അഹമ്മദാബാദ്:
കോവിഡ് 19 എന്ന മഹാമാരിയുടെ പിടിയിലാണ് രാജ്യം. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ നിരവധി കോവിഡ് പോരാളികളെ നമുക്ക് നഷ്ടമായി കഴിഞ്ഞു. കോവിഡ് ബാധിച്ച് രാജ്യത്ത് ഏറ്റവും അധികം ഡോക്ടർമാർ മരിച്ച മൂന്നാമത്തെ സംസ്ഥാനമായി മാറിയിരിക്കുകയാണ് ഗുജറാത്ത്. 38 ഡോക്ടർമാരാണ് ഗുജറാത്തിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് ഈ കണക്ക് പുറത്തുവിട്ടത്.
ആന്ധ്രാപ്രദേശ്, തമിഴ് നാട് സംസ്ഥാനങ്ങളിലാണ് യഥാക്രമം ഏറ്റവും അധികം കോവിഡ് പോരാളികളെ രാജ്യത്തിന് നഷ്ടമായത്. അതേസമയം, ആകെ കോവിഡ് കേസുകളുടെ പട്ടികയിൽ പന്ത്രണ്ടാമതാണ് ഗുജറാത്തിന്റെ സ്ഥാനം. കോവിഡ് 19 ബാധിച്ച് രാജ്യത്ത് ഇതുവരെ 382 ഡോക്ടർമാരാണ്
മരിച്ചത്. കോവിഡ് ബാധിച്ച മരിച്ച ഡോക്ടർമാർക്ക് രക്തസാക്ഷി പദവി നൽകുമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചു.
You may also like:ഖുർആൻ ലീഗിനെ തിരിഞ്ഞുകുത്തുന്നു: മുഖ്യമന്ത്രി [NEWS]ഉദ്ഘാടനമത്സരത്തിൽ വിജയികളായി ചെന്നൈ സൂപ്പർ കിംഗ്സ് [NEWS] സർക്കാരിന് തലവേദനയായി ഓർത്തഡോക്സ് - യാക്കോബായ തർക്കം [NEWS]കോവിഡ് 19 ബാധിച്ച് മരിച്ച 38 ഡോക്ടർമാരിൽ ഏറ്റവും അവസാനമായി മരിച്ചത് 34 വയസുള്ള ശിശുരോഗ വിദഗ്ദനാണ്. വൽസാദ് ജില്ലയിലെ വാപിയിൽ വച്ചാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. 15 ഡോക്ടർമാർ അഹമ്മദാബാദിൽ വച്ച് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയപ്പോൾ അഞ്ചുപേർ സൂററ്റിലാണ് മരിച്ചത്. മരണമടഞ്ഞ ഡോക്ടർമാരുടെ പ്രായം 34 വയസിനും 82 വയസിനും ഇടയിലാണ്. ഇതിൽ തന്നെ 29 പേർ 50 വയസിനും 70 വയസിനും ഇടയിൽ പ്രായമുള്ളവരാണ്.
മരണമടഞ്ഞ എല്ലാ ഡോക്ടർമാരും ഒന്നുകിൽ ജനറൽ പ്രാക്ടീഷണർമാരോ അല്ലെങ്കിൽ സ്വകാര്യ ശിശുരോഗ വിദഗ്ധരോ ആയിരുന്നു. എന്നാലും, അവരിൽ ഒരാൾ 49 വയസുള്ള സർക്കാർ മെഡിക്കൽ ഓഫീസർ ആയിരുന്നു. ഇദ്ദേഹത്തിന്റെ അമ്മ കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയതിനു തൊട്ടു പിന്നാലെയാണ് ഡോക്ടറും മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ 20 വർഷമായി അംറേലി സിവിൽ ആശുപത്രിയിൽ ജോലി ചെയ്തു വരികയായിരുന്ന ഡോ പങ്കജ് ജാദവ് ആണ് മരിച്ച സർക്കാർ ഡോക്ടർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.