Covid 19| ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഹരിയാനയിലെ 6 നിയമസഭാംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

News18 Malayalam | news18-malayalam
Updated: August 24, 2020, 11:21 PM IST
Covid 19| ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
Manohar Lal Ghattar
  • Share this:
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടറിന്‌ കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. തനിക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളവരെല്ലാം നിരീക്ഷണത്തില്‍ പോകണമെന്നും മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഇന്ന് ഉച്ചയ്ക്ക് ഹരിയാന നിയമസഭാ സ്പീക്കര്‍ ജിയാൻ ചന്ദ് ഗുപ്തയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സ്പീക്കറിനു കോവിഡ് സ്ഥിരീകരിച്ചതിനാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മറ്റു മന്ത്രിമാര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മനോഹര്‍ ലാല്‍ ഘട്ടറിന്‌ കോവിഡ് ബാധയുള്ളതായി കണ്ടെത്തിയത്.

You may also like:കള്ളക്കടത്ത് വഴി ഖുർആൻ പഠിപ്പിക്കാമെന്ന് കണ്ടുപിടിച്ച മന്ത്രിയും സീനിയർ മാൻഡ്രേക്കായ മുഖ്യമന്ത്രിയും [NEWS]മുഖ്യമന്ത്രി അവതാരങ്ങളുടെ മധ്യത്തിൽ'; PWCയിൽ രണ്ട് അവതാരങ്ങളെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA [NEWS] Covid 19| സംസ്ഥാനത്ത് ഇന്ന് 1242 പേർക്ക് കോവിഡ്; 1081 പേർക്ക് സമ്പർക്കത്തിലൂടെ രോഗം [NEWS]
ഹരിയാനയിലെ 6 നിയമസഭാംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം 26ന് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെയാണ് മുഖ്യമന്ത്രിക്കും സ്പീക്കർക്കും കോവിഡ് സ്ഥിരീകരിച്ചത്. ഡെപ്യൂട്ടി സ്പീക്കർ റൺബീർ ഗൺഗ്‌വയായിരിക്കും സഭാകാര്യങ്ങൾ നിയന്ത്രിക്കുന്നത്.
Published by: user_49
First published: August 24, 2020, 11:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading