ലക്നൗ: താലികെട്ടിനായി വധുവിന്റെ വീട്ടിലേക്കു ഘോഷയാത്രയായി തിരിച്ച വരന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ പൊലീസ് ഇടപെട്ട് ഘോഷയാത്ര തടയുകയും വരനെ ക്വറന്റീൻ സെന്ററിലേക്ക് മാറ്റുകയും ചെയ്തു. ഇതേ തുടർന്ന് വരന്റെയും വധുവിന്റെയും വീട്ടുകാർ കൂടിയാലോചിച്ച് വിവാഹം മാറ്റിവെച്ചു. ഉത്തർപ്രദേശിലെ ഹമീർപുർ ജില്ലയിലാണ് സംഭവം.
ഹമീർപുർ സ്വദേശി, ധർമ്മേന്ദ്ര എന്നയാൾക്കാണ് വിവാഹത്തിന് തൊട്ടുമുമ്പ് കോവിഡ് സ്ഥിരീകരിച്ചത്. വധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ്, വരന് കോവിഡ് സ്ഥിരീകരിച്ച് കൊണ്ടുള്ള റിപ്പോര്‍ട്ട് വരുന്നത്. ഇതോടെ സ്ഥലത്ത് എത്തിയ പൊലീസ് വരന്റെ സംഘത്തെ തടയുകയും ക്വാറന്റൈന് സെന്ററിലാക്കുകയും ചെയ്തു. ധര്‍മ്മേന്ദ്രയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ധര്‍മ്മേന്ദ്ര മടങ്ങിയെത്തിയതിന് ശേഷം കല്യാണതീയതി പുതുക്കി നിശ്ചയിക്കുമെന്ന് വധുവരൻമാരുടെ വീട്ടുകാർ അറിയിച്ചു.
അതിനിടെ കോവിഡ് -19 ക്ലിനിക്കൽ മാനേജ്മെന്റ് മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്കരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം രംഗത്തെത്തി. “പ്രധാനമായും വായുവിലൂടെയും കോവിഡ് പകരും. രോഗബാധിതനായ ഒരാൾ ചുമ, തുമ്മൽ അല്ലെങ്കിൽ സംസാരിക്കുമ്പോൾ പുറത്തുവിടുന്ന വൈറസ് കണം രോവ്യാപനത്തിന് കാരണമാകും”- പുതുക്കിയ മാർഗനിർദേശത്തിൽ പറയുന്നു. വൈറസ് വ്യാപനത്തെക്കുറിച്ചുള്ള പുനരവലോകനം അതിന്റെ കഴിഞ്ഞ വർഷത്തെ പ്രോട്ടോക്കോളിൽ നിന്ന് മാറ്റമാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ പ്രോട്ടോകോളിൽ അടുത്ത സമ്പർക്കത്തിലൂടെയാണ് രോഗം പകരുന്നതെന്നാണ് പ്രസ്താവിച്ചിരുന്നത്.
Also Read-
Covid Vaccine | ഫൈസര്‍, മൊഡേണ വാക്സിനുകള്‍ ഇന്ത്യയിലെത്താന്‍ വൈകും
“ഈ രോഗാണുക്കൾ ഉപരിതലത്തിലും ഉണ്ടാകാം, അവിടെ ഉപരിതലത്തിന്റെ തരം അനുസരിച്ച് ഏറെ സമയത്തേക്ക് വൈറസ് നിലനിൽക്കുന്നതായി കാണപ്പെടുന്നു. ഒരാൾ രോഗം ബാധിച്ച പ്രതലത്തിൽ സ്പർശിക്കുകയും കണ്ണുകൾ, മൂക്ക് അല്ലെങ്കിൽ വായിൽ സ്പർശിക്കുകയും ചെയ്താൽ അണുബാധയും ഉണ്ടാകാം. (ഫോമൈറ്റ് ട്രാൻസ്മിഷൻ എന്നറിയപ്പെടുന്നു), “ആരോഗ്യ മന്ത്രാലയത്തിന്റെ നാഷണൽ ക്ലിനിക്കൽ മാനേജ്മെന്റ് പ്രോട്ടോക്കോൾ ഫോർ കോവിഡ് -19 പ്രസ്താവിച്ചു.
രോഗബാധിതരായ ആളിൽനിന്ന് പുറത്തുവരുന്ന വൈറസ് 10 മീറ്റർ വരെ വായുവിൽ തങ്ങിനിൽക്കുമെന്ന് സർക്കാരിന്റെ പ്രധാന ശാസ്ത്ര ഉപദേഷ്ടാവിന്റെ ഓഫീസ് അടുത്തിടെ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശത്തിൽ പരാമർശിച്ചിട്ടുണ്ട്. 'നോവൽ കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങളുടെ വ്യാപനം തടയാനും അതുവഴി മഹാമാരിയെ ചെറുക്കാനും ഇരട്ട മാസ്കുകൾ, സാമൂഹിക അകലം, ശുചിത്വം, വായുസഞ്ചാരം എന്നിവ ഉൾപ്പെടുന്ന ബ്രേക്ക് ദ ചെയിൻ ഫലപ്രദമായി പിന്തുടരണം' എന്നാണ് നേരത്തെ പുറത്തിറക്കിയിട്ടുള്ള മാർഗനിർദേശത്തിൽ പറയുന്നത്. എന്നാൽ നന്നായി വായു സഞ്ചാരമുള്ള സ്ഥലങ്ങൾ രോഗവ്യാപനത്തിന് ഇടയാകുമെന്നാണ് പുതിയ മാർഗനിർദേശത്തിൽ പറയുന്നത്.
ഉമിനീർ, മൂക്കൊലിപ്പ് എന്നിവ വഴി വൈറസ്, അന്തരീക്ഷ കണത്തിൽനിന്ന് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വൈറസിനെ കൊണ്ടുപോകുന്നു. വലിയ വലിപ്പത്തിലുള്ള തുള്ളികൾ നിലത്തും ഉപരിതലത്തിലും പതിക്കുന്നു, ചെറിയ കണികകൾ വായുവിൽ കൂടുതൽ ദൂരത്തേക്ക് കൊണ്ടുപോകുന്നു, അടച്ച വായുസഞ്ചാരമില്ലാത്ത മുറികളിൽ, വൈറസും അന്തരീക്ഷകണങ്ങളും വേഗത്തിൽ കേന്ദ്രീകരിക്കുകയും പ്രദേശത്തെ ആളുകൾക്ക് പകരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.