HOME » NEWS » Corona » HEALTH DEPARTMENT ON COVID SPREAD IN KERALA

Covid 19 | സംസ്ഥാനത്ത് മൂന്ന് ആഴ്ചയ്ക്കുള്ളിൽ കോവിഡ് കേസുകൾ കുറയുമെന്ന് വിലയിരുത്തൽ

വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വാക്സീൻ സ്വീകരിച്ചശേഷം വരുന്നവർ ക്വാറന്റീനിൽ കഴിയേണ്ടതില്ല. ഒരാഴ്ചയിൽ കൂടുതൽ സംസ്ഥാനത്തു തങ്ങുന്നെങ്കിൽ അവർ സ്വയം നിരീക്ഷണത്തിലായിരിക്കണം.

News18 Malayalam | news18-malayalam
Updated: April 10, 2021, 10:31 AM IST
Covid 19 | സംസ്ഥാനത്ത് മൂന്ന് ആഴ്ചയ്ക്കുള്ളിൽ കോവിഡ് കേസുകൾ കുറയുമെന്ന് വിലയിരുത്തൽ
News18 Malayalam
  • Share this:
തിരുവനന്തപുരം : സംസ്ഥാനത്ത് വർധിച്ചു വരുന്ന കോവിഡ് കേസുകൾ മൂന്ന് ആഴ്ചയ്ക്കുള്ളിൽ കുറഞ്ഞു തുടങ്ങുമെന്ന് ആരോഗ്യവകുപ്പിന്റെവിലയിരുത്തൽ. തെരഞ്ഞെടുപ്പ് പ്രചാരണവും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ വരവും കോവിഡ് വ്യാപനത്തിന്റെ തോത് ഉയർത്താൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഒരാഴ്ചയിലധികം സംസ്ഥാനത്തു തങ്ങുന്നവർ ക്വാറന്റീനിൽ കഴിയുന്നുവെന്ന് ഉറപ്പാക്കണമെന്ന് എല്ലാ വിഭാഗങ്ങൾക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വാക്സീൻ സ്വീകരിച്ചശേഷം വരുന്നവർ ക്വാറന്റീനിൽ കഴിയേണ്ടതില്ല. ഒരാഴ്ചയിൽ കൂടുതൽ സംസ്ഥാനത്തു തങ്ങുന്നെങ്കിൽ അവർ സ്വയം നിരീക്ഷണത്തിലായിരിക്കണം. രോഗ  ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പരിശോധനയ്ക്കു വിധേയമാകണം.

തെരഞ്ഞെടുപ്പു കാലത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പാളിച്ച പറ്റിയിട്ടുണ്ടെന്ന് ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിനുശേഷം മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പലരും മാസ്ക് ധരിച്ചിരുന്നെങ്കിലും അകലം പാലിക്കാനായില്ല. ബാക് ടു ബേസിക്സ് ക്യാംപെയ്ൻ ശക്തമാക്കും. ചടങ്ങുകൾക്ക് ആൾക്കൂട്ടം കുറയ്ക്കാൻ എല്ലാവരും ശ്രദ്ധിക്കണം. പ്രതിരോധ പ്രവർത്തനങ്ങൾ വീണ്ടും ശക്തമാക്കും. ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത കോവിഡ് രോഗികൾക്കു സൗകര്യങ്ങൾ ഉണ്ടെങ്കിൽ വീട്ടിൽ തന്നെ ചികിത്സ തുടരാം. അതിനുള്ള സൗകര്യങ്ങൾ അതിനുള്ള അനുമതി നൽകുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ കേസുകൾ ക്രമേണയാണ് ഉയർന്നതെങ്കിൽ രണ്ടാം തരംഗത്തിൽ അതിവേഗമാണു വർധന.

Also Read പാനൂർ മൻസൂർ കൊലപാതകം: ഒരാൾ കൂടി പിടിയിൽ; മുഖ്യ സൂത്രധാരനെന്ന് സൂചന


ഇതിനിടെ രാജ്യത്ത് 24 മണിക്കൂറിനിടെ 1,45,384 പേര്‍ക്ക് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു. മഹാമാരി തുടങ്ങിയതിന് ശേഷമുളള ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കാണ് ഇത്. രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 1,32,05,926 കോടിയായി ഉയര്‍ന്നതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും അധികം സജീവ രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തി.

24 മണിക്കൂറിനിടെ രാജ്യത്ത് 794 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണങ്ങള്‍ 1,68,436 ആയി. അതേസമയം ഇന്ത്യയില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. ഇതുവരെ 9,80,75,160 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. ഇന്നും ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയില്‍ നിന്നാണ്. 58,993 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഛത്തീസ്ഗഡില്‍ 10,662 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 9,695 പേര്‍ക്കും ഡല്‍ഹിയില്‍ 8521 പേര്‍ക്കും കര്‍ണാടകയില്‍ 7955 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഉദവ് താക്കറെ ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.

Also Read സ്വർണ വിലയിൽ ഇന്നും വർധനവ്; ഇന്നത്തെ നിരക്കുകൾ

കൊവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ പരിശോധന വര്‍ദ്ധിപ്പിക്കാനും വാക്സിന്‍ വിതരണം ശക്തിപ്പെടുത്താനുമാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശം. വാക്സിന്‍ വിതരണം വിപുലപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ കര്‍മപദ്ധതികള്‍ രൂപീകരിച്ചു തുടങ്ങി. അതേസമയം മുംബയിലടക്കം പലയിടത്തും ആവശ്യത്തിന് വാക്സിന്‍ ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. വാക്സിന്‍ ക്ഷാമം രൂക്ഷമായതോടെ മുംബയിലെ പകുതിയിലധികം കുത്തിവെപ്പുകേന്ദ്രങ്ങളും ഇന്നലെ അടച്ചു. വാക്സിന്‍ എന്നെത്തുമെന്ന് പറയാന്‍കഴിയാത്ത അവസ്ഥയിലാണ് അധികൃതര്‍. മുംബയില്‍ ആകെ 120 കുത്തിവപ്പു കേന്ദ്രങ്ങളാണുള്ളത്. ഇതില്‍ 71 എണ്ണമാണ് താത്കാലികമായി അടച്ചത്.

Published by: Aneesh Anirudhan
First published: April 10, 2021, 10:31 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories