നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ദുബായിൽ മരിച്ചു; ഇതുവരെ വിദേശത്ത് മരിച്ചത് 43 മലയാളികൾ

  COVID 19| കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ദുബായിൽ മരിച്ചു; ഇതുവരെ വിദേശത്ത് മരിച്ചത് 43 മലയാളികൾ

  Covid in Dubai | യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഇതോടെ 12 ആയി. ഗൾഫിൽ ഇതുവരെ 16 മലയാളികളാണ് രോഗബാധിതരായി മരിച്ചത്.

  ബാബുരാജ്

  ബാബുരാജ്

  • Share this:
   ദുബായ്: കോവിഡ് ബാധിച്ച് ദുബായിൽ മലയാളി മരിച്ചു. ഗുരുവായൂർ കോട്ടപ്പടിക്കടുത്ത് താഴിശേരി സ്വദേശി പനക്കൽ ബാബുരാജ് (55) ആണ് ദുബായിൽ മരിച്ചത്. സംസ്കാരം ഇന്ന് ദുബായിൽ നടക്കും. റെന്റ് എ കാർ കമ്പനി ജീവനക്കാരനായിരുന്നു. 6 മാസം മുൻപ് നാട്ടിൽ വന്നിരുന്നു. പനക്കൽ പരേതനായ കുമാറിന്റെയും സുലോചനയുടെയും മകനാണ്. ഭാര്യ: സ്നേഹ. മകൻ : പി.ബി.ആദർശ്.

   നേരത്തെ പത്തനംതിട്ട കോട്ടാങ്ങൽ സ്വദേശിയായ അജി ഗോപിനാഥ് അബുദബിയിൽ മരിച്ചിരുന്നു. യൂണിവേഴ്‌സല്‍ ജനറല്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഇതോടെ വിദേശത്ത് മരിക്കുന്ന മലയാളികളുടെ എണ്ണം 43 ആയി.

   BEST PERFORMING STORIES:Reliance Jio-Facebook Mega deal | റിലയൻസ് ജിയോയും ഫേസ്ബുക്കും തമ്മിൽ 43574 കോടി രൂപയുടെ കരാർ [NEWS]Covid 19: 'കൊറോണ വൈറസ് മൃഗങ്ങളിൽനിന്ന് ഉണ്ടായത്'; ലാബിൽനിന്ന് പുറത്തുവന്നതല്ല: ലോകാരോഗ്യസംഘടന [NEWS]COVID 19| ലോകത്ത് മരണ സംഖ്യ 1,77,000 കടന്നു; അമേരിക്കയിൽ മാത്രം 45,000 പേരുടെ ജീവനെടുത്തു [NEWS]

   യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഇതോടെ 12 ആയി. ഗൾഫിൽ ഇതുവരെ 16 മലയാളികളാണ് രോഗബാധിതരായി മരിച്ചത്.   Published by:Rajesh V
   First published:
   )}