നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • കോവിഡ്: പരിശോധന വര്‍ധിപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം

    കോവിഡ്: പരിശോധന വര്‍ധിപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം

    87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്.

    • Share this:
      തിരുവനന്തപുരം:ഓണക്കാലത്തെ തിരക്കുകള്‍ കണക്കിലെടുത്ത് ജില്ലകളില്‍ പരിശോധന കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ജില്ലാ കള്ക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.വ്യാപാര സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധനനടത്തി കോവിഡ് മാനണ്ഡങ്ങള്‍ പാലിക്കുന്നതായി ഉറപ്പ് വരുത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.കൂടുതല്‍ ഇളവുകള്‍ നല്‍കിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കാനുള്ള സാധ്യത പരിഗണിച്ചാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.പോലീസിനും സര്‍ക്കാര്‍ സമാനമായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നാല്‍ പരിശോധനകളുടെ പേരില്‍ വ്യാപരികളെ ബുദ്ധിമുട്ടിക്കരുതെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.  87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്.

      അതേസമയം സംസ്ഥാനത്ത് ഇന്നലെ 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2681, തൃശൂര്‍ 2423, കോഴിക്കോട് 2368, എറണാകുളം 2161, പാലക്കാട് 1771, കണ്ണൂര്‍ 1257, കൊല്ലം 1093, ആലപ്പുഴ 941, കോട്ടയം 929, തിരുവനന്തപുരം 927, ഇടുക്കി 598, പത്തനംതിട്ട 517, വയനാട് 497, കാസര്‍ഗോഡ് 419 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

      കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,970 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,94,57,951 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

      കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 102 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,601 ആയി.

      ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 141 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,626 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 747 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2580, തൃശൂര്‍ 2403, കോഴിക്കോട് 2330, എറണാകുളം 2150, പാലക്കാട് 1238, കണ്ണൂര്‍ 1166, കൊല്ലം 1084, ആലപ്പുഴ 922, കോട്ടയം 874, തിരുവനന്തപുരം 894, ഇടുക്കി 587, പത്തനംതിട്ട 498, വയനാട് 492, കാസര്‍ഗോഡ് 408 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

      68 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 23, പത്തനംതിട്ട, പാലക്കാട് 7 വീതം, കൊല്ലം 6, കോട്ടയം, തൃശൂര്‍, വയനാട്, കാസര്‍ഗോഡ് 4 വീതം, എറണാകുളം 3, തിരുവനന്തപുരം, ഇടുക്കി 2 വീതം, ആലപ്പുഴ, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
      രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,089 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1174, കൊല്ലം 1614, പത്തനംതിട്ട 627, ആലപ്പുഴ 1199, കോട്ടയം 672, ഇടുക്കി 307, എറണാകുളം 1885, തൃശൂര്‍ 2536, പാലക്കാട് 2243, മലപ്പുറം 2987, കോഴിക്കോട് 2497, വയനാട് 658, കണ്ണൂര്‍ 1047, കാസര്‍ഗോഡ് 643 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,78,630 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 34,92,367 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

      സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,99,031 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,71,395 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,636 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2065 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

      പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

      സമ്പൂര്‍ണ ആദ്യ ഡോസ് വാക്‌സിനേഷന്‍ നേടിയ ആദ്യ ജില്ലയായി വയനാട്; ലക്ഷ്യമിട്ട മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കി; മന്ത്രി വീണാ ജോര്‍ജ്

      വയനാട് ജില്ലയില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്സിനേഷന്‍ യജ്ഞത്തില്‍ ലക്ഷ്യം കൈവരിച്ച ആദ്യ ജില്ലയായി വയനാട് മാറി. കോവിഡ് പോസിറ്റീവായവര്‍, ക്വാറന്റൈനിലുള്ളവര്‍, വാക്സിന്‍ നിഷേധിച്ചവര്‍ എന്നിവരെ ഈ വിഭാഗത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

      6,16,112 പേര്‍ക്കാണ് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയത്. 2,13,311 പേര്‍ക്കാണ് രണ്ടാം ഡോസ് (31.67 ശതമാനം) വാക്സിന്‍ നല്‍കിയത്. കുറഞ്ഞ കാലയളവ് കൊണ്ട് ലക്ഷ്യം കൈവരിച്ച ജില്ലയിലെ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു.
      Published by:Jayashankar AV
      First published:
      )}