നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരം പ്രസിദ്ധീകരിച്ച് ആരോഗ്യവകുപ്പ്

  സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരം പ്രസിദ്ധീകരിച്ച് ആരോഗ്യവകുപ്പ്

  കോവിഡ് ഡെയ്‌ലി ബുള്ളറ്റിന്റെ ഭാഗമായാണ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ച് ആരോഗ്യ വകുപ്പ്. കോവിഡ് ഡെയ്‌ലി ബുള്ളറ്റിന്റെ ഭാഗമായാണ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ച 135 പേരുടെ വിവരങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

   ജില്ലാടിസ്ഥാനത്തില്‍ പേരും വയസ്സും സ്ഥലവും മരണതീയതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2020 ഡിസംബറില്‍ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ചിരുന്നു. ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലായിരുന്നു കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ പേരുവിവരങ്ങള്‍ വീണ്ടും പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്. ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിലുള്ള ബുള്ളറ്റിനിലൂടെ ജില്ലയും വയസും മരണ തീയതിയും വച്ച് പ്രസിദ്ധീകരിച്ചു വരുന്നുണ്ടായിരുന്നു.

   Also Read-കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാത; കുണ്ടും കുഴികളും സംബന്ധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണം; കരാറുകാരനോട് മന്ത്രി

   എന്നാല്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവങ്ങള്‍ ഇതുവരെ എന്തിനാണ് ഒളിപ്പിച്ചു വച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു. കോവിഡ് മരണങ്ങള്‍ കോവിഡ് മരണങ്ങള്‍ ശരിയായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

   അതേസമയം സംസ്ഥനാത്ത് ഇന്ന് 12,456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1640, തൃശൂര്‍ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട് 1094, കൊല്ലം 1092, കോഴിക്കോട് 1091, ആലപ്പുഴ 743, കാസര്‍ഗോഡ് 682, കണ്ണൂര്‍ 675, കോട്ടയം 570, പത്തനംതിട്ട 415, വയനാട് 328, ഇടുക്കി 267 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

   Also Read-ഭവനരഹിതരും നിരാലംബരുമായ സ്ത്രീകളെയും കുട്ടികളെയും ലൈഫ് ഭവന പദ്ധതിയില്‍ മുന്‍ഗണനയോടെ ഉള്‍പ്പെടുത്തും; മന്ത്രി എം വി ഗോവിന്ദന്‍

   കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,897 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.39 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,34,38,111 സാമ്പിളുകളാണ് പരിശോധിച്ചത്.

   രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,515 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1471, കൊല്ലം 1140, പത്തനംതിട്ട 479, ആലപ്പുഴ 759, കോട്ടയം 425, ഇടുക്കി 267, എറണാകുളം 1172, തൃശൂര്‍ 1856, പാലക്കാട് 1183, മലപ്പുറം 1535, കോഴിക്കോട് 814, വയനാട് 274, കണ്ണൂര്‍ 502, കാസര്‍ഗോഡ് 638 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,03,567 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,43,909 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

   Also Read-'ജനങ്ങളോടുള്ള ആദരമെന്നത് അവര്‍ തെരഞ്ഞെടുത്ത പ്രതിനിധിയെ പൊലീസുകാരന്‍ സല്യൂട്ട് ചെയ്യുന്നുണ്ടോ എന്നതിലല്ല'; കെ കെ രമ

   സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,90,972 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,66,535 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,437 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2282 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
   Published by:Jayesh Krishnan
   First published:
   )}