• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | കോവിഡ് ബാധിതർക്ക് വീട്ടിലെ ചികിത്സ: പരീക്ഷണം ആരോഗ്യപ്രവർത്തകരിൽ

Covid 19 | കോവിഡ് ബാധിതർക്ക് വീട്ടിലെ ചികിത്സ: പരീക്ഷണം ആരോഗ്യപ്രവർത്തകരിൽ

ആരോഗ്യപ്രവർത്തകരിൽ തന്നെ ട്രയൽ റൺ നടത്തുന്നതിനാൽ മറ്റ് സങ്കീർണ്ണതകളുണ്ടാകില്ല എന്നതാണ് അനുകൂലഘടകമായി ചൂണ്ടിക്കാട്ടുന്നത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
തിരുവനന്തപുരം: പ്രോട്ടോക്കോളും മാർഗരേഖയും തയ്യാറാക്കുന്നതിന് മുന്നോടിയായി ആദ്യഘട്ടമെന്ന നിലയിൽ സംസ്ഥാനത്തെ കോവിഡ് ബാധിതരായ ആരോഗ്യപ്രവർത്തകരിൽ വീട്ടുചികിത്സ പരീക്ഷിക്കാൻ തീരുമാനം. കോവിഡ് രോഗലക്ഷണങ്ങൾ ഇല്ലാത്ത ആരോഗ്യപ്രവർത്തകരെ വീട്ടുചികിത്സയിലാക്കിയ ശേഷം പ്രശ്നങ്ങളും സാധ്യതകളും മനസ്സിലാക്കലാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം.

രോഗലക്ഷണമില്ലാത്ത കോവിഡ് ബാധിതർ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ഇവരെ വീടുകളിൽ പരിചരിക്കുന്നതിനുള്ള പ്രോട്ടോക്കോൾ തയ്യാറാക്കാൻ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടത്. ആരോഗ്യപ്രവർത്തകരിൽ തന്നെ ട്രയൽ റൺ നടത്തുന്നതിനാൽ മറ്റ് സങ്കീർണ്ണതകളുണ്ടാകില്ല എന്നതാണ് അനുകൂലഘടകമായി ചൂണ്ടിക്കാട്ടുന്നത്.

TRENDING:Balabhaskar death|വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം; കേസ് സിബിഐ ഏറ്റെടുത്തു[NEWS]കോവിഡ് രോഗികൾക്ക് കിടക്കാം ഇനി 'ശയ്യ' യിൽ; ലക്ഷ്മി മേനോന്റെ പുതിയ ആശയത്തിന് പ്രിയമേറുന്നു[PHOTOS]Hajj 2020| ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി; അറഫാ സംഗമം ഇന്ന്[PHOTOS]

വീട്ടിൽ ചികിത്സയ്ക്ക് തയ്യാറാകുന്ന ആരോഗ്യപ്രവർത്തകർ സർക്കാരിന് സമ്മതപത്രം നൽകണം. വീട്ടിൽ ഐസൊലേഷൻ മുറി ഒരുക്കാൻ സൗകര്യമുണ്ടാകണം. എല്ലാ ദിവസവും സ്വയം ആരോഗ്യാവസ്ഥ വിലയിരുത്തണം. രോഗലക്ഷണങ്ങൾ ഉണ്ടായാൽ ആരോഗ്യവകുപ്പിൽ റിപ്പോർട്ട് ചെയ്യണം. വീട്ടിൽ ഐസൊലേഷൻ തുടങ്ങിയാൽ 10 ദിവസത്തിന് ശേഷമേ വീണ്ടും പരിശോധന നടത്തുകയുള്ളു. പത്താംദിവസത്തെ പരിശോധന നെഗറ്റീവ് ആയാൽ ഏഴ് ദിവസം കൂടി ക്വറന്റീനിൽ കഴിയണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

പരീക്ഷണത്തിലെ കണ്ടെത്തലുകളുടെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രോട്ടാേക്കോൾ ആവിഷ്കരിക്കുക. അധികം വൈകാതെ തന്നെ വീട്ടുചികിത്സ ആരംഭിക്കാനാകുമെന്നാണ് ആരോഗ്യവകുപ്പിെൻറ വിലയിരുത്തൽ. രോഗലക്ഷണങ്ങൾ പരിശോധിച്ച് മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തുന്നവരെ മാത്രമേ വീട്ടുചികിത്സക്ക് അനുവദിക്കൂ.

ശ്വാസകോശസംബന്ധമായ രോഗമുള്ളവർ,  വയോജനങ്ങൾ, ഗുരുതരമായ മറ്റ് രോഗങ്ങളുള്ളവർ എന്നിവരെ  വീട്ടുചികിത്സക്ക് അയയ്ക്കില്ല. വീട്ടുപരിചരണത്തിൽ കഴിയുന്നവർക്കായി മറ്റ് സംസ്ഥാനങ്ങളിലെ മാതൃകയിൽ സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് ചികിത്സാ  പാക്കേജിനും ആലോചനകളുണ്ട്.
Published by:user_57
First published: