ജഡ്ജി ക്വറന്‍റീനിൽ; ഹൈക്കോടതി അടയ്ക്കുന്നത് സംബന്ധിച്ച് തീരുമാനം ഇന്നുണ്ടാകും

ഹൈക്കോടതി അടച്ചിടണമെന്ന ആവശ്യവുമായി അഭിഭാഷക അസോസിയേഷൻ രംഗത്തെത്തിയിരുന്നു

News18 Malayalam | news18-malayalam
Updated: June 21, 2020, 10:10 AM IST
ജഡ്ജി ക്വറന്‍റീനിൽ; ഹൈക്കോടതി അടയ്ക്കുന്നത് സംബന്ധിച്ച് തീരുമാനം ഇന്നുണ്ടാകും
High court
  • Share this:
കൊച്ചി: ജഡ്ജിയടക്കം ക്വറന്റീനില് ആയ സാഹചര്യത്തിൽ ഹൈക്കോടതി അടയ്ക്കുന്നത് സംബന്ധിച്ച യോഗം ഇന്ന് ചേരും. ഹൈക്കോടതിയിലെ ഭരണ നിർവഹണ വിഭാഗമാണ് ഇന്ന് രാവിലെ യോഗം ചേരുന്നത്. കോവിഡ് സ്ഥിരീകരിച്ച പോലിസ് ഉദ്യോഗസ്ഥൻ ഹൈക്കോടതിയിലെത്തിയതിനെ തുടർന്നാണ് ജസ്റ്റിസ് സുനിൽ തോമസ് അടക്കമുള്ളവർ ക്വറന്റീനിൽ പോയത്.

ഈ സാഹചര്യത്തിൽ ഹൈക്കോടതി അടച്ചിടണമെന്ന ആവശ്യവുമായി അഭിഭാഷക അസോസിയേഷൻ രംഗത്തെത്തിയിരുന്നു. ചീഫ് ജസ്റ്റിസിന് ഇക്കാര്യം ആവശ്യപെട്ട് കത്ത് നല്കുകയും ചെയ്തു. തുടർന്നാണ് ഹൈക്കോടതി ഭരണ നിർവഹണ വിഭാഗം യോഗം ചേരാൻ തീരുമാനിച്ചത്.

TRENDING:'ലിനിയുടെ കുടുംബത്തെ കോൺഗ്രസ് വേട്ടയാടുന്നു; നാടിൻറെ ശത്രുക്കളെ ഒറ്റപ്പെടുത്തണം': മന്ത്രി ടി.പി രാമകൃഷ്ണൻ [NEWS]Amazon Alcohol Delivery| കുടിയന്മാർക്ക് സന്തോഷ വാർത്ത; ആമസോണ്‍ ഓണ്‍ലൈൻ മദ്യവിതരണരംഗത്തേക്ക്; ആദ്യം ബംഗാളിൽ [NEWS]തിരുവനന്തപുരം കർശന നിയന്ത്രണത്തിലേക്ക്; ജനങ്ങൾ കൂടുതൽ കരുതൽ പാലിക്കണം [NEWS]
നാളെ ഹൈക്കോടതി സാധാരണഗതിയിൽ പ്രവർത്തന ദിവസമായതിനാലാണ് അവധി ദിനമായ ഇന്ന് യോഗം ചേരുന്നത്.

ഇതിനിടെ വെങ്ങോല പഞ്ചായത്തിലെ 17-ാം വാര്‍ഡിലുള്‍പ്പെടുന്ന പെരുമാനിയില്‍ 2 പോലീസുകാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ റൂറൽ എസ് പി കെ. കാർത്തിക് ഐ.പി.എസ് ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു.
First published: June 21, 2020, 10:10 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading