News18 MalayalamNews18 Malayalam
|
news18-malayalam
Updated: April 15, 2020, 8:33 PM IST
പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി:രാജ്യത്തെ 170 ജില്ലകളെ കോവിഡ് -19 ഹോട്ട്സ്പോട്ടുകളായി കേന്ദ്ര സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. അവയെ റെഡ് സോണിന് കീഴില്‍ തരംതിരിച്ചിട്ടുണ്ട്. ഇവിടെ കോവിഡ് -19 വൈറസ് കൂടുതലായി വ്യാപിക്കുന്നത് തടയാന്‍ കര്‍ശനമായ ലോക്ക്ഡൗണ്‍ നടപടികളുണ്ടാകും.
ഏറ്റവും കൂടുതല്‍ ഹോട്ട്സ്പോട്ട് ജില്ലകള്‍ തമിഴ്നാട്ടിലാണ്. 37 ജില്ലയില്‍ 22 എണ്ണവും ഹോട്ട് സ്പോട്ടുകളാണ്. 14 ജില്ലകള്‍ ഹോട്ട്സ്പോട്ടുകളായുള്ള മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. ഉത്തര്‍ പ്രദേശില്‍ 13ഉം, രാജസസ്ഥാനില് 12ഉം, ആന്ധ്രപ്രദേശില്‍ 11ഉം ഡല്‍ഹിയില്‍ 10ഉം ജില്ലകള്‍ ഹോട്ട്സ്പോട്ടുകളാണ്.
റെഡ്സേണ് ജില്ലകളെ വലിയ അളവില്‍ വ്യാപനമുള്ളവയെന്നും ക്ലസ്റ്റര്‍ ഔട്ട്ബ്രേക്ക് എന്നും വീണ്ടും രണ്ടായി തിരിച്ചിട്ടുണ്ട്. വലിയ വ്യാപനമുള്ള ജില്ലകള്‍ക്ക് ഏകീകൃത നിയന്ത്രണങ്ങളുണ്ടാകും. ക്ലസ്റ്റര്‍ വിഭാഗത്തിലുള്ളവയില്‍ തിരിച്ചറിഞ്ഞ പ്രദേശത്ത് മാത്രമാകും കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാവുക.
207 ജില്ലകളെ നോണ്‍ ഹോട്ട് സ്പോട്ടുകളെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവയെ വൈറ്റ് സോണുകളായി തരംതിരിച്ചിട്ടുണ്ട്. 353 ജില്ലകളില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇവയെ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
You may also like:COVID 19| യുഎഇക്ക് ഹൈഡ്രോക്ലോറോക്വിൻ മരുന്ന് നൽകാൻ ഇന്ത്യ
[PHOTO]ലോക്ക്ഡൗൺ | പൊലീസ് ഓട്ടോ കടത്തിവിട്ടില്ല; ഡിസ്ചാർജ് ചെയ്ത് പിതാവിനെ മകൻ ചുമലിലേറ്റി കൊണ്ടുപോയി
[PHOTO]COVID 19| കോവിഡ് ബാധിച്ച് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു; വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 30 ആയി
[NEWS]
ഗ്രീന്‍ സോണിലെ ജില്ലകളില്‍ വൈറസ് വ്യാപനം തടയുന്നത് തുടരുകയാണെങ്കില്‍ ഏപ്രില്‍ 20 മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 14 ന് പഖ്യാപിച്ചിരുന്നു. ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു കൊണ്ടുള്ള മാനദണ്ഡങ്ങള്‍ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു
First published:
April 15, 2020, 8:33 PM IST