HOME » NEWS » Corona » GLOBAL CORONAVIRUS DEATH TOLL PASSES 140902 NJ

COVID 19| ലോകത്ത് മരണം 1.4 ലക്ഷം കവിഞ്ഞു; യുഎസിൽ മാത്രം 31,500

1,40,902 പേരാണ് വൈറസ് ബാധിച്ച് ഇതുവരെ ലോകത്ത് മരിച്ചത്. ഇതിൽ 92,900 മരണവും യൂറോപ്പിലാണ്.

News18 Malayalam | news18-malayalam
Updated: April 17, 2020, 6:47 AM IST
COVID 19| ലോകത്ത് മരണം 1.4 ലക്ഷം കവിഞ്ഞു; യുഎസിൽ മാത്രം 31,500
covid19
  • Share this:
വാഷിങ്ടൺ: കോവിഡ് 19 മഹാമാരിയിൽ ലോകത്ത് മരിച്ചവരുടെ എണ്ണം 1,40,000 കവിഞ്ഞു. ചൈനയിൽ പൊട്ടിപ്പുറപ്പെട്ട രോഗത്തിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് യൂറോപ്പിലാണ്. ആഗോളതലത്തിൽ മരണത്തിന്റെ രണ്ടിൽ മൂന്ന് ഭാഗവും യൂറോപ്പിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

1,40,902 പേരാണ് വൈറസ് ബാധിച്ച് ഇതുവരെ ലോകത്ത് മരിച്ചത്. ഇതിൽ 92,900 മരണവും യൂറോപ്പിലാണ്. 2.1 മില്യൺ ജനങ്ങൾക്ക് വൈറസ് ബാധയേറ്റു. ഇതിലും ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതും യൂറോപ്യൻ രാജ്യങ്ങളിലാണ്.

യുഎസിൽ മാത്രം മരണ സംഖ്യ 31,590 ആയി. ഇറ്റലിയിൽ 22,170, സ്പെയിൻ-19,130 എന്നിങ്ങനെയാണ് കണക്കുകൾ. ബ്രിട്ടണിലും ഫ്രാൻസിലും മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും ഉയരുകയാണ്.
BEST PERFORMING STORIES: സൗദിയിൽ ചികിത്സയിലായിരുന്ന നാല് വിദേശികൾ കൂടി മരിച്ചു; പുതുതായി 518 പേർക്ക് കോവിഡ് [NEWS]ജോലിക്ക് കിട്ടിയ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; മാതൃകയായി മലപ്പുറത്തെ അതിഥി തൊഴിലാളികൾ [NEWS]ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കല്‍ബുർഗി ക്ഷേത്രത്തിൽ ഘോഷയാത്ര; നൂറുകണക്കിന് പേർ പങ്കെടുത്തു [NEWS]

അതേസമയം, രോഗവ്യാപനം മൂർച്ഛിക്കുന്നതിനിടയിലും ചില സ്ഥലങ്ങൾ ഈ മാസം തന്നെ തുറക്കാനുള്ള മാർഗനിര‍്ദേശം പ്രസിഡന്റ് ഡ‍ൊണാൾഡ് ട്രംപ് പുറത്തിറക്കി. സ്ഥിതിഗതികൾ വിലയിരുത്തി ഗവർണർമാർക്ക് തീരുമാനിക്കാമെന്നാണ് നിർദേശം.

ഒഹിയോ വിൻകോസിൻ ഉൾപ്പെടെ 7 സംസ്ഥാനങ്ങൾ തുറക്കാൻ തീരുമാനിച്ചെങ്കിലും രാജ്യത്തിന്റെ വൈറസ് വ്യാപന കേന്ദ്രമായി മാറിയ ന്യൂയോർക്ക് നിയന്ത്രണം മെയ് പകുതി വരെ തുടരും

Published by: Naseeba TC
First published: April 17, 2020, 6:47 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories