നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡ് വാക്സിൻ ലഭിക്കുന്നത് വരെ നിങ്ങൾ ചെയ്യേണ്ടതും ചെയ്യരുതാത്തതും; ഗൂഗിളിന്റെ നിർദ്ദേശങ്ങൾ ഇങ്ങനെ

  കോവിഡ് വാക്സിൻ ലഭിക്കുന്നത് വരെ നിങ്ങൾ ചെയ്യേണ്ടതും ചെയ്യരുതാത്തതും; ഗൂഗിളിന്റെ നിർദ്ദേശങ്ങൾ ഇങ്ങനെ

  കൊറോണ ബാധിതരുടെ എണ്ണം അടുത്ത കാലത്ത് കുറഞ്ഞിരുന്നെങ്കിലും ഇപ്പോൾ വീണ്ടും എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

  ഗൂഗിൾ ഇന്ത്യ പങ്കുവച്ചത്

  ഗൂഗിൾ ഇന്ത്യ പങ്കുവച്ചത്

  • News18
  • Last Updated :
  • Share this:
   കൊറോണ വൈറസ് മഹാമാരി ലോകമെമ്പാടും നാശം വിതച്ചു കൊണ്ടിരിക്കുകയാണ്. ആഗോള സമ്പദ്‌വ്യവസ്ഥയെയും ആരോഗ്യ മേഖലയെയും തകിടം മറിച്ചുവെന്ന് മാത്രമല്ല ആളുകളുടെ മാനസികാരോഗ്യത്തെ പോലും കോവിഡ് ദോഷകരമായി ബാധിക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തിൽ, ആളുകൾ അവരുടെ മാനസികാരോഗ്യം നിലനിർത്തേണ്ടത് വളരെ അത്യാവശ്യമാണ്.

   ഇതിനിടെ കോവിഡ് വാക്സിൻ ലഭിക്കുന്നത് വരെ ആളുകൾ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ നിർദ്ദേശിച്ചു കൊണ്ടാണ് ഗൂഗിൾ ഇന്ത്യ രംഗത്ത് എത്തിയിരിക്കുന്നത്. എല്ലാവർക്കും വാക്സിൻ ലഭിക്കുന്നത് വരെ നിർദ്ദേശിച്ചിരിക്കുന്ന രീതികൾ പാലിക്കണമെന്നാണ് ഗൂഗിളിന്റെ അഭ്യർത്ഥന. ഗ്രാഫിക്സ് ഉപയോഗിച്ച് മനോഹരമാക്കിയാണ് ഗൂഗിൾ നിർദ്ദേശങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കു വച്ചിരിക്കുന്നത്.
   View this post on Instagram


   A post shared by Google India (@googleindia)

   രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് കൊറോണ കാലത്ത് ചെയ്യേണ്ടതും ചെയ്യരുതാത്തുമായ നിർദ്ദേശങ്ങൾ ഗൂഗിൾ വിശദമാക്കിയിരിക്കുന്നത്. അതായത് ചെയ്യേണ്ട കാര്യങ്ങളുടെ ഭാഗത്ത് കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള അടിസ്ഥാന കാര്യങ്ങൾ ശീലമാക്കാനാണ് ഗൂഗിളിന്റെ നിർദേശം. ഫേസ് മാസ്ക് ധരിക്കുക, ഇടയ്ക്കിടെ കൈകൾ കഴുകുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

   അച്ഛനും ബന്ധുക്കളും ചേർന്ന് തന്നെ വിൽക്കാൻ ശ്രമിക്കുന്നു; പൊലീസിൽ പരാതി നൽകി പെൺകുട്ടി

   പോസ്റ്റ് കൂടുതൽ മനോഹരമാക്കിയിരിക്കുന്നത് ചെയ്യരുതാത്ത കാര്യങ്ങളുടെ പട്ടികയിലാണ്. ഇതിൽ ആളുകൾ വീട്ടിലായിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. അതായത് മാസ്ക് ധരിക്കാൻ ഗൂഗിൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒരിക്കലും നിങ്ങളുടെ വികാരങ്ങൾ മറയ്ക്കരുതെന്ന് ഗൂഗിൾ നിർദ്ദേശിക്കുന്നു. സാമൂഹിക അകലം പാലിക്കണമെന്ന് പറയുമ്പോഴും വീഡിയോ കോളിംഗ് വഴി ഒരാൾക്ക് അവരുടെ സുഹൃത്തുക്കളും ബന്ധുക്കളും സഹപ്രവർത്തകരുമായി എങ്ങനെ ബന്ധം നിലനിർത്താമെന്നും ഗ്രാഫിക് ചിത്രങ്ങളിലൂടെ ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.

   മരം നടാൻ മുറ്റം കിളയ്ക്കുന്നതിനിടയിൽ കുഴിച്ചിട്ട നിലയിൽ ബാഗ്; തുറന്നു നോക്കിയപ്പോൾ നിറയെ തോക്കുകൾ

   ഫെബ്രുവരി 27 വരെയുള്ള കണക്കുകൾ അനുസരിച്ച് ഇന്ത്യ തുടർച്ചയായി മൂന്നാം ദിവസവും 16,000 കോവിഡ് - 19 കേസുകളുടെ വർദ്ധനവ് രേഖപ്പെടുത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 1,10,79,979 ആണ്. രോഗം ഭേദമായ ആളുകളുടെ എണ്ണം 107,63,451 ആണ്. ഇതുവരെ 2,84,297 ഡോസ് വാക്സിനുകൾ ആരോഗ്യ പ്രവർത്തകർക്കും മറ്റ് മുൻ‌നിര പ്രവർത്തകർക്കും വിതരണം ചെയ്തതായാണ് റിപ്പോർട്ടുകൾ. ആകെ വാക്സിൻ വിതരണം 1.37 കോടി കടന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജനുവരി 16നാണ് ഇന്ത്യയിൽ വാക്സിനേഷൻ ആരംഭിച്ചത്.

   കൊറോണ ബാധിതരുടെ എണ്ണം അടുത്ത കാലത്ത് കുറഞ്ഞിരുന്നെങ്കിലും ഇപ്പോൾ വീണ്ടും എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ആളുകളോട് പരമാവധി വീടുകളിൽ തന്നെ തുടരാനും കോവിഡ് - 19 പ്രതിരോധ നടപടികൾ ഉറപ്പാക്കാനുമാണ് സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശം.
   Published by:Joys Joy
   First published: