണ് ആന്റിജൻ പരിശോധനയ്ക്ക്ഈടാക്കുന്നത്. ഈ തുക ദുരന്ത നിവാരണ ഫണ്ടിൽ നിന്നു നൽകാനാണ് ഉത്തരവ്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  തിരുവനന്തപുരം: ബി.പി.എൽ വിഭാഗക്കാർക്ക് സ്വകാര്യ ലാബുകളിലും  കൊവിഡ് ആന്റിജൻ പരിശോധന സൗജന്യമായി നടത്താം. സർക്കാർ നിർദ്ദേശിക്കുന്ന രോഗലക്ഷണമുള്ളവരെയാണ് സൗജന്യമായി പരിശോധിക്കുക. സർക്കാർ ലാബുകളിൽ കാലതാമസമുണ്ടാവുമെങ്കിൽ സർക്കാർ അംഗീകരിച്ച സ്വകാര്യ ലാബുകളിൽ പരിശോധന നടത്താൻ നിർദ്ദേശം നൽകാം.

  സ്വകാര്യ ആശുപത്രികളിലും ലാബുകളിലും 625 രൂപയാണ് ആന്റിജൻ പരിശോധനയ്ക്ക്ഈടാക്കുന്നത്. ഈ തുക ദുരന്ത നിവാരണ ഫണ്ടിൽ നിന്നു നൽകാനാണ് ഉത്തരവ്. കോവിഡ് മുൻനിര പ്രതിരോധ പ്രവർത്തകർക്കും സൗജന്യ പരിശോധന നടത്താം. ഇതിനായി ജില്ലാ കളക്ടർമാർ നടപടിയെടുക്കണമെന്ന് സർക്കാർ ഉത്തരവിറക്കി.

  രോഗലക്ഷണമുള്ളവരിലെ പരിശോധന വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ്. പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടൽ, രുചിയും മണവും നഷ്ടപ്പെടൽ, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളുള്ള ബി.പി.എൽ കുടുംബങ്ങൾക്ക്  സ്വകാര്യ ലാബുകളിലും സൗജന്യമായി ആന്റിജൻ പരിശോധന നടത്താൻ നിർദ്ദേശിക്കാം. ഇതിന് ജില്ലാ കളക്ടർമാർ ക്രമീകരണം ഒരുക്കണമെന്ന് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി.

  You may also like: ചെവിയിൽ ഒരു മൂളൽ തോന്നുന്നുണ്ടോ, അതും കോവിഡിന്‍റെ ലക്ഷണമാകാം; പുതിയ പഠന റിപ്പോർട്ട് പുറത്ത്

  സർക്കാർ ലാബുകളിലെ തിരക്കും സ്വകാര്യ ലാബുകളിലെ  നിരക്കും കാരണം പരിശോധനക്ക് വിമുഖത കാണിക്കുന്നവരെ ആകർഷിക്കാൻ കൂടിയാണ് നടപടി. ആരോഗ്യം, പൊലീസ്, റവന്യൂ, സിവിൽ സപ്ലൈസ് തുടങ്ങിയ വകുപ്പുകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും ആശാ പ്രവർത്തകർക്കും വളന്റിയർമാർക്കും ഇത്തരത്തിൽ പരിശോധന സൗജന്യമായി നടത്താം.

  ഓരോ ജില്ലയിലും പ്രതിദിനം ബി.പി.എൽ വിഭാഗത്തിലെ 60 വയസിലേറെ പ്രായമായവർ, ഗുരുതര രോഗങ്ങളുള്ളവർ, ഗർഭിണികൾ, പോഷകാഹാരക്കുറവുള്ള കുട്ടികൾ, കൊവിഡ് പ്രതിരോധ പ്രവർത്തകർ തുടങ്ങി 100 പേർക്കു വീതം ആന്റിജെൻ പരിശോധന നടത്തണം.

  സർക്കാർ ലാബുകളിൽ കാലതാമസമുണ്ടാവുമെങ്കിൽ സർക്കാർ അംഗീകരിച്ച സ്വകാര്യ ലാബുകളിൽ പരിശോധന നടത്താം. സ്വകാര്യ ആശുപത്രികളിലും ലാബുകളിലും 625 രൂപയാണ് ആന്റിജൻ പരിശോധനയ്ക്ക് ഈടാക്കുന്നത്. ഈ തുക ദുരന്ത നിവാരണ ഫണ്ടിൽ നിന്നു നൽകാനാണ് ഉത്തരവ്.
  Published by:Naseeba TC
  First published:
  )}