നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • Covid 19 | ഭയാനക സാഹചര്യമില്ല; സംസ്ഥാനത്ത് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി

    Covid 19 | ഭയാനക സാഹചര്യമില്ല; സംസ്ഥാനത്ത് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി

    എന്നാൽ ഏതു നിമിഷവും സമൂഹ വ്യാപനത്തിലേക്കു പോകാം. അതിന് ഇടയാക്കാതിരിക്കാനുള്ള മുൻകരുതല‍ുകൾ പാലിക്കണമെന്നും ആരോഗ്യമന്ത്രി 

    കെ.കെ ശൈലജ

    കെ.കെ ശൈലജ

    • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധ സമൂഹ വ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സംസ്ഥാനത്ത് സമൂഹ വ്യാപനം ഉണ്ടായെന്ന് ഐസിഎംആർ റിപ്പോർട്ടില്ല. രാജ്യത്താകമാനമുള്ള സ്ഥിതിയാണ് റിപ്പോർട്ടിലുള്ളത്. സംസ്ഥാനത്തിന്റെ സാഹചര്യങ്ങൾ സംബന്ധിച്ച വ്യക്തമായ റിപ്പോർട്ട് ഐസിഎംആറിനോടു തേടുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

    പോസിറ്റീവ് കേസുകൾ വർ‌ധിക്കുന്നത് വെളിയിൽ നിന്ന് ആളുകൾ വരുന്നതു കൊണ്ടാണ്.  ഇത് പ്രതീക്ഷിച്ചതാണ്.  ഇന്നലത്തെ 137 കേസുകളിൽ 89 ശതമാനത്തിലധികം വെളിയിൽ നിന്നു വന്നതാണ്. 11 ശതമാനം മാത്രമാണ് സമ്പർക്കത്തിലൂടെയുള്ളത്. അതുകൊണ്ട് വലിയ സമൂഹ വ്യാപനത്തിലേക്കു പോയിട്ടില്ല. എന്നാൽ ഏതു നിമിഷവും സമൂഹ വ്യാപനത്തിലേക്കു പോകാം. അതിന് ഇടയാക്കാതിരിക്കാനുള്ള മുൻകരുതല‍ുകൾ പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
    TRENDING:കാൻപുർ സർക്കാർ അഭയ കേന്ദ്രത്തിൽ 57 പെൺകുട്ടികൾക്ക് കോവിഡ്; ഇതിൽ അഞ്ച് പേർ ഗർഭിണികൾ [NEWS] COVID 19 | ഇന്നലെ 133 കേസുകൾ; മൂന്ന് ദിവസം കേരളത്തിൽ രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർധനവ് [NEWS]ബൈസെക്ഷ്വൽ'ആണെന്ന വെളിപ്പെടുത്തലുമായി യുവ നിർമ്മാതാവ്; പ്രമുഖ നടന്മാരുമായി ബന്ധമുണ്ടായിരുന്നുവെന്നും തുറന്നു പറച്ചിൽ [PHOTO]

    ശാരീരിക അകലവും ശുചിത്വവും പാലിക്കണം. ചില ഇളവുകൾ ചില മേഖലകളിലുണ്ട്. എന്നാൽ അകലം പാലിക്കാനും മറ്റു നിർദേശങ്ങൾ അനുസരിക്കാനും മറക്കരുത്.  മേയ് നാലിനു മുൻപുണ്ടായിരുന്ന കേസുകളിൽ 30 ശതമാനത്തിലധികം സമ്പർക്കത്തിലൂബടെയായിരുന്നു. ഇപ്പോൾ കേസുകൾ വർധിക്കുന്നെങ്കിലും സമ്പർക്കത്തിലൂടെയുള്ള കേസുകൾ 10 ഉം 11ഉം ശതമാനത്തിനിടയിലാണ്. ഇനിയും കേസുകൾ കൂടും. എന്നാൽ‌ സമ്പർക്കത്തിലൂടെയുള്ള വ്യാപനം തടയുകയാണ് ലക്ഷ്യം.

    ഭയാനക സാഹചര്യം കേരളത്തിലില്ല: 

    മഹാരാഷ്ട്രയും തമിഴ് നാടും പോലുള്ള സംസ്ഥാനങ്ങളിലേതു പോലുള്ള ഭയാനക സാഹചര്യം കേരളത്തിലില്ല.  ആ ഭയാനകമായ അവസ്ഥ വരാതിരിക്കാൻ നിർദേശങ്ങൾ പാലിക്കണം. തിരുവനന്തപുരത്തും സമ്പർക്കത്തിലൂടെയുള്ള കേസുകൾ കൂടിയിട്ടില്ല. ഉറവിടം അറിയാത്ത കേസുകൾ ഉണ്ട്. അതിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. തമിഴാനാടിന്റെ അതിർത്തിയിൽ നിന്ന് പല വഴിയിലൂടെയും ആളുകൾ എത്തുന്നു. അത്തരം കേസുകൾ പ്രത്യേകം പരിശോധിക്കും. കുറച്ചു കൂടി കേസുകളിൽ കണ്ടുപിടിക്കാനുണ്ട്. അതിന്റെ അന്വേഷണം നടക്കുന്നു.
    Published by:Asha Sulfiker
    First published:
    )}