നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | കോവിഡ് വാക്‌സിന്‍ നിര്‍മ്മാതക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും 4,500 കോടി രൂപ വായ്പ അനുവദിച്ച് കേന്ദ്രം

  Covid 19 | കോവിഡ് വാക്‌സിന്‍ നിര്‍മ്മാതക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും 4,500 കോടി രൂപ വായ്പ അനുവദിച്ച് കേന്ദ്രം

  സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് 3,000 കോടി രൂപയും ഭാരത് ബയോടെക്കിന് 1,500 കോടി രൂപയും ആണ് ധനകാര്യ മന്ത്രാലയം അനുവദിച്ചിരിക്കുന്നത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂഡല്‍ഹി: കോവിഡ് 19 വാക്‌സിന്‍ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും 4,500 കോടി രൂപ വായ്പ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. കോവിഡ്-19 ചുമതലയുള്ള നോഡല്‍ മന്ത്രിമാര്‍ക്ക് ക്രെഡിറ്റ് അനുവദിക്കും. തുടര്‍ന്ന് വക്‌സിന്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി രണ്ടു കമ്പനികള്‍ക്കും തുക കൈമാറും.

   സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് 3,000 കോടി രൂപയും ഭാരത് ബയോടെക്കിന് 1,500 കോടി രൂപയും ആണ് ധനകാര്യ മന്ത്രാലയം അനുവദിച്ചിരിക്കുന്നത്. പേയ്‌മെന്റ് എത്രയും വേഗം പൂര്‍ത്തീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോവിഡ് വാക്‌സിന്റെ ഉല്പാദന ശേഷി 100 ദശലക്ഷം ഡോസുകള്‍ക്കപ്പുറത്തേക്ക് വര്‍ദ്ധിപ്പിക്കുന്നതിന് 3,000 കോടി രൂപ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ തീരുമാനം.

   'സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള വാക്‌സിന്‍ നിര്‍മ്മാതക്കളുമായി മറ്റു പലരുമായും സര്‍ക്കാര്‍ വളരെ അടുത്ത് പ്രവര്‍ത്തിക്കുന്നു. അവരെ എങ്ങനെ സാമ്പത്തികമായി സഹായിക്കാമെന്ന് ഉല്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നൂതന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനും സര്‍ക്കാര്‍ സഹായിക്കുന്നു'അദാര്‍ പൂനവാല നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

   Also Read- Covid 19 | കോവിഡ് വ്യാപനം; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി

   2021 ജൂണ്‍ മാസത്തോടെ ഉല്പാദന ശേഷി വര്‍ദ്ധിപ്പിക്കുമെന്ന് പൂനെ ആസ്ഥാനമാക്കിയുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതീക്ഷിക്കുന്നു. കോവിഡ് മനേജ്‌മെന്റിനെപ്പറ്റിയുള്ള ആശങ്കകള്‍ വിവിധ വ്യവസായ ചേംബറുകളുമായി ചര്‍ച്ച ചെയ്തതായി ധനമന്ത്രി നിര്‍മ്മല സീതരാമന്‍ പറഞ്ഞു. പകര്‍ച്ചവ്യാധിക്കിടയില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരുകളുമായി കേന്ദ്രം പ്രവര്‍ത്തിക്കുമെന്നും സീതാരാമന്‍ വ്യക്തമാക്കി.

   അതേസമയം രാജ്യത്തെ കോവിഡ് കേസുകളില്‍ വന്‍വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് പ്രതിദിന കോവിഡ് വര്‍ദ്ധന രണ്ടേമുക്കാല്‍ ലക്ഷം കടന്നു. മരണസംഖ്യയും കുതിച്ചുയര്‍ന്നു. 24 മണിക്കൂറിനിടെ 1619 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ഡല്‍ഹി, കര്‍ണാക, സംസ്ഥാനങ്ങളില്‍ രോഗവ്യാപനം അതി രൂക്ഷമായി.. മഹാരാഷ്ട്രയില്‍ പ്രതിദിന വര്‍ദ്ധന എഴുപതിനായിരത്തോളമായി.

   Also Read- Total Curfew in Delhi| ഡൽഹിയിൽ ഇന്ന് രാത്രി മുതൽ ഒരാഴ്ച്ച സമ്പൂർണ ലോക്ക്ഡൗൺ

   കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം 2,73,810 ആണ്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1.50 കോടിക്ക് മുകളിലായി. ഇന്നലെ മാത്രം 1,619 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1,44,178 പേര്‍ ഇന്നലെ കോവിഡ് മുക്തരായി ആശുപത്രി വിട്ടതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.

   കടുത്ത നിയന്ത്രണങ്ങളാണ് വിവിധ സംസ്ഥാനങ്ങള്‍ കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍, പെട്രോള്‍ പമ്പുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയെ നൈറ്റ് കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാത്രി 10 മുതല്‍ രാവിലെ 4 മണിവരെയാണ് കര്‍ഫ്യൂ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയും മാറ്റിവച്ചു.
   Published by:Jayesh Krishnan
   First published:
   )}