നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • ഡല്‍ഹിയില്‍ കോവിഡ് മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് 200 ഓക്‌സിജന്‍ കോണ്‍സസെന്‍ട്രേറ്ററുകള്‍ സൗജന്യമായി നല്‍കും; ഗൗതം ഗംഭീര്‍

  ഡല്‍ഹിയില്‍ കോവിഡ് മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് 200 ഓക്‌സിജന്‍ കോണ്‍സസെന്‍ട്രേറ്ററുകള്‍ സൗജന്യമായി നല്‍കും; ഗൗതം ഗംഭീര്‍

  നിരവധി ജീവന്‍ നഷ്ടപ്പെടുത്തിയ കോവിഡിന്റെ രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതിനാണ് നടപടി സ്വീകരിച്ചതെന്ന് ഗംഭീര്‍ പറഞ്ഞു

  gambhir

  gambhir

  • Share this:
   ന്യൂഡല്‍ഹി: കോവിഡിന്റെ നേരിയതോ ഗുരുതരമയാതോ ലക്ഷണങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് 200 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സൗജന്യമായി നല്‍കുമെന്ന് ബിജെപി എംപി ഗൗതം ഗംഭീര്‍. ഡല്‍ഹിയിലെ നിരവധി ആശുപത്രികളില്‍ മെഡിക്കല്‍ ഓക്‌സിജന്റെ കുറവ് അനുഭവപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ക്ക് സൗജന്യമായി ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നല്‍കുന്നത്. ഡല്‍ഹിയിലെ ജനങ്ങള്‍ക്കായി 200 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

   നിരവധി ജീവന്‍ നഷ്ടപ്പെടുത്തിയ കോവിഡിന്റെ രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതിനാണ് നടപടി സ്വീകരിച്ചതെന്ന് ഗംഭീര്‍ പറഞ്ഞു. അതേസമയം കോവിഡിനെതിരെയുള്ള ആന്റി വൈറല്‍ മരുന്നാ ഫാബിഫ്‌ളൂ ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഫാബിഫ്‌ളൂ വലിയ അളവില്‍ ശേഖരിച്ചുവെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. ഡോക്ടര്‍മാരുടെ നിര്‍ദേശത്തില്‍ മാത്രമേ മരുന്ന് വാങ്ങാന്‍ കഴിയൂ.

   Also Read- Covid Vaccination | സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ വൈകും; മുഖ്യമന്ത്രി

   'ജനങ്ങള്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായി തീവ്രമായി തിരയുന്നുണ്ടെന്നും അവ വീണ്ടും നിറയ്ക്കുന്നതിനുള്ള ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ഗംഭീര്‍ പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തിനെതിരെ ജനങ്ങളെ സഹായിക്കാന്‍ എന്റെ അധികാരത്തിലുള്ളതെന്തും ഞാന്‍ ചെയ്യും'ഗംഭീര്‍ പറഞ്ഞു.

   അതേസമയം ഡല്‍ഹിയിലെ ആശുപത്രികളില്‍ എന്തു ചെയ്തിട്ടായാലും ഇന്നു തന്നെ ഓക്സിജന്‍ വിഹിതം നല്‍കണമെന്ന് ഹൈക്കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. ഡല്‍ഹിക്ക് അര്‍ഹതപ്പെട്ട 490 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ ഇന്നു തന്നെ നല്‍കണമെന്നാണ് കോടതി നിര്‍ദേശം.

   Also Read-Covid 19 | തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിനു ശേഷമുള്ള ആഹ്ലാദ പ്രകടനം ഒഴിവാക്കണം; മുഖ്യമന്ത്രി പിണറായി വിജയന്‍

   ബത്ര ആശുപത്രിയില്‍ ഡോക്ടര്‍ ഉള്‍പ്പെടെ എട്ടു രോഗികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ പ്രതികരണം.'വെള്ളം നമ്മുടെ തലയ്ക്ക് മുകളിലെത്തി. ഇനിയെങ്കിലും മതിയാക്കാം. നിങ്ങളാണ് ഓക്സിജന്‍ വിഹിതം അനുവദിച്ചത്. അത് ചെയ്ത് കൊടുക്കണം. എട്ട് പേരാണ് ഇന്ന് മരിച്ചത്. ഇതിനെ നേരെ കണ്ണടയ്ക്കാന്‍ ഞങ്ങള്‍ക്കാവില്ല'കോടതി പറഞ്ഞു.

   ഓക്സിജന്‍ ലഭ്യമാക്കണമെന്ന് ബത്ര ആശുപത്രി നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ടുകൊണ്ടിരിക്കെയാണ് എട്ടു രോഗികള്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ചുവെന്ന് ആശുപത്രി കോടതിയെ അറിയിച്ചത്. അതേസമയം ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തു.

   എന്നാല്‍ ഡല്‍ഹിയുടെ ഓക്സിജന്‍ ക്വാട്ട 490ല്‍ നിന്ന് 590 മെട്രിക് ടണ്ണായി കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. 'ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന് കോടതി മുന്നറിയിപ്പ് നല്‍കി. ജസ്റ്റിസ് വിപിന്‍ സാംഗിയും രേഖ പിള്ളയുമടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
   Published by:Jayesh Krishnan
   First published:
   )}