നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| കൊറോണ പരിശോധന നടത്താൻ 12 സ്വകാര്യ ലാബുകൾക്ക് അനുമതി

  COVID 19| കൊറോണ പരിശോധന നടത്താൻ 12 സ്വകാര്യ ലാബുകൾക്ക് അനുമതി

  12 അംഗീകൃത ലാബുകളിൽ അഞ്ചെണ്ണവും മഹാരാഷ്ട്രയിലാണ്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂഡൽഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 12 സ്വകാര്യ ലബോറട്ടറികൾക്ക് കൂടി കൊറോണ വൈറസ് പരിശോധന നടത്തുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകി. ഈ ലബോറട്ടറികളുടെ പേരും വിലാസവും അടങ്ങിയ പട്ടികയും സർക്കാർ പുറത്തിറക്കി.

   12 അംഗീകൃത ലാബുകളിൽ അഞ്ചെണ്ണവും മഹാരാഷ്ട്രയിലാണ്. ഹരിയാനയിലും തമിഴ്നാട്ടിലും രണ്ട് ലാബുകൾക്ക് വീതവും അനുമതി നൽകി. ഡൽഹി, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിൽ ഒരു ലാബിന് വീതവും പരിശോധന നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകി.

   You may also like:ഇതാ ഒരു ശുഭവാർത്ത; കൊറോണ ബാധിതരുടെ ചികിത്സക്ക് 69 മരുന്നുകൾ ഫലപ്രദമെന്ന് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ [NEWS]സ്വകാര്യ ആശുപത്രികളിലും നിയന്ത്രണം ശക്തമാകുന്നു; ഒപി നിർത്തിവെക്കണമെന്ന് IMA [NEWS]സംസ്ഥാനത്തെ ബാറുകളും അടയ്ക്കുന്നു; ബിവേറജസുകളിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തും [NEWS]

   രാജ്യത്താകമാനം 15,000 കളക്ഷൻ സെന്ററുകളുള്ള താഴെ പറയുന്ന ലാബുകൾക്ക് ഇനി മുതൽ കോവിഡ് 19 പരിശോധന നടത്താം

   ഡൽഹി: ലാൽ പാത് ലാബ്സ്, ബ്ലോക്ക് ഇ, സെക്ഷൻ 18, രോഹിണി
   ഗുജറാത്ത്: യൂണിപാത് സ്പെഷ്യാലിറ്റി ലബോറട്ടറീസ് ലിമിറ്റഡ്, 102, സനോമ പ്ലാസ, പരിമൾ ഗാർഡന് എതിർവശം, ജെഎംസി ഹൗസിന് സമീപം. എല്ലിസ് ബ്രിഡ്ജ്, അഹമ്മദാബാദ്
   ഹരിയാന: (1) സ്ട്രാൻഡഡ് ലൈഫ് സയൻസസ്, എ-17, സെക്ടർ 34, ഗുരുഗ്രാമം.
   (2) എസ്ആർഎൽ ലിമിറ്റഡ്, ജിപി 26, സെക്ടർ 18, ഗുരുഗ്രാമം.
   കർണാടക: ന്യൂബെർഗ് ആനന്ദ് റഫറൻസ് ലബോറട്ടറീസ്, ആനന്ദ് ടവർ, #54, ബൊവ്റിംഗ് ആശുപത്രി റോഡ്, ബെംഗളൂരു
   മഹാരാഷ്ട്ര: (1) ത്രൈറോ കെയർ ടെക്നോളജീസ് ലിമിറ്റഡ്, ഡി 37/1, ടിടിസി എംഐഡിസി, ടുർബെ, നവി മുംബൈ.
   (2) സബർബൻ ഡയഗ്നോസ്റ്റിക്സ് (ഇന്ത്യ) പ്രൈ. ലിമിറ്റഡ്, സണ്‍ഷൈൻ ബിൽഡിംഗ്, അന്തേരി (വെസ്റ്റ്), മുംബൈ.
   (3) മെട്രോപൊളിസ് ഹെൽത്ത് കെയർ ലിമിറ്റഡ്, യൂണിറ്റ് നമ്പർ 409-416, നാലാം നില, കൊമേഴ്സ്യൽ ബിൽഡിംഗ്-1, കോഹിന്നൂർ മാൾ, മുംബൈ.
   (4) സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആൻഡ് റിസർച്ച് സെന്റർ, മോളികുലാർ മെഡിസിൻ, റിലയൻസ് ലൈഫ് സയൻസസ് പ്രൈവറ്റ് ലിമിറ്റഡ്, ആർ- 282, ടിടിസി ഇൻഡസ്ട്രിയൻ ഏരിയ, റബാലെ, നവി മുംബൈ.
   (5) എസ്ആർഎൽ ലിമിറ്റഡ്, പ്രൈം സ്ക്വയർ ബിൽഡിംഗ്, പ്ലോട്ട് നമ്പർ 1, ഗെയ്വാദി ഇൻഡസ്ട്രിയൽ ഏരിയ, എസ് വി റോഡ്, ഗോറെഗാവ്, മുംബൈ.
   തമിഴ്നാട്: (1) ഡിപ്പാർട്ട്മെന്റ് ഓഫ് ക്ലിനിക്കൽ വൈറോളജി, ജിഎംസി, വെല്ലൂർ.
   (2) ഡിപ്പാർട്ട്മെന്റ് ഓഫ് ലബോറട്ടറി സർവീസസ്, അപ്പോളോ ഹോസ്പിറ്റൽസ് എന്റർപ്രൈസസ് ലിമിറ്റഡ്, ചെന്നൈ.

   !function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
   Published by:Rajesh V
   First published:
   )}