• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19| ഗോവയുടെ ഗ്രീൻ സോണിന് ഭീഷണി; 14 ദിവസങ്ങൾക്ക് ശേഷം റിപ്പോർട്ട് ചെയ്തത് ഏഴു കേസുകൾ​

Covid 19| ഗോവയുടെ ഗ്രീൻ സോണിന് ഭീഷണി; 14 ദിവസങ്ങൾക്ക് ശേഷം റിപ്പോർട്ട് ചെയ്തത് ഏഴു കേസുകൾ​

ഗോവയെ മേയ്​ ഒന്നിന്​ കേന്ദ്രസര്‍ക്കാര്‍ ഗ്രീണ്‍ സോണായി പ്രഖ്യാപിച്ചിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കോവിഡ്​ 19 മുക്ത സംസ്​ഥാനമായിരുന്ന ഗോവയില്‍ ഏഴു പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതായി റിപ്പോര്‍ട്ട്​. ഗോവ സംസ്​ഥാനത്ത്​ കോവിഡ്​ കേസുകള്‍ ഇല്ലാതിരുന്നതിനാല്‍ മേയ്​ ഒന്നിന്​ കേന്ദ്രസര്‍ക്കാര്‍ ഗ്രീണ്‍ സോണായി പ്രഖ്യാപിച്ചിരുന്നു. 14 ദിവസങ്ങൾക്ക് ശേഷമാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

    കഴിഞ്ഞദിവസം നടത്തിയ റാപ്പിഡ്​ പരിശോധനയില്‍ ഏഴുപേര്‍ക്ക്​ കോവിഡ്​ പോസിറ്റീവാണ് കണ്ടെത്തിയത്​. എന്നാൽ പരിശോധന ഫലം സ്​ഥിരീകരിക്കുന്നതിനായി ഗോവ മെഡിക്കല്‍ ​കോളജ്​ വൈ​റോളജി ലാബിലേക്ക്​ അയച്ചിരിക്കുകയാണെന്നും ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ ട്വിറ്ററില്‍ കുറിച്ചു.
    TRENDING:ജൂൺ 30 വരെ ട്രെയിനുകൾ ഓടില്ല; ടിക്കറ്റുകൾ റദ്ദാക്കി റെയിൽവേ; ഓടുന്നത് സ്പെഷ്യൽ ട്രെയിനുകൾ മാത്രം [PHOTO]ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ഇത്തവണ മൺസൂൺ നേരത്തേ എത്തിയേക്കും [NEWS]ലോക്ക്ഡൗണിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ 19 മുതൽ ആഭ്യന്തര വിമാന സർവീസുകൾ; കൊച്ചിയിൽ നിന്ന് 12 വിമാനങ്ങൾ [NEWS]
    ഒരു കുടുംബത്തിലെ ആറുപേര്‍ക്കും ഒരു ട്രക്ക്​ ഡ്രൈവര്‍ക്കുമാണ് ഇപ്പോൾ​ കോവിഡ്​ സ്​ഥിരീകരിച്ചിരിക്കുന്നത്​. ഇവരെല്ലാവരും വീടുകളില്‍ ക്വാറന്‍റീനില്‍ ക​ഴിയുകയായിരുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കുടുംബത്തിലെ ആറുപേരും മുംബൈയില്‍ നിന്നും ഗോവയില്‍ എത്തിയവരാണ്​. ട്രക്ക്​ ഡ്രൈവര്‍ ഗുജറാത്തില്‍നിന്നും മടങ്ങിയെത്തിയതുമാണ്​.
    Published by:user_49
    First published: