നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • ഗ്ലൂക്കോസും ഉപ്പും ചേർത്ത് വ്യാജ റെംഡെസിവിർ ഇൻഞ്ചക്ഷൻ, മഹാമാരിയെ അവസരമാക്കി തട്ടിപ്പ് സംഘം

  ഗ്ലൂക്കോസും ഉപ്പും ചേർത്ത് വ്യാജ റെംഡെസിവിർ ഇൻഞ്ചക്ഷൻ, മഹാമാരിയെ അവസരമാക്കി തട്ടിപ്പ് സംഘം

  ഏതാനും ദിവസങ്ങൾക്ക് മുമ്പ് സൂറത്തിൽ നിന്നും സംഘത്തെ ഗുജറാത്ത് പൊലീസ് പിടികൂടുകയും ആറു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോവിഡിനെതിരെ ഉപയോഗിക്കുന്ന റെംഡെസിവിർ ഇൻഞ്ചക്ഷന്റെ വ്യാജൻ അന്തർ സംസ്ഥന സംഘം മധ്യപ്രദേശിൽ വ്യാപകമായി വിതരണം ചെയ്തിരുന്നുവെന്ന് കണ്ടത്തൽ. ഏതാണ്ട് 1200 വ്യാജ റെംഡെസിവിർ ഇൻഞ്ചക്ഷനാണ് കഴിഞ്ഞ മാസം മധ്യപ്രദേശിൽ വിതരണം ചെയ്തിട്ടുള്ളതെന്ന് പൊലീസ് പറയുന്നു ഗ്ലൂക്കോസും വെള്ളവും ഉപ്പും ഉപയോഗിച്ചാണ് റെംഡെസിവിർ ഇൻഞ്ചക്ഷൻ വ്യാജമായി നിർമ്മിച്ചിരുന്നത്. കോവിഡ് രോഗികളെ ചികിത്സിക്കാനായി വലിയ രീതിയിൽ ആവശ്യമായി വരുന്ന മരുന്നാണ് റെംഡെസിവിർ . വ്യാജമായി നിർമ്മിച്ച ഇവ ഭീമമായ വിലക്കാണ് വിൽപ്പന നടത്തിയിരുന്നത് എന്നാണ് കണ്ടെത്തൽ.

   ഏതാനും ദിവസങ്ങൾക്ക് മുമ്പ് സൂറത്തിൽ നിന്നും സംഘത്തെ ഗുജറാത്ത് പൊലീസ് പിടികൂടുകയും ആറു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളിൽ നിന്നാണ് മധ്യപ്രദേശിൽ വ്യാജമായി നിർമ്മിച്ച റെംഡെസിവിർ വ്യാപകമായി വിതരണം ചെയ്തിരുന്നു എന്ന കാര്യം മനസിലാക്കിയത് എന്ന് ഇൻഡോറിലെ വിജയ് നഗർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ താജിബ് കാജി പറഞ്ഞു.

   Also Read കാലുകൾ ഷേവ് ചെയ്യാൻ ഇനി സാൻഡ്പേപ്പർ മതി; അടിപൊളി ഐഡിയയുമായി യുവതി

   “സുനിൽ മിശ്ര എന്ന ആളുടെ സഹായത്തോടെയാണ് മധ്യപ്രദേശിൽ അറസ്റ്റിലായ സംഘം 1200 വ്യാജ റെംഡിസിവിർ ഇൻഞ്ചക്ഷൻ സംസ്ഥാനത്ത് വിതരണം ചെയ്തത്. ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്ത സംഘത്തിൽ പെട്ട കുശാൽ വോറ 700 വ്യാജ ഇൻഞ്ചക്ഷനുകൾ അടങ്ങിയ ചരക്ക് സുനിൽ മിശ്രക്കായി ഇൻഡോറിൽ എത്തിച്ചു നൽകിയിരുന്നു. ഇതിന് പുറമേ മിശ്ര നേരിട്ട് സൂറത്തിൽ പോയി 500 വ്യാജ ഇൻഞ്ചക്ഷനുകൾ കൂടി സംസ്ഥാനത്ത് എത്തിച്ചു” പൊലീസ് വിശദീകരിച്ചു.

   Also Read കോവിഡ് 19 വാക്സിൻ സ്വീകരിച്ചോ? വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെയെന്ന് അറിയാം

   1200 വ്യാജ ഇൻഞ്ചക്ഷനുകളിൽ 200 എണ്ണം ഇൻഡോറിന് തൊട്ടടുത്തുള്ള ദേവാസ് ജില്ലയിലേക്ക് കടത്തിയെന്നും. 500 എണ്ണം ജബൽപൂരിലെ സപ്ന ജെയിൽ എന്നയാൾക്കും കൈമാറിയെന്നും പൊലീസ് പറയുന്നു. ഗുജറാത്തിൽ നിന്നും അറസ്റ്റിലായ സംഘത്തെ സഹായിച്ച അഞ്ച് പേരെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 35,000 രൂപ മുതൽ 40,000 രൂപ വരെയാണ് ഓരോ റെംഡിസിവിർ ഇൻഞ്ചക്ഷനും സംഘം ഈടാക്കിയിരുന്നത്. ഗുജറാത്തിൽ നിർമ്മിച്ച അതേ ബാച്ച് നമ്പറുള്ള ഏഴ് റെംഡിസിവിർ ഇൻഞ്ചക്ഷനും ഇൻഡോറിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

   Also Read മാതാപിതാക്കൾ കോവിഡ് പോസിറ്റീവ്; ആറു മാസം പ്രായമുള്ള കുഞ്ഞിനെ ഏറ്റെടുത്ത് പോലീസ് കോൺസ്റ്റബിൾ

   കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യം പകച്ച് നിൽക്കുമ്പോഴാണ് മനുഷിത്വരഹിതമായ ഇത്തരം സംഭവങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. ഓക്സിജൻ സിലിണ്ടർ ആവശ്യമാണെന്നും ജീവൻ രക്ഷിക്കാനായി റെംഡിവിർ ഇൻഞ്ചക്ഷൻ ലഭ്യമാക്കണം എന്നുമെല്ലാം ആവശ്യപ്പെട്ട് നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ഈ അവസരം മുതലാക്കിയാണ് വ്യാജമായി മരുന്നുണ്ടാക്കി വൻ വിലക്ക് വിൽക്കുന്ന സംഘങ്ങളും തലപൊക്കിയത്.

   പ്രതിദിനം നാല് ലക്ഷത്തിന് മുകളിൽ കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഒട്ടു മിക്ക ആശുപത്രികളും രോഗികളാൽ നിറഞ്ഞിരിക്കുകയാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികൾ ആവശ്യമായ ചികിൽസ ഉറപ്പ് വരുത്താൻ പോലും കഴിയാതെ പ്രയാസപ്പെടുന്ന ഘട്ടത്തിലാണ് ഇത്തരം ചൂഷണങ്ങളും തുടരുന്നത്.

   https://www.indiatimes.com/news/india/gangs-are-supplying-fake-remdesivir-injections-containing-salt-and-glucose-in-madhya-pradesh-540189.html

   Tags: Remdesivir, MP, Gujarat, Medicine, Gang, Injections, Covid, കോവിഡ്, കൊറോണ,റെംഡിസിവർ,മധ്യപ്രദേശ്, ഗുജറാത്ത്
   Published by:Aneesh Anirudhan
   First published:
   )}