HOME » NEWS » Corona » FRIENDS DONATE MEDICAL EQUIPMENT IN MEMORY OF DISEASED MAN AR

കോവിഡ് ബാധിച്ച യുവാവ് ചികിത്സ ലഭിക്കാതെ മരിച്ചു; ആശുപത്രിക്ക് ഉപകരണങ്ങൾ സംഭാവന ചെയ്ത് സുഹൃത്തുക്കൾ

യുഎസ് ആസ്ഥാനമായുള്ള ഒരു കമ്പനിയിലെ ഡാറ്റാ അനലിസ്റ്റായ 30 കാരൻ അവധ് ദീക്ഷിത് ആണ് കൃത്യസമയത്ത് ആശുപത്രി കിടക്ക ലഭിക്കാത്തതിനാൽ മരിച്ചത്.

News18 Malayalam | news18-malayalam
Updated: June 29, 2021, 4:43 PM IST
കോവിഡ് ബാധിച്ച യുവാവ് ചികിത്സ ലഭിക്കാതെ മരിച്ചു; ആശുപത്രിക്ക് ഉപകരണങ്ങൾ സംഭാവന ചെയ്ത് സുഹൃത്തുക്കൾ
News18 Malayalam
  • Share this:
ഇന്ത്യയിൽ കോവിഡ് രണ്ടാം തരം​ഗം രൂക്ഷമായതോടെ നിരവധിയാളുകളാണ് യഥാസമയം ചികിത്സ കിട്ടാതെ മരണപ്പെട്ടത്. ആശുപത്രികൾ രോ​ഗികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞതും ഓക്സിജൻ ക്ഷാമവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും എല്ലാം നിരവധി ആളുകളുടെ ജീവനെടുത്തു.

ഇത്തരത്തിൽ ഉത്തർപ്രദേശിൽ കോവിഡിന്റെ സംഹാര താണ്ഡവത്തിനിടെ ചികിത്സ ലഭിക്കാതെ മരണപ്പെട്ട യുവാവിന്റെ ഓർമയ്ക്കായി സുഹൃത്തുക്കൾ ചേർന്ന് പണം സ്വരൂപിച്ച് ആരോ​ഗ്യ സംവിധാനങ്ങൾ ഒരുക്കിയിരിക്കുകയാണ്. സുഹൃത്തുക്കളായ ചെറുപ്പക്കാരുടെ സംഘം ഗുഡാംബയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കാണ് (സിഎച്ച്സി)  മൂന്ന് കിടക്കകളും വീൽചെയറും സംഭാവന ചെയ്തത്. മരിച്ചയാളുടെ വീടിനടുത്തുള്ള തന്നെയുള്ളതാണ് ഈ സർക്കാർ ആശുപത്രി.

യുഎസ് ആസ്ഥാനമായുള്ള ഒരു കമ്പനിയിലെ ഡാറ്റാ അനലിസ്റ്റായ 30 കാരൻ അവധ് ദീക്ഷിത് ആണ് കൃത്യസമയത്ത് ആശുപത്രി കിടക്ക ലഭിക്കാത്തതിനാൽ മരിച്ചത്. കുടുംബത്തെ കാണാനായി ലഖ്‌നൗവിൽ എത്തിയെങ്കിലും കോവിഡ് ബാധിക്കുകയായിരുന്നു. അവധിന്റെ അകാല മരണത്തിന്റെ വേദനയാണ് ആരോഗ്യ മേഖലയ്ക്ക് എന്തെങ്കിലും ചെയ്യണമെന്ന തീരുമാനത്തിന് സുഹൃത്തുക്കളെ പ്രേരിപ്പിച്ചു.

