COVID 19| ആരോഗ്യ പ്രവർത്തകർക്കിടയിൽ രോഗം പടരുന്നു; സൂക്ഷ്മ പഠനത്തിന് ആരോഗ്യവകുപ്പ്

ആരോഗ്യപ്രവർത്തകർക്കിടയിൽ കൂടുതല്‍ പേർക്ക് രോഗം വരുന്ന സാഹചര്യത്തിലാണ് തീരുമാനം

News18 Malayalam | news18-malayalam
Updated: May 30, 2020, 10:08 AM IST
COVID 19| ആരോഗ്യ പ്രവർത്തകർക്കിടയിൽ രോഗം പടരുന്നു; സൂക്ഷ്മ പഠനത്തിന് ആരോഗ്യവകുപ്പ്
covid
  • Share this:
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൽ ആരോഗ്യപ്രവർത്തകർക്കിടയിൽ സൂക്ഷ്മ പരിശോധന നടത്താൻ ആരോഗ്യവകുപ്പ് തീരുമാനം. ആരോഗ്യപ്രവർത്തകർക്കിടയിൽ കൂടുതല്‍ പേർക്ക് രോഗം വരുന്ന സാഹചര്യത്തിലാണ് തീരുമാനം. സൂരക്ഷ ഉപകരണങ്ങളുടെ ഉപയോഗം മുതൽ ചികിത്സ രീതിവരെ പരിശോധനയുടെ ഭാഗമാകും.

ഇതുവരെ 28 ആരോഗ്യപ്രവർത്തകർക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗികളിൽ 2.5 ശതമാനമാണ് ഇത്. മൂന്നാം ഘട്ട വ്യാപനത്തിലാണ് കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചതും. ഇതേ തുടർന്നാണ് ആരോഗ്യ പ്രവർത്തകർക്കിടയിൽ വൈറസ് വ്യാപനത്തിന്റെ സൂക്ഷ്മ പരിശോധന നടത്താൻ തീരുമാനിച്ചത്. പിപിഇ കിറ്റുകളുടെ സുരക്ഷിതത്വം, കോവിഡ് ബാധിതരുമായുള്ള ഇടപഴകൽ, സാമൂഹ്യ സമ്പർക്കം, ആശുപത്രികളിലെ സാഹചര്യം തുടങ്ങി സാഹചര്യങ്ങളെല്ലാം പരിശോധിക്കും.

TRENDING:Modi 2.0 1st Anniversary | കോവിഡിനെതിരായ പോരാട്ടം: ഇന്ത്യ വിജയത്തിന്റെ പാതയിലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി[NEWS]കൈയടിക്കൂ നടൻ സോനു സൂദിന്! കൊച്ചിയിൽ കുടുങ്ങിയ സ്ത്രീ തൊഴിലാളികളെ വിമാനത്തിൽ ഒഡീഷയിലെത്തിച്ച് താരം [NEWS]കോവിഡ് വരില്ലെന്ന് പറഞ്ഞ പ്രശസ്ത ജ്യോതിഷി കോവിഡ് 19 ബാധിച്ചു മരിച്ചു [NEWS]
സുരക്ഷ മുൻകരുതലിലെ വീഴ്ചയൊ അത് കൃത്യമായി പിന്തുടരാത്തതോ ആണ് രോഗ പകർച്ചയ്ക്ക് കാരണമെന്നാണ് കരുതുന്നത്. പഠന റിപ്പോർട്ട് വരുന്നതോടെ ഇതിൽ വ്യക്തത ലഭിക്കും. ആരോഗ്യപ്രവർത്തകർക്ക് രോഗം പകരുന്നത് ആശുപത്രിയിലെത്തുന്ന മറ്റ് രോഗമുള്ളവർക്കും പകരാൻ കാരണമായേക്കും. അതിനാൽ തന്നെ ഹൈ റിസ്ക്ക് ആയിട്ടാണ് ഇത് കണക്കാക്കുന്നതും.
First published: May 30, 2020, 10:07 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading