News18 MalayalamNews18 Malayalam
|
news18-malayalam
Updated: April 8, 2021, 5:10 PM IST
നോയിഡ
രാജ്യതലസ്ഥാന പ്രദേശമായ നോയ്ഡയിൽ ഇന്നുമുതൽ രാത്രി കർഫ്യു പ്രഖ്യാപിച്ചു. ഉത്തർപ്രദേശിന്റെ ഭാഗമായ നോയ്ഡയിൽ രാത്രി 10 നും രാവിലെ 7 നും ഇടയിൽ പുറത്തിറങ്ങാൻ പാടില്ല എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കോവിഡ് 19 മഹാരമാരിയുടെ രണ്ടാം ഘട്ടം അതിശക്തമായി വ്യാപിച്ചു വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ ഉത്തർപ്രദേശും ചേർന്നിരിക്കുകയാണ്. 1,30,000 നടുത്ത് കേസുകളാണ് വിവിധ സംസ്ഥാനങ്ങളിലായി ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കോവിഡ് അനിയന്ത്രിതമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വാക്സി൯ കുത്തിവെപ്പ് കൂടുതൽ വേഗത്തിലാക്കാനും, അത് സ്വീകരിക്കുന്നവരുടെ പ്രായപരിധി കുറക്കണമെന്നും നിരവധിപേരാണ് ആവശ്യപ്പെടുന്നത്. രോഗികളുടെ കണക്ക് ഇന്ത്യയിൽ ആദ്യമായി ഒരു ലക്ഷം കവിഞ്ഞത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. അതിനു ശേഷം തുടർച്ചയായി മൂന്നു ദിവസവും ഒരുലക്ഷത്തിലധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
Also Read
'അതിനുമാത്രം പോന്നോനെക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ?' മകനെ ഭീഷണിപ്പെടുത്തിയവരോട് സുഹ്റ മമ്പാട്
ഇന്ത്യയിൽ കഴിഞ്ഞ വർഷത്തേക്കാൾ വളരെ വേഗത്തിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യം കണ്ടു അത്ഭുതപ്പെട്ടിരിക്കുകയാണ് അധികൃതർ. ആളുകൾ മാസ്ക് ധരിക്കാൻ വിസമ്മതിക്കുന്നതും കൂടുതലായി കൂട്ടം കൂടി നിൽക്കുന്നതുമാണ് പോസിറ്റീവ് കേസുകൾ കൂടാൻ കാരണമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. പോസിറ്റീവ് കേസുകൾ കുറഞ്ഞതോടെ ഇന്ത്യയിൽ ഷോപ്പുകളും ഓഫീസുകളും തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു.
Also Read
'മറുപടി പറയാത്തത് ആന്റണിയെ ബഹുമാനിക്കുന്നത് കൊണ്ട്': അനില് ആന്റണിക്ക് മറുപടിയുമായി കോണ്ഗ്രസ് സൈബര് ടീം
ഇന്നുമുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ന്യൂസിലാൻഡ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ സന്ദർശിച്ച പൗരന്മാർക്കും രണ്ടാഴ്ചത്തേക്ക് അവരുടെ സ്വന്തം രാജ്യത്തെ പ്രവേശിക്കാൻ സാധിക്കുകയില്ല. ഏകദേശം 1.29 കോടി കൊവിഡ് കേസുകൾ സ്ഥിതീകരിച്ച ഇന്ത്യ അമേരിക്കക്കും ബ്രസീലിനും പിന്നാലെ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള മൂന്നാമത്തെ രാജ്യമാണ്. 685 പേരാണ് ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ഇന്ത്യയിലെ കോവിഡ് മരണ നിരക്ക് ഇപ്പോൾ 166,862 ലെത്തി നിൽക്കുന്നു.
അതേസമയം, രാജ്യത്തിൻറെ പല ഭാഗത്തും വാക്സിൻ ക്ഷാമം നേരിടുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന മഹാരാഷ്ട്രയിൽ വാക്സിൻ തീർന്നത് കാരണം പല വാക്സി൯ സെന്ററുകളും സമയത്തിനു മുൻപ് തന്നെ അടച്ചു പൂട്ടുന്നതായി പരാതി ഉണ്ട്. തങ്ങളുടെ സംസ്ഥാനത്തെ പകുതിയോളം വാക്സി൯ കേന്ദ്രങ്ങൾ അടച്ചു പൂട്ടിയതായി ഒഡിഷ അറിയിച്ചു.
എന്നാൽ, രാജ്യത്ത് വാക്സിൻ ക്ഷാമം ഇല്ലെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ഇപ്പോൾ വാക്സിൻ മുൻഗണന പട്ടികയിലുള്ള 45 വയസ്സ് കഴിഞ്ഞ ആളുകൾക്ക് കുത്തിവെക്കാൻ മാത്രം വാക്സിനുകൾ നിലവിൽ രാജ്യത്തുണ്ട്. സംസ്ഥാന സർക്കാറുകൾ അനാവശ്യമായ ഭീതി പരത്തുകയാണ് എന്നും എന്ന് സർക്കാർ ആരോപിച്ചു.
രാജ്യത്തെ 135 കോടി വരുന്ന ജനങ്ങളിൽ വളരെ ചുരുങ്ങിയ പക്ഷം ആളുകൾക്ക് മാത്രം വാക്സി൯ മിച്ചം വെച്ച് ബാക്കി കയറ്റുമതി ചെയ്യുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികൾ വളരെ ശക്തമായ രീതിയിൽ മുന്നോട്ടു വന്നിട്ടുണ്ട്. ലോകത്തെ തന്നെ ഏറ്റവും കൂടുതൽ വാക്സിൻ നിർമ്മിക്കുന്ന രാജ്യമാണ് ഇന്ത്യ.
ഇന്ത്യയിൽ കുത്തിവെച്ച 8.8 കോടി വാക്സിനുകളിൽ 90 ശതമാനവും നിർമിച്ച സീറം ഇ൯സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ തങ്ങളുടെ ആസ്ട്രസെനിക്ക വാക്സിനുകളുടെ ഉൽപാദനം വർധിപ്പിക്കാനായി 3000 കോടി രൂപയുടെ അധിക സഹായം കേന്ദ്രസർക്കാരിൽ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇന്ത്യയുടെ ഭാരത് ബയോടെക് നിർമ്മിക്കുന്ന വാക്സിനുകളുടെ പ്രൊഡക്ഷ൯ വർധിപ്പിക്കാനും സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
Published by:
Aneesh Anirudhan
First published:
April 8, 2021, 5:10 PM IST