രോ​ഗം ​ഗുരുതരമായി അവധിന്റെ അവസ്ഥ വഷളായപ്പോൾ അദ്ദേഹത്തിന്, ആശുപത്രി കിടക്കയും ചികിത്സയും ലഭിച്ചില്ലെന്ന് സുഹൃത്തും ഫോട്ടോഗ്രാഫറുമായ അൻഷുൽ മെഹ്രോത്ര പറഞ്ഞു. ഇതിനിടെ ഇന്ദിരാനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോഴേക്കും ഗുരുതരാവസ്ഥയിലെത്തുകയും കഴി‍ഞ്ഞ ഏപ്രിൽ 24 ന് മരിക്കുകയുമായിരുന്നു. രോ​ഗ ബാധിതനായി 10 ദിവസത്തോളമാണ് കഴിച്ചു കൂട്ടിയത്. സുഹൃത്തുക്കൾ മരുന്നുകൾ നൽകിയെങ്കിലും രക്ഷിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read- സ്വാബ് ടെസ്റ്റുകൾക്ക് വിട; കൊറോണ വൈറസിനെ കണ്ടെത്തുന്ന മാസ്ക് വികസിപ്പിച്ച് ശാസ്ത്രജ്ഞർ

അവധ് എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. ഞങ്ങൾ സഹോദരന്മാരെ പോലെ കുട്ടിക്കാലം മുതൽ ഒരുമിച്ച് കഴിഞ്ഞവരാണ്. തങ്ങളുടെ പ്രവർത്തനം സുഹൃത്തിനെ അവസാന നാളുകളിൽ കാണാൻ കഴിയാത്തതിന്റെ വേദന കുറയ്ക്കുമെന്നും അൻഷുൽ മെഹ്രോത്ര പറഞ്ഞു.

ഞങ്ങളുടെ സംഭാവന വലുതല്ലെങ്കിലും ഞങ്ങളെപ്പോലെ എല്ലാവർക്കും ആരോഗ്യ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് ചെറിയ നടപടികൾ കൈക്കൊള്ളാൻ കഴിയും. മൂന്നാമത്തെ തരംഗത്തിന് മുമ്പ്, നമ്മുടെ ആരോഗ്യ സംവിധാനത്തെ  സഹായിക്കാൻ ആളുകൾ പരമാവധി ശ്രമിക്കണമെന്നും മറ്റൊരു സുഹൃത്തായ ആദിത്യ ആനന്ദ് പറഞ്ഞു,

രാജ്യത്ത് കോവിഡ് രണ്ടാം തരം​ഗത്തിനിടെ നിരവധി മരണങ്ങൾ സംഭവിച്ച സംസ്ഥാനമാണ് ഉത്തർ പ്രദേശ്. കോവിഡ് ബാധിച്ച് 22,559 പേരാണ് യുപിയിൽ ഇതുവരെ മരിച്ചത്. സംസ്ഥാനത്ത് 17.1 ലക്ഷം ആളുകൾക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 16.8 ലക്ഷം ആളുകൾ കോവിഡ് മുക്തരായി. ഇപ്പോൾ സംസ്ഥാനത്ത് 12 ജില്ലകളിൽ കോവിഡ് കേസുകളൊന്നും റിപോർട്ട് ചെയ്തിട്ടില്ല. 15 ജില്ലകളിൽ കോവിഡ് ബാധിതരുടെ എണ്ണം ഒറ്റ അക്കത്തിൽ മാത്രമാണ്. അതേസമയം, സംസ്ഥാനത്തെ കോവിഡ് കണക്കുകൾ കൃത്യമല്ലെന്നും ഔദ്യോ​ഗിക കണക്കുകളെക്കാൾ അധികമാണ് യാഥാർത്ഥ്യമെന്നുമാണ് ആരോപണം. തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ സർക്കാർ കണക്കുകളിൽ കൃത്രിമം കാണിക്കുന്നതായും പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നു. അടുത്തിടെ ​ഗം​ഗ നദിയിൽ മൃതദേഹം ഒഴുകി നടക്കുന്നതും മറ്റും വാർത്തയായിരുന്നു.
Published by: Anuraj GR
First published: June 29, 2021, 4:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories