ഇന്റർഫേസ് /വാർത്ത /Corona / COVID 19| ലക്ഷണങ്ങളില്ലാത്തവരിലും രോഗം: ആശങ്കയോടെ ആരോഗ്യ വകുപ്പ്

COVID 19| ലക്ഷണങ്ങളില്ലാത്തവരിലും രോഗം: ആശങ്കയോടെ ആരോഗ്യ വകുപ്പ്

Coronavirus

Coronavirus

അവിചാരിതമായി രോഗബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ സുരക്ഷാ മുൻകരുതലുകൾ കർശനമാക്കിയിട്ടുണ്ട്.

  • Share this:

കണ്ണൂർ: കണ്ണൂരിൽ മറ്റു രോഗങ്ങൾക്ക് ചികിത്സ തേടി ആശുപത്രിയിൽ എത്തുന്നവർക്ക് കോവിഡ് 19 സ്ഥിരീകരിക്കുന്നത് ആരോഗ്യവകുപ്പിൽ ആശങ്കയുണർത്തുന്നു.

ചക്ക പറിക്കാനായി പ്ലാവിൽ കയറിയപ്പോൾ വീണു പരിക്കേറ്റ 43 കാരന് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് കോടോം ബേളൂർ സ്വദേശിയായ ഇയാളെ മൂന്നു ദിവസം മുമ്പാണ് കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളജിൽ എത്തിച്ചത്. കാസർഗോഡ് സ്വദേശിയായതിനാൽ മുൻകരുതലെന്ന നിലയ്ക്കാണ് കോവിഡ് 19 പരിശോധന നടത്തിയത്.

കഴിഞ്ഞ പതിനേഴാം തീയതി ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവിനെ പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ  കോവിഡ് സ്ഥിരീകരിച്ചിരുന്നു. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ജീവനക്കാരനായ 27 കാരൻ പുതുച്ചേരി സ്വദേശിയാണ്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

പുതുച്ചേരിയിൽ നിന്നു മട്ടന്നൂരിനു സമീപത്തെ താമസ സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ  കാരപേരാവൂരിൽ വെച്ച് ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു.  ആശുപത്രിയിൽ എത്തിച്ച ശേഷം പുതുച്ചേരി സ്വദേശിയാണെന്ന് അറിഞ്ഞതോടെയാണ് സ്രവ പരിശോധന നടത്തിയത്.

കഴിഞ്ഞ 22ആം തീയതി കോവിഡ് 19 സ്ഥിരീകരിച്ച കണ്ണൂർ അയ്യങ്കുന്ന് സ്വദേശിയായ യുവതി പ്രസവത്തിനാണ് ആശുപത്രിയിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് 24കാരിയെ കോവിഡ് 19 ബാധിച്ചെന്ന് വ്യക്തമായത്. കണ്ണൂർ ധർമടം സ്വദേശിയായ 62 കാരിക്ക് കോവിഡ് 19 സ്വീകരിച്ചതും അവിചാരിതമായാണ് . നാഡീ സംബന്ധമായ രോഗങ്ങൾക്കുള്ള ചികിത്സക്ക് ഇടയിലാണ് രോഗബാധ കണ്ടെത്തിയത്.

You may also like:LockDown|വിവാഹം നീണ്ടുപോകുന്നു; ക്ഷമനശിച്ച വധു വീട്ടിൽ നിന്ന് ഒളിച്ചോടി; 80 കിലോമീറ്റർ നടന്ന് വരന്റെ അടുത്തെത്തി [photo]Sanitizer Hazard സാനിറ്റൈസർ വാഹനത്തിൽ സൂക്ഷിക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക; അശ്രദ്ധ അപകടം ക്ഷണിച്ചു വരുത്തും

[NEWS]"ബോംബ് സ്ഫോടനത്തിലൂടെ യോഗി ആദിത്യനാഥിനെ കൊല്ലും; ഭീഷണിപ്പെടുത്തിയ 25കാരൻ അറസ്റ്റിൽ

[NEWS]

ഇത്തരത്തിൽ അവിചാരിതമായി രോഗബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ സുരക്ഷാ മുൻകരുതലുകൾ കർശനമാക്കിയിട്ടുണ്ട്. ഇവരുടെയൊക്കെ രോഗബാധയ്ക്ക് കാരണമായ ഉറവിടം കണ്ടെത്താനും ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ജില്ലയിലെ പൊതു ഇടങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.

First published:

Tags: Corona, Corona In India, Corona in Kerala, Corona India, Corona Kerala, Corona News, Corona outbreak, Corona virus, Corona Virus in Kerala, Corona Virus India, Coronavirus, Coronavirus in india, Coronavirus india, Covid 19