രോഗലക്ഷണമുള്ള പ്രവാസിയെ റിസൾട്ട് വരും മുമ്പ് വീട്ടിലയച്ചു; കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി

കോവിഡ് ലക്ഷണമുണ്ടായിരുന്ന പ്രവാസിയുടെ സ്രവമെടുത്തശേഷം ക്വറന്‍റീനിൽ വിടാതെ വീട്ടിലേക്ക് അയച്ചു. ഫലം പോസീറ്റീവായതോടെയാണ് ആലങ്കോട് സ്വദേശിയായ ഇയാളെ പിന്നീട് തിരിച്ചുവിളിപ്പിച്ചത്.

News18 Malayalam | news18-malayalam
Updated: May 31, 2020, 10:18 PM IST
രോഗലക്ഷണമുള്ള പ്രവാസിയെ റിസൾട്ട് വരും മുമ്പ് വീട്ടിലയച്ചു; കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി
കെ കെ ശൈലജ
  • Share this:
തിരുവനന്തപുരം: രോഗലക്ഷണങ്ങളുമായി എത്തിയ പ്രവാസിയെ ചികിത്സിക്കുന്നതിലും ക്വറന്റീൻ ചെയ്യുന്നതിലും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതര വീഴ്ച. കോവിഡ് ലക്ഷണമുണ്ടായിരുന്ന പ്രവാസിയുടെ സ്രവമെടുത്തശേഷം ക്വറന്‍റീനിൽ വിടാതെ വീട്ടിലേക്ക് അയച്ചു. ഫലം പോസീറ്റീവായതോടെയാണ് ആലങ്കോട് സ്വദേശിയെ പിന്നീട് തിരിച്ചുവിളിപ്പിച്ചത്.

ദുബായില്‍ നിന്ന് 29ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ ആലങ്കോട് സ്വദേശിക്ക് രോഗലക്ഷണങ്ങള്‍ ഉള്ളതിനാല്‍ ഹോസ്പിറ്റലിലേയ്ക്ക് മാറ്റാനായിരുന്നു നിര്‍ദേശിച്ചത്. ഇതനുസരിച്ച് മെഡിക്കല്‍ കോളജിലെത്തിയ 42 കാരനായ ഇദ്ദേഹത്തിന്‍റെ സ്രവമെടുത്തു. 31 ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്ത് ആംബുലന്‍സില്‍ വീട്ടിലെത്തിച്ചു.എന്നാല്‍ ഫലം വന്നപ്പോൾ പോസിറ്റീവായി. ഇതോടെ വീട്ടില്‍ നിന്ന് തിരിച്ചുവിളിപ്പിച്ചു. വിദേശത്ത് നിന്ന് വരുന്നവര്‍ ഏഴ് ദിവസം ഇന്‍സ്റ്റിറ്റ്യൂഷന്‍ ക്വറന്‍റീനിൽ കഴിയണമെന്നാണ് നിയമം. ഇതിന് പകരം വീട്ടിലേക്ക് അയച്ചത് ഗുരുതരവീഴ്ചയാണ്.

TRENDING:George Floyd Murder | പ്രതിഷേധക്കാർക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റി ന്യൂയോർക്ക് പൊലീസ്; വീഡിയോ വൈറൽ [NEWS]Lockdown 5.0 | കേരളത്തിൽ എങ്ങനെ; വെല്ലുവിളികൾ എന്തൊക്കെ? [NEWS]കേരളത്തിൽ ഒരു കോവിഡ് മരണം കൂടി; ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു [NEWS]
കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചിരിക്കുന്നത്. രോഗിയെ പരിശോധനാഫലം ലഭിക്കുന്നതിന് മുമ്പ് ഡിസ്ചാര്‍ജ് ചെയ്ത സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണ് എന്നാണ് അറിയിച്ചിരിക്കുന്നത്.

രോഗലക്ഷണമില്ലാത്തവരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെടാതെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് അയക്കാമെന്ന് കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടെങ്കിലും പോസിറ്റീവ് കേസുകളില്‍ കേരളം അങ്ങനെ തീരുമാനിക്കാറില്ല. സ്രവ പരിശോധനയ്ക്ക് സാമ്പിള്‍ എടുത്ത് കഴിഞ്ഞാല്‍ റിസള്‍ട്ട് വരുന്നത് വരെ കാത്ത് നില്‍ക്കേണ്ടതുണ്ട്. അതിനിടയില്‍ രോഗിയെ ആംബുലന്‍സില്‍ വീട്ടിലെത്തിക്കുകയാണ് ചെയ്തത്. എന്തുകൊണ്ടാണ് നടപടിക്രമം കൃത്യമായി പാലിക്കാതിരുന്നതെന്ന് അന്വേഷിക്കുന്നതാണ്.

ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ വളരെ സുക്ഷ്മതയോടും ത്യാഗപൂര്‍ണവുമായും പ്രവര്‍ത്തനം നടത്തി വരുന്നതിനിടയില്‍ ഇത്തരത്തില്‍ യാതൊരു ശ്രദ്ധക്കുറവും ഉണ്ടാകാന്‍ പാടില്ല. അതിനാലാണ് ഇതിനെക്കുറിച്ച് അന്വേഷണം നടത്തുന്നതെന്നും മന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
First published: May 31, 2020, 10:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading