ഇന്റർഫേസ് /വാർത്ത /Corona / കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ല; മാര്‍ക്കറ്റ് അടച്ചുപൂട്ടി ഡല്‍ഹി സര്‍ക്കാര്‍

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ല; മാര്‍ക്കറ്റ് അടച്ചുപൂട്ടി ഡല്‍ഹി സര്‍ക്കാര്‍

News 18

News 18

മാര്‍ക്കറ്റിലെ വ്യാപാരികള്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി

  • Share this:

ഡല്‍ഹിയിൽ കോവിഡ് വ്യാപനം വീണ്ടും കൂടിയ സാഹചര്യത്തിൽ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് അധികൃതർ മാര്‍ക്കറ്റ് അടച്ചുപൂട്ടി. നംഗ്ലോയി പ്രദേശത്ത് മാര്‍ക്കറ്റാണ് സര്‍ക്കാര്‍ അടച്ചു പൂട്ടിയത്.

മാര്‍ക്കറ്റിലെ വ്യാപാരികള്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കോവിഡ് നിയന്ത്രണവിധേയമാക്കുമെന്ന് ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നടപടി വേഗത്തിലാക്കുകയാണ്. സാമൂഹിക അകലം ഉറപ്പാക്കാനും പൊതു ഇടങ്ങളില്‍ ആളുകള്‍ ശരിയായ കോവിഡ് പ്രോട്ടോക്കോളുകള്‍ പിന്തുടരാനും ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.

Also Read പ്രണയിച്ച പെൺകുട്ടിക്കൊപ്പം അനുജൻ ഒളിച്ചോടി; നിരാശനായ യുവാവ് ആത്മഹത്യ ചെയ്തു

ഡൽഹി സര്‍ക്കാര്‍ ആശുപത്രികളില്‍ 700 ഓളം കിടക്കകള്‍ അധികമായി ചേര്‍ത്തിട്ടുണ്ട്. ദേശീയ തലസ്ഥാനത്തെ വിവിധ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി 80 ശതമാനം കിടക്കകളും നീക്കിവെക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മാസ്ക് ധരിക്കാത്തവർക്ക് 500 രൂപയിൽ നിന്നും പിഴ 2000 രൂപയാക്കി മാറ്റിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നിരവധി മന്ത്രിമാരും എംഎല്‍എമാരും തൊഴിലാളികളും അതത് നിയോജകമണ്ഡലങ്ങളിലെ ആളുകള്‍ക്ക് മാസ്‌കുകളും സാനിറ്റൈസറുകളും വിതരണം ചെയ്യുന്നുണ്ട്.

First published:

Tags: Corona, Corona Death, Corona In India, Corona News, Corona outbreak, Corona virus, Corona Virus India, Corona virus outbreak, Corona virus spread, Coronavirus