നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Dhanvantri Rath: കൊറോണയെ കീഴടക്കാൻ ധന്വന്തരി രഥവുമായി ഗുജറാത്ത് സർക്കാർ

  Dhanvantri Rath: കൊറോണയെ കീഴടക്കാൻ ധന്വന്തരി രഥവുമായി ഗുജറാത്ത് സർക്കാർ

  ഓരോ രോഗിക്കും പാരസെറ്റമോൾ, സെറ്റിറൈസിൻ, ആവശ്യാനുസരണം അസിട്രോമിസൈൻ. “ആയുഷ്” മരുന്നുകൾ, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഹോമിയോപ്പതി മരുന്നുകൾ എന്നിവയും നൽകും.

  dhanwanthari rath

  dhanwanthari rath

  • Share this:
   അഹമ്മദാബാദ്: കൊറോണവൈറസ് വ്യാപനം ഫലപ്രദമായി നേരിടാൻ ധന്വന്തരി രഥവുമായി ഗുജറാത്ത് സർക്കാർ. ഓരോ രഥത്തിലും ഡോക്ടർമാർ, പാരമെഡിക്കൽ സ്റ്റാഫും ഫാർമസിസ്റ്റുകളുമുണ്ടാകും. പ്രാരംഭ ഘട്ടത്തിൽ 50 ധന്വന്തരി രഥം മുൻ‌കൂട്ടി നിശ്ചയിച്ച സമയത്ത് വിവിധ സ്ഥലങ്ങളിൽ 2 മണിക്കൂർ ഉണ്ടാകും. തുടക്കത്തിൽ 200 വ്യത്യസ്ത സ്ഥലങ്ങളിൽ ഇവ സ്ഥാപിക്കും.അഹമ്മദാബാദ് മെട്രോ കോർപറേഷനിലെ 14 കണ്ടെയ്ൻമെന്‍റ് സോണുകളിൽ ഈ രഥങ്ങളുണ്ടാകും.

   രോഗി ധന്വന്തരി രഥം സന്ദർശിക്കുമ്പോഴെല്ലാം തെർമൽ സ്കാനർ ഉപയോഗിച്ച് ശരീര താപനില അളക്കും. രോഗിയുടെ ആരോഗ്യനില ഡോക്ടർമാർ മനസിലാക്കുകയും പാരാമെഡിക്കൽ സ്റ്റാഫ് പ്രമേഹ പരിശോധന നടത്തുകയും ചെയ്യും. ഓക്സിമീറ്ററുകൾ ഉപയോഗിച്ച് ഒരു രോഗിയുടെ ഓക്സിജന്റെ അളവ് പരിശോധിക്കുകയും ചെയ്യും.
   TRENDING:ഉത്രയെ കടിച്ചത് അഞ്ച് വയസുള്ള മൂർഖൻ; അതിനു മുന്നേ സൂരജ് പായസത്തിലും പഴച്ചാറിലും ഉറക്കഗുളിക നൽകിയെന്ന് പൊലീസ് [NEWS]Bev Q App | 'കമ്പ്യൂട്ടർ സയൻസ് ബി ടെക് കഴിഞ്ഞിട്ടും പണി അറിയാത്തവർക്കുള്ള വേക്കൻസി നിങ്ങളുടെ കമ്പനിയിൽ ഉണ്ടോ?' [NEWS]മകൾ നേരിട്ടത് കൊടുംക്രൂരതകൾ; ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച അഞ്ജനയുടെ അമ്മ പ്രധാനമന്ത്രിക്ക് പരാതി നൽകി [NEWS]
   ഓരോ രോഗിക്കും പാരസെറ്റമോൾ, സെറ്റിറൈസിൻ, ആവശ്യാനുസരണം അസിട്രോമിസൈൻ. “ആയുഷ്” മരുന്നുകൾ, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഹോമിയോപ്പതി മരുന്നുകൾ എന്നിവയും നൽകും.

   2020 മെയ് 17 വരെയുള്ള കാലയളവിൽ ഗുജറാത്തിലെ കോവിഡ് രോഗികളിൽ 10% പേരെയാണ് പനി ബാധിച്ചതായി കണ്ടെത്തിയത്. 32% രോഗികൾ ജലദോഷവും ചുമയും അനുഭവപ്പെട്ടാണ് ആശുപത്രിയിലെത്തിയത്. അതേസമയം 0.6% രോഗികൾ ശ്വാസനാളത്തിലെ അണുബാധയുമായാണ് ചികിത്സ തേടിയത്. ധന്വന്തരി രഥം പ്രവർത്തനം തുടങ്ങിയതോടെ അഹമ്മദാബാദിലെ പനി കേസുകൾ 2% കുറഞ്ഞു. ജലദോഷവും ചുമയും ശ്വാസതടസം സംബന്ധിച്ച പ്രശ്നനങ്ങളും കുറയ്ക്കാനായി.

   ഇതുവരെ 71,000 പേർ ധന്വന്തരി രഥം വഴി ചികിത്സ നേടി കഴിഞ്ഞു. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ അഹമ്മാദാബാദിലെ പ്രധാന ആശുപത്രികളിൽ കൊറോണ രോഗികളുടെ ഒപിയിൽ തിരക്ക് നല്ലരീതിയിൽ കുറയ്ക്കാൻ സാധിച്ചു.

   First published:
   )}