ജനത കര്‍ഫ്യൂ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് നന്ദി പറഞ്ഞ് ഗവര്‍ണര്‍

ആരോഗ്യമന്ത്രി കെ കെ ശൈലജ, കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍, 'ദിശ'യിലെ പ്രവര്‍ത്തകർ എന്നിവരെ വിളിച്ച് അനുമോദിച്ചു

News18 Malayalam | news18-malayalam
Updated: March 22, 2020, 7:32 PM IST
ജനത കര്‍ഫ്യൂ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് നന്ദി പറഞ്ഞ് ഗവര്‍ണര്‍
Arif-Mohammad-Khan
  • Share this:
തിരുവനന്തപുരം: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂവിന്റെ ഭാഗമായി പ്രവർത്തിച്ചവർക്ക് നന്ദി അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആരോഗ്യമന്ത്രി കെ കെ ശൈലജ, കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍, ആരോഗ്യവകുപ്പിന്റെ 'ദിശ'യിലെ പ്രവര്‍ത്തകർ എന്നിവരെ വിളിച്ച് അനുമോദിക്കുകയും അവരുടെ സേവനത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

ആരോഗ്യമന്ത്രി കെ കെ ശൈലജയെ ഫോണില്‍ വിളിച്ച ഗവര്‍ണര്‍ കേരളത്തിലെ കൊറോണ പ്രതിരോധത്തിന് നല്‍കുന്ന നേതൃത്വം ആദരം അര്‍ഹിക്കുന്നതായി പറഞ്ഞു. ഒപ്പം സംസ്ഥാനത്തെ ആശുപത്രികളിലും മറ്റിടങ്ങളിലും നിരവധിപേര്‍ നടത്തുന്ന സ്തുത്യര്‍ഹമായ പ്രവര്‍ത്തനത്തിന് ടീച്ചറിലൂടെ ഞാന്‍ നന്ദിയും അഭിനന്ദനവും അറിയിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

You may also like:COVID 19 Live Updates | കോവിഡിനെതിരെ ജനകീയ പ്രതിരോധം; ജനതാ കർഫ്യൂ ആരംഭിച്ചു [NEWS]കോവിഡ് 19: രാജസ്ഥാനു പിന്നാലെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് പഞ്ചാബ് [NEWS]സർക്കാര്‍ നിര്‍ദേശങ്ങൾ പാലിക്കപ്പെടുന്നില്ല; കര്‍ഫ്യു പ്രഖ്യാപിച്ച് കുവൈറ്റ് [NEWS]
സ്വയം നിരീക്ഷണത്തിന് വിധേയനാകാന്‍ തീരുമാനിച്ചിരുന്ന കേന്ദ്ര സഹമന്ത്രി വി മുരളീധരനെയും ഗവര്‍ണര്‍ ആശംസ അറിയിച്ചു. ടെസ്റ്റ് നെഗറ്റീവ് ആയതിലുള്ള സന്തോഷവും ഗവർണർ അറിയിച്ചു.

വൈകിട്ട് അഞ്ചുമണിയോടെ ദിശ പ്രവര്‍ത്തകരുമായി ഗവർണർ വീഡിയോ കോള്‍ നടത്തി. “ഈ പ്രയാസമേറിയ ദിവസങ്ങള്‍ ഒന്ന് കഴിഞ്ഞോട്ടെ, നിങ്ങളെയെല്ലാം ഞാന്‍ രാജ് ഭവനിലേയ്ക്ക് ക്ഷണിക്കുന്നുണ്ട്. രണ്ട് ഷിഫ്റ്റായി ജോലി ചെയ്യുന്ന നിങ്ങളെയും അതിനുള്ള പൂര്‍ണ പിന്തുണ നല്‍കുന്ന നിങ്ങളുടെ കുടുംബാംഗങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. നിങ്ങളുടെ സേവനത്തെ വിവരിക്കാന്‍ വാക്കുകളില്ല "- ഗവര്‍ണര്‍ ദിശ പ്രവർത്തകരോട് പറഞ്ഞു.
First published: March 22, 2020, 7:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading