COVID 19 | ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് നൽകരുതെന്ന് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്

ഈ മുന്നറിയിപ്പ് ലംഘിക്കുന്ന മെഡിക്കൽ സ്റ്റോറുകൾക്ക് എതിരെ കർശനമായ നടപടി എടുക്കുമെന്ന് സ്റ്റേറ്റ് ഡ്രഗ്സ് കൺട്രോളർ അറിയിച്ചു.

News18 Malayalam | news18
Updated: March 18, 2020, 9:59 AM IST
COVID 19 | ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് നൽകരുതെന്ന് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്
ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ
  • News18
  • Last Updated: March 18, 2020, 9:59 AM IST
  • Share this:
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡോക്ടറുടെ കുറിപ്പടിയില്ലാതെ എത്തുന്നവർക്ക് മരുന്ന നൽകരുതെന്ന് ഫാർമസികൾക്ക് മുന്നറിയിപ്പ്. ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചറാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന നൽകുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. പ്രത്യേകിച്ച് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ. ഈ സാഹചര്യത്തിൽ ഫാർമസികൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ എത്തുന്നവർക്ക് മരുന്ന് നൽകരുതെന്നാണ് ആരോഗ്യമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്.

You may also like:സ്കൂട്ടറിൽ പോകവേ ദമ്പതികളുടെ മേൽ ചക്ക വീണു; ഭാര്യയുടെ പല്ല് പോയി
[NEWS]
മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ സുരേഷ് പ്രഭു ക്വാറന്റൈനിൽ [NEWS]സീറ്റിൽ ഒറ്റയ്ക്കിരിക്കാൻ കൊറോണയെന്ന് കള്ളം: KSRTC ബസിൽ പരിഭ്രാന്തി പരത്തി യാത്രക്കാരന്‍ [NEWS]

ഈ മുന്നറിയിപ്പ് ലംഘിക്കുന്ന മെഡിക്കൽ സ്റ്റോറുകൾക്ക് എതിരെ കർശനമായ നടപടി എടുക്കുമെന്ന് സ്റ്റേറ്റ് ഡ്രഗ്സ് കൺട്രോളർ അറിയിച്ചു. ചൊവ്വാഴ്ച പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തിൽ നിയമപരമല്ലാതെ മരുന്നുകൾ നൽകുന്നത് കൊറോണ വ്യാപനത്തിന്റെ കാലത്ത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നു.

 

!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
First published: March 18, 2020, 9:59 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading