ഇന്റർഫേസ് /വാർത്ത /Corona / 'ആംബുലൻസ് ഡ്രൈവറും ഹെൽത്ത് ഇൻസ്പെക്ടറും ചെയ്തത് ഹീനമായ പ്രവർത്തി'; ഇത്തരം ദ്രോഹികളെ കടുത്തശിക്ഷയ്ക്ക് വിധേയമാക്കണം: ആരോഗ്യമന്ത്രി

'ആംബുലൻസ് ഡ്രൈവറും ഹെൽത്ത് ഇൻസ്പെക്ടറും ചെയ്തത് ഹീനമായ പ്രവർത്തി'; ഇത്തരം ദ്രോഹികളെ കടുത്തശിക്ഷയ്ക്ക് വിധേയമാക്കണം: ആരോഗ്യമന്ത്രി

minister shailaja

minister shailaja

മോശപ്പെട്ട പ്രവർത്തികൾ ചെയ്യുന്ന ആരോഗ്യവകുപ്പിലെ ജീവനക്കാർ പിന്നെ സർവീസിൽ ഉണ്ടാകില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി

  • Share this:

തിരുവനന്തപുരം: പത്തനംതിട്ടയില്‍ കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തില്‍ വിശദമായ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. ആംബുലൻസ് ഡ്രൈവറുടേത് ഹീനമായ പ്രവർത്തിയാണെന്ന് ഫേസ്ബുക്ക് വീഡിയോയിൽ മന്ത്രി പറഞ്ഞു. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ച ഹെൽത്ത് ഇൻസ്പെക്ടറുടെ ചെയ്തിയെയും മന്ത്രി നിശിതമായി വിമർശിച്ചു. ഇത്തരം ദ്രോഹികൾക്ക് കടുത്ത ശിക്ഷയ്ക്കു വിധേയമാക്കണമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്നവരാണ് കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. നിരവധി മാതൃകാപരമായ പ്രവർത്തനങ്ങൾ ആംബുലൻസ് ഡ്രൈവർമാരിൽനിന്ന് ഉണ്ടായിട്ടുണ്ട്. മോശപ്പെട്ട പ്രവർത്തികൾ ചെയ്യുന്ന ആരോഗ്യവകുപ്പിലെ ജീവനക്കാർ പിന്നെ സർവീസിൽ ഉണ്ടാകില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ മുനനിരയിലാണ് ആരോഗ്യവകുപ്പ് ജീവനക്കാർ. മരണങ്ങൾ ഒഴിവാക്കാൻ കഠിനാധ്വാനം ചെയ്യുന്നു. ഏറെക്കാലമായി ആത്മാർത്ഥമായി അഹോരാത്രം പ്രവർത്തിക്കുന്ന ജീവനക്കാർക്ക് അവതമിപ്പ് ഉണ്ടാക്കുന്ന പ്രവർത്തനമാണ് ചിലരിൽനിന്ന് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.

You may also like:കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിക്ക് പീഡനം; ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്യാൻ നിർദ്ദേശിച്ച് ആരോഗ്യമന്ത്രി [NEWS]ബി.ജെ.പിക്കെതിരായ പോരാട്ടം പാതിവഴിയില്‍ അവസാനിപ്പിച്ച് മടക്കം; കുഞ്ഞാലിക്കുട്ടിക്ക് നേരിടേണ്ടി വരിക നിരവധി രാഷ്ട്രീയ ചോദ്യങ്ങൾ​ [NEWS] കഞ്ചാവും പ്രസാദം; കഞ്ചാവ് പ്രസാദമായി നൽകുന്ന കർണാടകയിലെ ക്ഷേത്രങ്ങൾ [NEWS]

പീഡനത്തിന് ഇരയായ പെൺകുട്ടികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് മന്ത്രി പറഞ്ഞു. അവർക്ക് ആവശ്യമായ കൌൺസിലിങ്ങും പഠനത്തിന് ആവശ്യമായ സഹായങ്ങളും വനിതാ ശിശുവികസന വകുപ്പ് ഒരുക്കും. യുവതിക്ക് എല്ലാവിധ ചികിത്സയും സംരക്ഷണവും ഉറപ്പ് വരുത്തുന്നതാണ്. അതിനൊപ്പം മോശപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

എങ്കിലും ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. കനിവ് 108 ആംബുലന്‍സ് സര്‍വീസില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരോട് ഉടന്‍ ഹാജരാക്കാന്‍ ആംബുലന്‍സിന്റെ നടത്തിപ്പുകാരായ ജി.വി.കെ. ഇ.എം.ആര്‍.ഐയോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ആരോഗ്യവകുപ്പും ഇതേപ്പറ്റി അന്വേഷണം നടത്തും.

First published:

Tags: Ambulance driver, Covid 19, Covid patient raped, Health minister shailaja teacher, Rape in Ambulance, Rape in Pathanamthitta